Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും പുനഃസ്ഥാപിക്കാൻ കഴിയുന്ന വിഭവങ്ങളുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന / പ്രസ്താവനകൾ കണ്ടെത്തുക

  1. ഉപയോഗാനന്തരം തീർന്നുപോകുന്നില്ല
  2. ഉപയോഗത്തിനനുസരിച്ച് അളവ് കുറയുന്നു
  3. ഉദാഹരണങ്ങൾ : ഇരുമ്പ്, സ്വർണ്ണം, കൽക്കരി

    A1, 3 എന്നിവ

    B2, 3 എന്നിവ

    C2 മാത്രം

    D3 മാത്രം

    Answer:

    B. 2, 3 എന്നിവ

    Read Explanation:

    പുനഃസ്ഥാപിക്കാൻ കഴിയുന്ന വിഭവങ്ങൾ

    • ഉപയോഗാനന്തരം തീർന്നുപോകാത്തതും വീണ്ടും ഉപയോഗയോഗ്യവുമായ വിഭവങ്ങളാണ് പുനഃസ്ഥാപിക്കാൻ കഴിയുന്ന വിഭവങ്ങൾ.

    • പ്രകൃതിയിൽ തുടർച്ചയായി ഉൽപാദിപ്പിക്കപ്പെടുന്നതും, മനുഷ്യന് എപ്പോഴും സുലഭമായി ലഭിക്കുന്നതുമായ വിഭവങ്ങളാണിവ.

    • ഉദാ : സൂര്യപ്രകാശം, കാറ്റ്, തിരമാല


    Related Questions:

    ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും അലോഹധാതുക്കളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

    1. ലോഹത്തിന്റെ അംശമില്ലാത്ത ധാതുക്കൾ
    2. തിളക്കം, വഴക്കം, കാഠിന്യം തുടങ്ങിയ ഗുണങ്ങൾ താരതമ്യേന കുറവായിരിക്കും
    3. അലോഹധാതുക്കളെ രണ്ടായി തരം തിരിച്ചിരിക്കുന്നു

      ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും ഇരുമ്പുരുക്ക് വ്യവസായവുമായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക

      1. ഇതിനെ 'അടിസ്ഥാനവ്യവസായം' എന്ന് വിളിക്കാറുണ്ട്
      2. ഇത് വ്യാവസായിക വികസനത്തിന്റെ അടിത്തറയാണ്
      3. ഇരുമ്പുരുക്ക് വ്യവസായം 'ഘനവ്യവസായം' എന്ന പേരിലും അറിയപ്പെടുന്നുണ്ട്.
      4. ധാതു അധിഷ്‌ഠിത വ്യവസായങ്ങളിൽ പ്രധാനപ്പെട്ടതാണ് ഇരുമ്പുരുക്ക് വ്യവസായം.
        കോളാർ ഗോൾഡ് ഫീൽഡ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

        ചുവടെ നല്കിയിരിക്കുന്നവയിൽ ഒഡീഷയിൽ ഇരുമ്പുരുക്ക് വ്യവസായത്തിന്റെ വളർച്ചയുമായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക

        1. ഉയർന്ന നിലവാരമുള്ള ഇരുമ്പയിരുശേഖരം കിയോഞ്ജർ, സുന്ദർഗഡ്, മയൂർഭഞ്ച്‌ ജില്ലകളിൽ കാണപ്പെടുന്നു
        2. ഒഡീഷയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം, ധാതുലഭ്യത, ജലലഭ്യത എന്നിവ
        3. ദൈർഘ്യമേറിയ തീരപ്രദേശവും, തുറമുഖങ്ങളും ആഭ്യന്തര-അന്തർദേശീയ വ്യാപാരത്തിന് അനുകൂല സാഹചര്യം തീർത്തു

          ചുവടെ നല്കിയിരിക്കുന്നവയിൽ മുംബൈ ഹൈയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം

          1. അറബിക്കടലിൽ സ്ഥിതി ചെയ്യുന്നു.
          2. 1974 ൽ കണ്ടെത്തി
          3. ഇതിന്റെ മേൽനോട്ടം വഹിക്കുന്നത് ONGC ആണ്