App Logo

No.1 PSC Learning App

1M+ Downloads

കൊതുക് നശീകരണത്തിലൂടെ പ്രതിരോധിക്കാൻ കഴിയുന്ന രോഗങ്ങൾ ഏവ ?

  1. മഞ്ഞപ്പിത്തം
  2. മന്ത്
  3. മീസൽസ്
  4. മലമ്പനി

    Ai, iii

    Bii, iv എന്നിവ

    Civ മാത്രം

    Diii, iv

    Answer:

    B. ii, iv എന്നിവ

    Read Explanation:

    മന്ത്

    • നൂല് പോലെ നേർത്ത ഉരുളൻ വിരകൾ (thread-like round worms) ആയ മന്ത് രോഗ വിരകൾ മൂലമുണ്ടാകുന്ന, കീടങ്ങൾ പരത്തുന്ന, ഉഷ്ണമേഖലയിലെ ഒരുകൂട്ടം പരാദരോഗങ്ങൾ (Parasitic diseases), പൊതുവേ മന്ത് (Filariasis) അല്ലെങ്കിൽ പെരുക്കാൽ എന്ന പേരിൽ അറിയപ്പെടുന്നു. 
    • മനുഷ്യരിലും പല മൃഗങ്ങളിലും ഇത്തരം വിരകൾ സ്ഥിരം ആതിഥേയൻ (Defenitive host ) ആയി കാണപ്പെടുന്നു.
    • പ്രായപൂർത്തിയായ മന്ത് വിരകൾ ലസിക വ്യവസ്ഥയിൽ (Lymphatic system) വസിക്കുന്നതിനാൽ ഈ രോഗങ്ങളെ ലിംഫാറ്റിക് ഫയിലേറിയാസിസ് (Lymphatic filariasis) എന്ന പേരിലാണ് വർഗീകരിച്ചിരിക്കുന്നത്. 
    • പ്രത്യേക ഇനം കീടങ്ങളിൽ ഇവ ഇടക്കാല ആതിഥേയൻ (Intermediate host ) ആയും ജീവ ചക്രം പൂർത്തിയാക്കുന്നു.
    • ആകെ ഒൻപത് ഇനം (species ) വിരകൾ, മനുഷ്യരിൽവിവിധ തരം മന്ത് ഉണ്ടാക്കുന്നു. 
    • ചില ഇനം കൊതുകുകളും, ഈച്ചകളും, സൈക്ലോപ്സും(Cyclops) ആണ് ഇവ സംക്രമിപ്പിക്കുന്നത്.

    മലമ്പനി

    • മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ(Malaria). 
    • ചതുപ്പു പനി(Marsh Fever) എന്നും ഈ രോഗം അറിയപ്പെട്ടിരുന്നു.
    • ഏകകോശ ജീവികൾ ഉൾക്കൊള്ളുന്ന ഫൈലം പ്രോട്ടോസോവ വിഭാഗത്തിൽ , പ്ലാസ്മോഡിയം ജനുസ്സിൽ പെട്ട പരാദങ്ങളാണ് ഈ രോഗമുണ്ടാക്കുന്നത്. 
    • ഇവ അരുണ രക്താണുക്കളിൽ ഗുണീഭവിയ്ക്കുമ്പോഴാണ് മലമ്പനി ലക്ഷണങ്ങൾ പ്രകടമാകുന്നത്. 
    • അനോഫിലിസ് ജെനുസ്സിൽ പെടുന്ന ചില ഇനം പെൺകൊതുകുകളാണ് രോഗം പരത്തുന്നത്.

    • മന്ത് - ക്യൂലക്സ് പെൺകൊതുകുകൾ
    • മലേറിയ - അനോഫിലസ് പെൺകൊതുകുകൾ
    • ഡെങ്കിപ്പനി - ഈഡീസ് ഈജിപ്റ്റി , ഈഡിസ് ആൽബോ പിക്റ്റസ്
    • ചിക്കുൻഗുനിയ - ഈഡീസ് ഈജിപ്റ്റി , ഈഡിസ് ആൽബോ പിക്റ്റസ്
    • മഞ്ഞപ്പനി - ഈഡിസ് ഈജിപ്റ്റി
    • സിക്ക - ഈഡീസ് ഈജിപ്റ്റി , ഈഡിസ് ആൽബോ പിക്റ്റസ്
    • ജപ്പാൻ ജ്വരം - രോഗാണുവാഹകരായ പലതരം കൊതുകുകൾ

    Related Questions:

    ഫൈലേറിയാസിസിന്റെ കാരണക്കാരൻ ആയ ജീവി ഏതാണ്
    താഴെ പറയുന്നവയിൽ തൊഴിൽജന്യ രോഗം അല്ലാത്തത് ഏത്
    Ring worm is caused by ?
    In India, Anti Leprosy Day is observed on the day of ?

    ശരിയായ ജോടി ഏത് ?


     i) ക്ഷയം - ബി. സി. ജി.

    ii) ടെറ്റനസ് - ഒ. പി. വി.

    iii) ഡിഫ്തീരിയ - എം. എം. ആർ.

    iv) പോളിയോ - ഡി. പി. ടി.