App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. നാണു ആശാനെ അയ്യാ സ്വാമിക്ക് പരിചയപ്പെടുത്തിയത് ചട്ടമ്പി സ്വാമിയാണ്
  2. വേദാധികാര നിരൂപണം എന്ന പുസ്തകം എഴുതിയത് ചട്ടമ്പി സ്വാമികൾ ആണ്
  3. പണ്ഡിറ്റ് കറുപ്പൻ്റെ നേത്യത്വത്തിലാണ് കൊച്ചിൻ പുലയ മഹാസഭ സ്ഥാപിച്ചത്.
  4. വക്കം മൗലവി ആണ് ഇസ്ലാം ധർമ പരിപാലന സംഘം സ്ഥാപിച്ചത്.

    Aii മാത്രം

    Bi, ii എന്നിവ

    Cഇവയെല്ലാം

    Dii, iv എന്നിവ

    Answer:

    C. ഇവയെല്ലാം

    Read Explanation:

    ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും:

    • ചട്ടമ്പിസ്വാമികൾ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം : ചെമ്പഴന്തിക്കടുത്തുള്ള അണിയൂർ ക്ഷേത്രത്തിൽ വച്ച് (1882)
    • ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവിനെയും ഹഠയോഗ വിദ്യ അഭ്യസിപ്പിച്ച വ്യക്തി : തൈക്കാട് അയ്യാ സ്വാമികൾ
    • നാണു ആശാനെ (ശ്രീ നാരായണ ഗുരുവിനെ) അയ്യാ സ്വാമിക്ക്(തൈക്കാട് അയ്യ) പരിചയപ്പെടുത്തിയത് ചട്ടമ്പി സ്വാമിയാണ്
    • ചട്ടമ്പിസ്വാമികളൊടുള്ള  ബഹുമാനാർത്ഥം ശ്രീനാരായണഗുരു രചിച്ച കൃതി : നവമഞ്ജരി. (PSC ഉത്തര സൂചിക പ്രകാരം.) 
    • ചട്ടമ്പിസ്വാമികളെ “സർവ്വജ്ഞനായ ഋഷി”, “ പരിപൂർണ്ണ കലാനിധി” എന്നിങ്ങനെ വിശേഷിപ്പിച്ചത് : ശ്രീനാരായണഗുരു

    വേദാധികാരനിരൂപണം

    • വേദം പഠിക്കുവാൻ ആരാണ് യോഗ്യൻ എന്ന വിഷയം അതി വിശദമായി വിശകലനം ചെയ്യുന്ന ചട്ടമ്പി സ്വാമികളുടെ ഒരു കൃതി 
    • ചട്ടമ്പി സ്വാമികളുടെ മറ്റ് പ്രധാന കൃതികൾ :
      • പ്രാചീന മലയാളം 
      • അദ്വൈത ചിന്താ പദ്ധതി 
      • ആദിഭാഷ 
      • കേരളത്തിലെ ദേശനാമങ്ങൾ 
      • മോക്ഷപ്രദീപ ഖണ്ഡനം 
      • ജീവകാരുണ്യ നിരൂപണം 
      • നിജാനന്ദ വിലാസം 
      • വേദാധികാര നിരൂപണം 
      • വേദാന്തസാരം 

    കൊച്ചി പുലയ മഹാസഭ:

    • പുലയ സമുദായത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി രൂപം കൊണ്ട സംഘടന 
    • സ്ഥാപിച്ചത് : പണ്ഡിറ്റ് കറുപ്പൻ 
    • സഭ  രൂപീകരിക്കുന്നതിൽ പണ്ഡിറ്റ് കറുപ്പനോടൊപ്പം മുഖ്യ പങ്ക് വഹിച്ചത് : കെ. വള്ളോൻ 
    • കൊച്ചി പുലയ മഹാസഭ സ്ഥാപിക്കപ്പെട്ട വർഷം : 1913

    ഇസ്ലാം ധർമ്മ പരിപാലന സംഘം.

    • SNDPയുടെ മാതൃകയിൽ വക്കം മൗലവി ആരംഭിച്ച സംഘടന
    • സ്ഥാപിതമായ വർഷം : 1918 (നിലയ്ക്കമുക്ക്)
    • വക്കം മൗലവി ആരംഭിച്ച മറ്റ്  സംഘടനകൾ: 
      1. അഖില തിരുവിതാംകൂർ മുസ്ലിം മഹാജനസഭ 
      2. മുസ്ലിം ഐക്യ സംഘം 
      3. മുസ്ലിം സമാജം

     

     

     

     


    Related Questions:

    സ്വദേശാഭിമാനിയുടെ സ്ഥാപകൻ ?
    ബ്രഹ്മസമാജ സ്ഥാപകന്‍ ?
    കേരളത്തിൽ മുൻസിഫ് പദവിയിലെത്തിയ ആദ്യത്തെ സ്ത്രീ?
    എന്റെ പത്രാധിപരെ കൂടാതെ എനിക്ക് പത്രമെന്തിന് , അച്ചുകൂടമെന്തിന് എന്ന നിലപാട് സ്വീകരിച്ച വ്യക്തി.
    അയ്യങ്കാളിയെ മഹാത്മാ ഗാന്ധി സന്ദർശിച്ച വർഷം ?