App Logo

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. ഇന്ത്യയിലെ കൽക്കരി നിക്ഷേപങ്ങളുടെ 80 ശതമാനവും ബിറ്റുമിൻ ഇനത്തിൽപ്പെട്ടതും പൊതുവേ ജ്വലന തീവ്രത കൂടിയവയുമാണ്
  2. ഇന്ത്യയിൽ ഗോണ്ട്വാനാ കൽക്കരിയുടെ ഏറ്റവും പ്രധാന നിക്ഷേപങ്ങൾ ദാമോദർ നദീതടത്തിലാണ്
  3. സിൻഗറേനി കൽക്കരി ഖനന കേന്ദ്രം സ്ഥിതി ചെയ്യുന്നത് ആന്ധ്രാപ്രദേശിലാണ്
  4. താപോർജ്ജ ഉൽപ്പാദനത്തിനും ഇരുമ്പയിരിന്റെ ഉരുക്കൽ പ്രക്രിയക്കും ഉപയോഗപ്പെടുത്തുന്ന ഒരു പ്രധാന ധാതുവാണ് കൽക്കരി

    Aരണ്ടും നാലും ശരി

    Bഇവയൊന്നുമല്ല

    Cമൂന്നും, നാലും ശരി

    Dനാല് മാത്രം ശരി

    Answer:

    A. രണ്ടും നാലും ശരി

    Read Explanation:

    • താപോർജ്ജ ഉൽപാദനത്തിനും ഇരുമ്പയിരിൻ്റെ ഉരുക്കൽപ്രക്രിയക്കും ഉപയോഗപ്പെടുത്തുന്ന ഒരു പ്രധാന ധാതുവാണ് കൽക്കരി.
    • ഗോണ്ട്വാന നിക്ഷേപങ്ങൾ, ടെർഷ്യറി നിക്ഷേപങ്ങൾ എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഭൗമ കാലഘട്ടങ്ങളിൽ രൂപപ്പെട്ട ശിലാ പാളികളിലാണ് കൽക്കരി മുഖ്യമായും കാണപ്പെടുന്നത്.

    • ഇന്ത്യയിൽ ഗോണ്ട്വാനാ കൽക്കരിയുടെ ഏറ്റവും പ്രധാന നിക്ഷേപങ്ങൾ ദാമോദർ നദീതടത്തിലാണ്.
    • ഗോദാവരി, മഹാനദി, സോൺ എന്നിവയാണ് കൽക്കരി നിക്ഷേപമുള്ള മറ്റ് നദീതടങ്ങൾ.

    • ഇന്ത്യയിലെ കൽക്കരി നിക്ഷേപങ്ങളുടെ 80 ശതമാനവും ബിറ്റുമിൻ ഇനത്തിൽപ്പെട്ടതും പൊതുവേ ജ്വലന തീവ്രത കുറഞ്ഞതുമാണ്.

    • സിൻഗറേനി കൽക്കരി ഖനന കേന്ദ്രം സ്ഥിതി ചെയ്യുന്നത് തെലുങ്കാനയിൽ ആണ്

    Related Questions:

    What is the goal of the Mahatma Gandhi National Rural Employment Guarantee Act?
    An example of a "common benefit" public expenditure is:
    നിരീക്ഷണങ്ങളിൽ നിന്നുള്ള വ്യതിയാനങ്ങൾ വലിയ സംഖ്യകളാകുമ്പോൾ മാധ്യം കണക്കുകൂട്ടുന്നത് ലളിതമാക്കാൻ ഏത് രീതിയാണ് ഉപയോഗിക്കുന്നത് ?
    Expenditure on subsidies to farmers is an example of:
    In which year was the Indian Unit Test established?