താഴെ കൊടുത്തിരിക്കുന്ന ഏത് പ്രസ്‌താവന/പ്രസ്‌താവനകൾ ആണ് ശരിയായിട്ടുള്ളത്?
- 1944 ൽ ക്രിപ്‌സ് മിഷൻ ഇന്ത്യ സന്ദർശിച്ചു
- 1946 ൽ ബ്രിട്ടിഷ് ഗവൺമെൻ്റ് ഇന്ത്യയിലേക്ക് അയച്ച കാബിനറ്റ് മിഷനിൽ മൂന്ന് അംഗങ്ങൾ ഉണ്ടായിരുന്നു
- 1945 ൽ ബ്രിട്ടനിൽ അധികാരത്തിൽ വന്ന ലേബർ പാർട്ടി ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‌കുന്നതിനെ എതിർത്തു.
- മൗണ്ട് ബാറ്റൺ പ്രഭുവാണ് ജൂൺ മൂന്ന് പദ്ധതി തയ്യാറാക്കിയത്.
Aരണ്ടും നാലും
Bനാല് മാത്രം
Cരണ്ടും മൂന്നും
Dഎല്ലാം
Answer:
A. രണ്ടും നാലും
Read Explanation:
ക്രിപ്സ് മിഷൻ (1942):
- ബ്രിട്ടീഷ് ഇന്ത്യയിലെ രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ബ്രിട്ടീഷ് പാർലമെന്റിൽ നിയമിച്ച ദൗത്യ സംഘം ആണ് ‘ക്രിപ്സ്മിഷൻ’ എന്നറിയപ്പെടുന്നത്.
- ക്രിപ്സ്മിഷന് നേതൃത്വം വഹിച്ചത്, സർ സ്റ്റാഫോർഡ് ക്രിപ്സ് ആണ്.
- രണ്ടാം ലോകമഹായുദ്ധാനന്തരം ഇന്ത്യയ്ക്ക് ഡൊമീനിയൻ പദവി നൽകാമെന്നും, ഒരു ഭരണഘടന നിർമ്മാണ സമിതി രൂപീകരിക്കാമെന്നും, വാഗ്ദാനം നൽകിയത്, ക്രിപ്സ് മിഷൻ ആണ്.
- ഇന്ത്യൻ നാഷണൽ കോൺഗ്രസും, മുസ്ലിം ലീഗും ക്രിപ്സ്മിഷൻ അംഗീകരിക്കാത്തതിനാൽ ക്രിപ്സ്മിഷൻ ഒരു പരാജയമായി.
- “തകർന്നു കൊണ്ടിരിക്കുന്ന ബാങ്കിന്റെ കാലഹരണപ്പെട്ട ചെക്ക്”എന്ന് ക്രിപ്സ്മിഷനെ വിശേഷിപ്പിച്ചത് : മഹാത്മാ ഗാന്ധി
- ക്രിപ്സ് മിഷൻ ഇന്ത്യയിലെത്തിയത് : 1942, മാർച്ച് 22
- ക്രിപ്സ്മിഷൻ ഇന്ത്യയിൽ നിന്നും മടങ്ങി പോയത് : 1942, ഏപ്രിൽ 12
- ക്രിപ്സ്മിഷൻ ഇന്ത്യയിലെത്തിയ സമയത്ത് ബ്രിട്ടീഷ് വൈസ്രോയി : ലിൻല്ലിത്ഗോ പ്രഭു
- ക്രിപ്സ് മിഷനെ ഇന്ത്യയിലേക്ക് അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി : വിൻസൻ ചർച്ചിൽ.
