App Logo

No.1 PSC Learning App

1M+ Downloads

ഗ്രസനിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

  1. വായുടെ തുടർച്ചയായി കാണുന്ന പേശീനിർമ്മിതമായ ഭാഗം
  2. ആഹാരവും വായുവും കടന്നു പോകുന്ന പൊതുവായ ഭാഗം
  3. ഗ്രസനിയെ ആമാശയവുമായി ബന്ധിപ്പിക്കുന്നത് അന്നനാളമാണ്

    A2 മാത്രം

    B3 മാത്രം

    C2, 3 എന്നിവ

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ഗ്രസനി (Pharynx)

    • വായുടെ തുടർച്ചയായി കാണുന്ന പേശീനിർമ്മിതമായ ഭാഗം - ഗ്രസനി (Pharynx)
    • ആഹാരവും വായുവും കടന്നു പോകുന്ന പൊതുവായ ഭാഗമാണ് – ഗ്രസനി

      • വായു ---> ഗ്രസനി --->  ശ്വാസനാളം
      • ആഹാരം --->ഗ്രസനി --->അന്നനാളം

    • ഭാഗികമായി ദഹിച്ച ആഹാരം ഗ്രസനിയിലൂടെ അന്നനാളത്തിൽ പ്രവേശിക്കുന്നു. 
    • ഗ്രസനിയിൽ നിന്നാണ് ശ്വാസനാളവും അന്നനാളവും ആരംഭിക്കുന്നത്.
    • നാസാഗഹ്വരത്തിലേക്ക് ആഹാരം കടക്കാതെ സൂക്ഷിക്കുന്ന ഭാഗം - ഉണ്ണാക്ക് (Uvula)
    • ഗ്രസനിയെ ആമാശയവുമായി ബന്ധിപ്പിക്കുന്നത് അന്നനാളം (Oesophagus)

    Related Questions:

    ശ്വാസനാളവും അന്നനാളവും ആരംഭിക്കുന്നത് ഇവയിൽ ഏത് ഭാഗത്ത് നിന്നാണ്?
    ചെറുകുടലിൽ മാംസ്യത്തെ ദഹിപ്പിക്കുന്ന രാസാഗ്നി
    ഗ്ലുക്കോസും ഫ്രക്ടോസും ഗാലക്ടോസും അമിനോ ആസിഡും രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന ഭാഗം ഏതാണ് ?

    വില്ലസ്സുകളുമായ ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?

    1. ചെറുകുടലിന്റെ ഭിത്തിയിൽ കാണപ്പെടുന്നു
    2. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
    3. ഒറ്റനിരകോശങ്ങളാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു
    4. ജലത്തിന്റെ 90% ആഗിരണവും നടക്കുന്നത് വില്ലസ്സിലൂടെയാണ്.
      ഗ്രസനിയെ ആമാശയവുമായി ബന്ധിപ്പിക്കുന്ന ഭാഗം?