App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ അറ്റോമിക സിദ്ധാന്തത്തിലൂടെ ഡാൾട്ടൺ മുന്നോട്ട് വെച്ച ആശയങ്ങളിൽ പെടുന്നവ ഏതെല്ലാം ?

  1. എല്ലാ പദാർഥങ്ങളും ആറ്റം എന്ന അതി സൂക്ഷ്മകണങ്ങളാൽ നിർമ്മിതമാണ്
  2. രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് ആറ്റം.
  3. രാസപ്രവർത്തനവേളയിൽ ആറ്റത്തിനെ വിഭജിക്കാവുന്നതാണ്
  4. ആറ്റത്തെ നിർമിക്കാനോ, നശിപ്പിക്കാനോ കഴിയില്ല.

    Aഎല്ലാം

    Bii മാത്രം

    Ci, ii, iv എന്നിവ

    Di, iv എന്നിവ

    Answer:

    C. i, ii, iv എന്നിവ

    Read Explanation:

    അറ്റോമിക സിദ്ധാന്തത്തിലൂടെ ഡാൾട്ടൻ മുന്നോട്ടുവെച്ച ആശയങ്ങൾ

    1. എല്ലാ പദാർഥങ്ങളും ആറ്റം എന്ന അതി സൂക്ഷ്മകണങ്ങളാൽ നിർമ്മിതമാണ്.

    2. രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് ആറ്റം.

    3. രാസപ്രവർത്തനവേളയിൽ ആറ്റത്തിനെ വിഭജിക്കാൻ സാധ്യമല്ല.

    4. ആറ്റത്തെ നിർമിക്കാനോ, നശിപ്പിക്കാനോ കഴിയില്ല.

    5. ഒരു മൂലകത്തിന്റെ ആറ്റങ്ങളെല്ലാം വലുപ്പത്തിലും, ഗുണത്തിലും, മാസിലും ഒരുപോലെ ആയിരിക്കും.

    6. വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങൾ വലുപ്പത്തിലും, ഗുണത്തിലും, മാസിലും വ്യത്യാസമുള്ളവ ആയിരിക്കും.


    Related Questions:

    ചുവടെ നല്കിയവയിൽ നിന്നും തന്മാത്രകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

    1. നമുക്കുചുറ്റും കാണപ്പെടുന്ന വസ്തുക്കളെല്ലാം വ്യത്യസ്തങ്ങളായ തന്മാത്രകളാൽ നിർമിക്കപ്പെട്ടവയാണ്.
    2. തന്മാത്രകൾ തമ്മിൽ രാസപ്രവർത്തനത്തിലേർപ്പെടുമ്പോൾ പുതിയ തന്മാത്രകൾ ഉണ്ടാകുന്നു
    3. തന്മാത്രകൾ വിഘടിച്ച് പുതിയ തന്മാത്രകൾ ഉണ്ടാകുന്നു

      ചുവടെ നല്കിയിരിക്കുന്നവയിൽ 'ആറ്റവു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏതെല്ലാം ?

      1. തന്മാത്രകളെ വിഭജിക്കുമ്പോൾ ആറ്റങ്ങൾ ലഭിക്കുന്നു
      2. തന്മാത്രകൾ നിർമ്മിച്ചിരിക്കുന്നത് അതിസൂക്ഷ്മങ്ങളായ ആറ്റങ്ങൾ കൊണ്ടാണ്.
      3. പ്രപഞ്ചത്തിലെ എല്ലാ പദാർഥങ്ങളും നിർമ്മിക്കപ്പെട്ടിരിക്കുന്നത് ആറ്റങ്ങൾ കൊണ്ടാണ്
        എന്തിനെയാണ് അറ്റോമിക നമ്പറായി പരിഗണിക്കുന്നത് ?

        ചുവടെ നല്കിയിരിക്കുന്നവയിൽ 'മൂലകങ്ങൾ', 'സംയുക്തങ്ങൾ' എന്നിവയുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന / പ്രസ്താവനകൾ കണ്ടെത്തുക

        1. ഒരേ ഇനം ആറ്റങ്ങൾ കൊണ്ട് മാത്രം നിർമിതമായ ശുദ്ധപദാർഥങ്ങളാണ് മൂലകങ്ങൾ
        2. മൂലകങ്ങളെ രാസപ്രവർത്തനത്തിലൂടെ ഘടകമൂലകങ്ങളാക്കി മാറ്റാൻ കഴിയും
        3. സംയുക്തങ്ങളെ രാസപ്രവർത്തനത്തിലൂടെ വിഘടിപ്പിച്ച് ഘടകങ്ങളാക്കാൻ കഴിയില്ല.
          ആറ്റം സിദ്ധാന്തം ആവിഷ്കരിച്ചത് ആര് ?