- ക്രിപ്സ്മിഷൻ ഇന്ത്യയിൽ എത്തിയ സമയത്തെ ഐഎൻസി പ്രസിഡന്റ് : മൗലാന അബ്ദുൽ കലാം ആസാദ്
ക്യാബിനറ്റ് മിഷൻ (1946):
- ഇന്ത്യയിൽ അധികാര കൈമാറ്റത്തിനായി ബ്രിട്ടീഷ് പാർലമെന്റ് നിയമിച്ച കമ്മീഷൻ
- ഇന്ത്യയ്ക്ക് പൂർണസ്വാതന്ത്ര്യം നൽകുന്നതിനെപ്പറ്റി ആലോചിച്ച് തീരുമാനം എടുക്കാൻ, ലേബർ പാർട്ടി ഗവൺമെന്റ് 1946 ഇന്ത്യയിലേക്കയച്ച കമ്മറ്റിയാണ്, ക്യാബിനറ്റ് മിഷൻ.
- ക്യാബിനറ്റ് മിഷനെ ഇന്ത്യയിലേക്ക് അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി : ക്ലമെന്റ് അറ്റലി
- ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് : മൗലാനാ അബ്ദുൽ കലാം ആസാദ്
- ക്യാബിനറ്റ് മിഷൻ കറാച്ചിയിൽ എത്തിയത് : 1946, മാർച്ച് 23
- ക്യാബിനറ്റ് മിഷൻ ഡൽഹിയിലെത്തിയത് : 1946, മാർച്ച് 24
- ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയ വർഷം : 1946 മാർച്ച് 24
- ക്യാബിനറ്റ് മിഷൻ പ്ലാൻ പ്രസിദ്ധപ്പെടുത്തിയത് : 1946 മെയ് 16
ക്യാബിനെറ്റ് മിഷനിലെ അംഗങ്ങൾ:
- പെത്വിക് ലോറൻസ് (നേതൃത്വം നൽകി)
- സർ സ്റ്റാഫോർഡ് ക്രിപ്സ്
- എ വി അലക്സാണ്ടർ
മൗണ്ട് ബാറ്റൻ പദ്ധതി
- ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യൻ യൂണിയനെന്നും പാകിസ്താനെന്നും വിഭജിച്ച പദ്ധതി
- 'ജൂൺ തേഡ് പ്ലാൻ' എന്നും ഈ പദ്ധതി അറിയപ്പെടുന്നു.
- ബാൾക്കൻ പ്ലാൻ, ഡിക്കി ബേർഡ് പ്ലാൻ എന്നിങ്ങനെയും അറിയപ്പെടുന്ന പദ്ധതി.
- 1947 ജൂൺ 3ന് ഈ പദ്ധതി കോൺഗ്രസ് മുസ്ലിം ലീഗ് സംയുക്ത സമ്മേളനത്തിൽ വച്ച് അവതരിപ്പിച്ചു.
- മൗണ്ട് ബാറ്റൺ പദ്ധതി തയ്യാറാക്കാൻ അദ്ദേഹത്തെ സഹായിച്ചതും പദ്ധതിക്ക് അവസാനരൂപം നൽകിയതും വി.പി. മേനോനായിരുന്നു.
- മുസ്ലിങ്ങൾക്ക് ഭൂരിപക്ഷമുള്ള പ്രദേശത്ത് അവർ ആഗ്രഹിക്കുകയാണെങ്കിൽ ഒരു പ്രത്യേക രാജ്യം എന്ന വാഗ്ദാനം പദ്ധതിയിൽ ഉണ്ടായിരുന്നു
- പഞ്ചാബ് , ബംഗാള്‍ എന്നിവയുടെ വിഭജനം,വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി സംസ്ഥാനം പാകിസ്ഥാനില്‍ ചേര്‍ക്കണോ വേണ്ടയോ എന്ന് ഹിതപരിശോധന എന്നിവയും പദ്ധതി മുന്നോട്ട് വച്ചു.
- മൗണ്ട് ബാറ്റൺ പദ്ധതി പ്രകാരമാണ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947 നിലവിൽ വന്നത്.
- അധികാരകൈമാറ്റത്തിനായി 1947 ഓഗസ്റ്റ് 15 എന്ന തീയതി നിശ്ചയിച്ചതും ഈ പദ്ധതി പ്രകാരമാണ്