App Logo

No.1 PSC Learning App

1M+ Downloads

താപപ്രേഷണം നടക്കുന്ന മൂന്ന് രീതികൾ

  1. ചാലനം
  2. സംവഹനം
  3. വികിരണം
  4. പ്രതിഫലനം

    Aഒന്നും രണ്ടും മൂന്നും

    Bഇവയൊന്നുമല്ല

    Cഎല്ലാം

    Dഒന്നും രണ്ടും

    Answer:

    A. ഒന്നും രണ്ടും മൂന്നും

    Read Explanation:

    താപപ്രേഷണം(Transmission Of Heat)

    താപം ഒരിടത്തു നിന്ന് മറ്റൊരിടത്തേക് പ്രവഹിക്കുന്നതാണ് താപപ്രേഷണം

    ഉദാ: സ്റ്റൗവിന്റെ തീനാളത്തിലൂടെ പ്രസരിക്കുന്ന താപം പാത്രത്തിലൂടെയും വെള്ളത്തിലൂടെയും കൈമാറി അരിയിൽ എത്തി അരി വേവുന്നു.

    ചാലനം(Conduction)

    • ലോഹക്കമ്പിയുടെ ഒരറ്റത്ത് താപം ലഭിക്കുമ്പോൾ ആ ഭാഗത്തുള്ള തന്മാത്രകൾ താപം സ്വീകരിച്ച് തൊട്ടടുത്തുള്ള തന്മാത്രകളിലേക്ക് കൈമാറ്റം ചെയ്യുന്നു.

    • ഇത്തരത്തിൽ താപം കൈമാറി പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ് ചാലനം.

    • ഖരവസ്തുക്കളിൽ താപം പ്രേഷണം ചെയ്യപ്പെടുന്നത് ചാലനം വഴിയാണ്.

    സംവഹനം(Convection)

    • വാതകങ്ങളിലും ദ്രാവകങ്ങളിലും തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന നടക്കുന്ന താപപ്രേഷണ രീതിയാണ് സംവഹനം.

    • ഇവിടെ തന്മാത്രകൾ മാധ്യമമായി നിലകൊള്ളുന്നു.

    വികിരണം(Radiation)

    • മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ് വികിരണം.

    • വികിരണംവഴി എല്ലാ ദിശയിലേക്കും താപം പ്രേഷണം ചെയ്യപ്പെടുന്നു.

    • സൂര്യന്റെ താപം ഭൂമിയിൽ എത്തുന്നത് വികിരണംവഴിയാണ്.

    • ഇരുണ്ടതോ പരുപരുത്തതോ ആയ പ്രതലങ്ങളെക്കാൾ വെളുത്തതോ മിനുസമുള്ളതോ ആയ പ്രതലങ്ങൾ വികിരണതാപത്തെ കൂടുതൽ പ്രതിപതിപ്പിക്കും.


    Related Questions:

    സെൽഷ്യസ് സ്കെയിലിനെ അറിയപ്പെടുന്ന മറ്റൊരു പേര് ?
    താപം ഒരു ഊർജമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
    ഒരു ആരോഗ്യമുള്ള ശരീരത്തിന്റെ താപം എത്രയാണ്
    200 ഡിഗ്രി സെൽഷ്യസ് താഴെയുള്ള താപനില ആളക്കാൻ ഉപയോഗക്കുന്ന തെർമോമീറ്റർ?
    കരക്കാറ്റും കടൽക്കാറ്റും ഉണ്ടാകുമ്പോൾ താപപ്രേഷണം നടക്കുന്ന രീതി?