App Logo

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ, തെറ്റായവ ഏതെല്ലാം?

  1. ഒരു കിലോഗ്രാം മാസുളള ഒരുപദാർത്ഥത്തിന്റെ താപനില 1K ഉയർത്താൻ ആവശ്യമായ താപമാണ് വിശിഷ്ടതാപധാരിത
  2. വിശിഷ്ടതാപധാരിതയുടെ യൂണിറ്റ് J / K (ജൂൾ/കെൽവിൻ) ആണ്
  3. വിശിഷ്ടതാപധാരിത ഏറ്റവും കൂടിയ മൂലകം ഓക്സിജൻ ആണ്
  4. ജലത്തിൻറെ വിശിഷ്ടതാപധാരിത ഏറ്റവും കുറവ് കാണിക്കുന്നത് 37 ഡിഗ്രി സെൽഷ്യസിലാണ്

    Aഒന്നും രണ്ടും തെറ്റ്

    Bനാല് മാത്രം തെറ്റ്

    Cഎല്ലാം തെറ്റ്

    Dരണ്ടും മൂന്നും തെറ്റ്

    Answer:

    D. രണ്ടും മൂന്നും തെറ്റ്

    Read Explanation:

    • വിശിഷ്ടതാപധാരിതയുടെ യൂണിറ്റ് J / kg K (ജൂൾ/കിലോഗ്രാം കെൽവിൻ) ആണ്
    • വിശിഷ്ടതാപധാരിത ഏറ്റവും കൂടിയ മൂലകം ഹൈഡ്രോജൻ ആണ്
    • ഒരുപദാർത്ഥത്തിന്റെ താപനില 1K ഉയർത്താൻ ആവശ്യമായ താപമാണ്  താപധാരിത
    • ഒരു കിലോഗ്രാം മാസുളള ഒരുപദാർത്ഥത്തിന്റെ താപനില 1K ഉയർത്താൻ ആവശ്യമായ താപമാണ് വിശിഷ്ടതാപധാരിത
    • വിശിഷ്ടതാപധാരിത ഏറ്റവും കൂടുതലുള്ള പദാർത്ഥം ജലമാണ് (4200 J/kgK)

    Related Questions:

    അമോണിയം ക്ലോറൈഡും മണലും ചേർന്ന മിശ്രിതത്തിലെ ഘടകങ്ങളെ വേർതിരിക്കുന്ന രീതി :
    ഒരു ഇന്ധനത്തിൻറെ ബാഷ്പമോ, പൊടിയോ, ദ്രാവക ഇന്ധനത്തിൻറെ സൂക്ഷ്മ കണികകളോ കത്താൻ ആവശ്യമായ വായുവിൻറെ സാന്നിധ്യത്തിൽ പെട്ടെന്നും തീവ്രതയോടും കൂടി കത്തുന്നതിന് പറയുന്ന പേര് എന്ത് ?
    ഗോളാകൃതിയിൽ ഇന്ധന ബാഷ്പവും വായുവും ചേർന്ന് കത്തുന്നതിനെ ഏത് പേരിൽ അറിയപ്പെടുന്നു ?
    സ്വാഭാവിക അന്തരീക്ഷ താപനിലയിൽ ജ്വലിക്കുന്ന പദാർത്ഥങ്ങളെ അറിയപ്പെടുന്നത് ?
    പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് സംഭവിക്കുന്ന തീപിടുത്തം ഏതുതരം തീപിടുത്തത്തിന് ഉദാഹരണമാണ് ?