App Logo

No.1 PSC Learning App

1M+ Downloads

ചിയാങ്ങ് കൈഷക്കിന്റെ നയങ്ങളെ ചൈനയിലെ കമ്മ്യൂണിസ്റ്റുകള്‍ എതിര്‍ക്കാനുള്ള കാരണമെന്ത്? ശരിയായ പ്രസ്താവന കണ്ടെത്തുക:

  1. വിദേശ ശക്തികള്‍ക്ക് ചൈനയില്‍ ഇടപെടാന്‍ അവസരമൊരുക്കി
  2. ചൈനയുടെ കല്‍ക്കരി, ഇരുമ്പു വ്യവസായങ്ങള്‍, ബാങ്കിങ്, വിദേശവ്യാപാരം എന്നിവയിലെ വിദേശ നിയന്ത്രണം

    Aഇവയൊന്നുമല്ല

    Bii മാത്രം ശരി

    Ci മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    ചിയാങ് കൈഷക് 

    • 1911ൽ സൺ യാത് സെനിന്റെ നേതൃത്വത്തിൽ ചൈനയിൽ നടന്ന വിപ്ലവം വിജയിക്കുകയും,മഞ്ചു രാജവംശം അധികാരമൊഴിയുകയും ചെയ്തു
    • വിപ്ലവാനന്തരം 1912ൽ സൺ യാത് സെനിന്റെ നേതൃത്വത്തിൽ ചൈനയിൽ ഒരു റിപ്പബ്ലിക് നിലവിൽ വന്നു. 
    • 1925 ൽ സൺ യാത് സെന്നിന്റെ മരണ ശേഷം ചിയാങ് കൈഷക് അധികാരത്തിൽ വന്നു. 
    • സൈനിക ഏകാധിപത്യം ഭരണമായിരുന്നു ചിയാങ് കൈഷക് ചൈനയിൽ കാഴ്ചവച്ചത്. 
    • ഇദ്ദേഹം കമ്മ്യൂണിസ്റ്റുകളുമായുള്ള സഹകരണം ഉപേക്ഷിക്കുകയും ,അമേരിക്കയെ പോലുള്ള വിദേശ ശക്തികൾക്ക് ചൈനയിൽ യഥേഷ്ടം വ്യാപാരസ്വാതന്ത്ര്യത്തിനുള്ള അധികാരവും നൽകുകയും ചെയ്തു. 
    • ചിയാങ് കൈഷക്കിന്റെ ഭരണത്തിൽ ചൈനയുടെ കൽക്കരി, ഇരുമ്പ് വ്യവസായങ്ങൾ, ബാങ്കിംഗ്, വിദേശ വ്യാപാരം തുടങ്ങിയ മേഖലകൾ   വിദേശരാജ്യങ്ങളുടെ നിയന്ത്രണത്തിലായി.
    • ചിയാങ് കൈഷക്കിന്റെ ഭരണത്തിന് എതിരെ 1934 ൽ ലോങ് മാർച്ച് സംഘടിപ്പിച്ചത് : മാവോ സെ തുംഗ് 

    Related Questions:

    ചൈനയുടെ മാറ്റത്തിനായി ആര് അവതരിപ്പിച്ച പരിപാടിയാണ് മൂന്ന് തത്വങ്ങൾ അഥവാ സാൻ മിൻ ചൂയി :
    ചൈനീസ് വിപ്ലവത്തിലൂടെ അധികാരം നഷ്ടപെട്ട മഞ്ചു രാജാവ് ആരാണ് ?
    മഞ്ചു രാജവംശത്തിനെതിരെ ചൈനയിൽ വിപ്ലവത്തിന് നേതൃത്വം നൽകിയ വ്യക്തി ആരാണ് ?
    1933-ൽ ഏത് രാജ്യത്താണ് നാസി പാർട്ടി അധികാരത്തിൽ വന്നത് ?
    ചൈനയിൽ സാംസ്കാരിക വിപ്ലവത്തിന് നേതൃത്വം നൽകിയ നേതാവ് ആരാണ് ?