App Logo

No.1 PSC Learning App

1M+ Downloads

ചംബൽ നദി ഒഴുകുന്ന സംസ്ഥാനങ്ങൾ ഏവ :

  1. ഗുജറാത്ത്
  2. മധ്യപ്രദേശ്
  3. പഞ്ചാബ്
  4. രാജസ്ഥാൻ
  5. ഉത്തർപ്രദേശ്

    A1, 4 എന്നിവ

    B2, 4, 5 എന്നിവ

    C5 മാത്രം

    D3, 4 എന്നിവ

    Answer:

    B. 2, 4, 5 എന്നിവ

    Read Explanation:

    ചംബൽ

    • ചംബലിൻ്റെ നീളം - 1024 കി.മീ.

    • മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു

    • വിന്ധ്യ  പർവതനിരയിൽനിന്നാണ് ചംബൽ ഉൽഭവിക്കുന്നത്

       

    • വേദകാലത്ത് ചംബൽ അറിയപ്പെട്ടിരുന്ന പേര് ചർമണ്വതി

    • ചംബൽ തീരത്തെ പ്രധാന നഗരങ്ങൾ കോട്ട (രാജസ്ഥാൻ), ഗ്വാളിയോർ (മധ്യപ്രദേശ്) 

    • പോഷകനദിയാണ് ക്ഷിപ്ര.

    • ക്ഷിപ്രാതീരത്തെ പ്രധാന നഗരം - ഉജ്ജയിനി

    •  ചംബൽ നദിയിൽ നിർമിച്ചിരിക്കുന്ന രാജസ്ഥാനിലെ പ്രധാന അണക്കെട്ടുകൾ ജവാഹർ സാഗർ ഡാം, റാണാ പ്രതാപ് സാഗർ

    • ചംബൽ നദിയിലെ ഗാന്ധി സാഗർ അണക്കെട്ട്  മധ്യപ്രദേശ്

    • ചമ്പൽനദി മധ്യപ്രദേശിലെ മാൾവാപീഠഭൂമിയിൽ 'മൗ' വിനടുത്തായി ഉത്ഭവിക്കുന്നു. 

    • വടക്കോട്ട് ഒഴുകുന്ന ചമ്പൽ രാജസ്ഥാനിലെ 'കോട്ട'യ്ക്ക് മുൻപായി ഗിരികന്ദരതാഴ്വരയിലൂടെ ഒഴുകുന്നു. 

    • ഗാന്ധിസാഗർ ഡാം നിർമിച്ചിട്ടുള്ളതിവിടെയാണ്. 

    • കോട്ടയിൽനിന്നും താഴോട്ടൊഴുകി ബുന്ധി, സവായ് മഥോപൂർ, ധോൽപുർ എന്നീ പ്രദേശങ്ങൾ താണ്ടി യമുനയിൽ ചേരുന്നു. 

    • ചമ്പൽ റവൈൻ (Ravines) എന്നറിയപ്പെടുന്ന നിഷ്ഫലഭൂപ്രദേശ (Bad Land) ഭൂപ്രകൃതിയിലൂടെ ഒഴുകുന്നു.


    Related Questions:

    ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി ഏതാണ് ?
    രവി നദി ഏത് താഴ്വരയിലൂടെയാണ് ഒഴുകുന്നത് ?
    "ഭീമ" ഏത് നദിയുടെ പോഷകനദിയാണ് ?
    ലൂണി നദിയുടെ ഉത്ഭവസ്ഥാനം എവിടെ?

    Consider the following statements:

    1. Drainage basins are areas drained by one river system.

    2. Rivers originating from the Western Ghats generally flow towards the Bay of Bengal.