App Logo

No.1 PSC Learning App

1M+ Downloads

ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

  1. ലോകത്തിൽ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് ബിറ്റുമിനസ് വിഭാഗത്തിൽപ്പെട്ട കൽക്കരിയാണ്
  2. പശ്ചിമബംഗാൾ, ജാർഖണ്ഡ്, കേരളം, ഒഡീഷ, ഛത്തീസ്ഗഡ് എന്നിവയാണ് പ്രധാന കൽക്കരി ഉൽപാദക സംസ്ഥാനങ്ങൾ
  3. തമിഴ്നാട്ടിലെ തിരുനെൽവേലി ലിഗ്നൈറ്റ് എന്ന ഇന്ധനക്ഷമത കുറഞ്ഞ കൽക്കരിക്ക് പ്രസിദ്ധിയാർജിച്ചതാണ്
  4. കൽക്കരി കറുത്ത വജ്രം എന്നറിയപ്പെടുന്നു

    A1, 4 ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    D4 മാത്രം ശരി

    Answer:

    A. 1, 4 ശരി

    Read Explanation:

    കൽക്കരി

    • ലോകത്തിൽ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് ബിറ്റുമിൻ  വിഭാഗത്തിൽപ്പെട്ട കൽക്കരിയാണ്.
    • ഇന്ത്യയിലെ കൽക്കരി നിക്ഷേപങ്ങളുടെ 80 ശതമാനവും ബിറ്റുമിൻ കൽക്കരി വിഭാഗത്തിൽപ്പെട്ടവയാണ്,ഇവയ്ക്ക് ജ്വലന തീവ്രത കുറവാണ്.

    • കല്‍ക്കരിയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബണിന്റെ അളവിനനുസരിച്ച്‌ പീറ്റ്‌, ലിഗ്നൈറ്റ്, ബിറ്റുമെനസ്‌, ആന്ത്രാസൈറ്റ്‌ എന്നിങ്ങനെ നാലായിതിരിക്കാറുണ്ട്‌. 
    • കാര്‍ബണിന്റെ അംശം ഏറ്റവും ഉയര്‍ന്ന കല്‍ക്കരിയിനമാണ്‌ ആന്ത്രാസൈറ്റ്‌ (94-98 ശതമാനം).
    • ബിറ്റുമെനസ്‌ കല്‍ക്കരിയില്‍ കാർബണിന്റെ ശതമാനം 78 മുതല്‍ 86 വരെയാണ്‌

    • 28 മുതല്‍ 30 ശതമാനം വരെ കാര്‍ബണ്‍ അടങ്ങിയ കൽക്കരിയുടെ രൂപാന്തരമാണ്‌ ലിഗ്നൈറ്റ്. 
    • 'ബ്രൗൺ കോൾ' (Brown Coal) എന്നറിയപ്പെടുന്നതും ലിഗ്നൈറ്റാണ്‌. തമിഴ്‌നാട്ടിലെ നെയ്‌വേലി ലിഗ്നൈറ്റ് ഖനനത്തിനു പ്രസിദ്ധമാണ്‌.
    • കാര്‍ബണിന്റെ ശതമാനം ഏറ്റവും കുറഞ്ഞ കല്‍ക്കരിയുടെ വകഭേദമാണ്‌ പീറ്റ്‌;

    • കൽക്കരിയാണ് 'കറുത്ത വജ്രം' എന്നറിയപ്പെടുന്നത്.

    Related Questions:

    ബാലഘാട്ട് ചെമ്പ് ഖനന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
    Jayamkondam in Tamil Nadu is famous for which among the following minerals?
    Which of the following metals is extracted from the Monazite sand in plenty in India?
    India’s first Uranium Mine is located at which among the following places?
    ഇന്ത്യയിൽ ഏറ്റവും കൂടുതൽ തോറിയം ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?