App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ പ്രസ്താവനകളിൽ ശരിയായ പ്രസ്താവന ഏത് ?

  1. ആകാശത്തു നിന്നും വീഴുന്ന ചെറിയ ഉരുണ്ട ഐസ് കഷ്ണങ്ങളാണ് ആലിപ്പഴം
  2. അന്തരീക്ഷത്തിന്റെ ഏറ്റവും താഴെയുള്ള പാളിയാണ് സ്ട്രാറ്റോസ്ഫിയർ
  3. ഓക്സിജൻ, നൈട്രജൻ എന്നിവയാണ് അന്തരീക്ഷത്തിലെ പ്രധാന വാതകങ്ങൾ
  4. ഭൂമധ്യരേഖയിൽ നിന്ന് ധ്രുവങ്ങളിലേയ്ക്ക് പോകും തോറും ചൂട് കൂടി വരുന്നു

    A1, 3 ശരി

    B1 തെറ്റ്, 4 ശരി

    C2, 3 ശരി

    D1, 4 ശരി

    Answer:

    A. 1, 3 ശരി

    Read Explanation:

    • അന്തരീക്ഷം - ഭൂമിയെ ആവരണം ചെയ്തിരിക്കുന്ന വായുവിന്റെ പുതപ്പ് 
    • ഭൂമിയിലെ താപനില നിലനിർത്തുവാൻ അന്തരീക്ഷം പ്രധാന പങ്ക് വഹിക്കുന്നു 
    • ഓക്സിജൻ, നൈട്രജൻ എന്നിവയാണ് അന്തരീക്ഷത്തിലെ പ്രധാന വാതകങ്ങൾ
    • അന്തരീക്ഷത്തിൽ വാതകങ്ങൾ ,ജലാംശം ,പൊടിപടലങ്ങൾ എന്നിവ കാണപ്പെടുന്നു 
    • അന്തരീക്ഷത്തിലെ നൈട്രജന്റെ അളവ് - 78.08 %
    • അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് - 20.95 %
    • ചെറിയ അളവിൽ അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന മറ്റ് വാതകങ്ങൾ -ആർഗൺ ,കാർബൺ ഡൈ ഓക്സൈഡ് ,നിയോൺ ,ഹീലിയം ,ഹൈഡ്രജൻ 

    Related Questions:

    സൂര്യോദയത്തിന് തൊട്ടുമുൻപും സൂര്യാസ്തമയം കഴിഞ്ഞ ഉടനെയും ആകാശത്ത് കാണാൻ കഴിയുന്ന ഗ്രഹം ഏത് ?
    ഭൂമിയുടെ ഉത്തരധ്രുവത്തെയും ദക്ഷിണ ദ്രുവത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന അർത്ഥവൃത്താകൃതിയിലുള്ള സാങ്കൽപിക രേഖകളാണ് ?

    പസഫിക് സമുദ്രത്തിലെ ഉഷ്ണജല പ്രവാഹങ്ങൾ ഏതെല്ലാം :

    1. പശ്ചിമവാത പ്രവാഹം
    2. ബ്രിട്ടീഷ് കൊളംബിയ പ്രവാഹം
    3. ഉത്തര പസഫിക് പ്രവാഹം
    4. കാലിഫോർണിയ പ്രവാഹം
      മിസോറി - മിസിസിപ്പി ഏത് വൻകരയിലെ ഏറ്റവും നീളം കൂടിയ നദിയാണ് ?

      ഭൂകമ്പതരംഗങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളെ കണ്ടെത്തുക :

      1. ഭൂകമ്പങ്ങളെ മുഖ്യമായും ബോഡിതരംഗങ്ങളെന്നും (ഭൂശരീരതരംഗങ്ങൾ) ഉപരിതലതരംഗങ്ങളെന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു
      2. ബോഡിതരംഗങ്ങളെ P തരംഗങ്ങൾ എന്നും S തരംഗങ്ങൾ എന്നും വീണ്ടും തരംതിരിച്ചിട്ടുണ്ട്
      3. ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നതിനാൽ ഭൂപ്രതലത്തിൽ ആദ്യം എത്തിച്ചേരുന്നത് S തരംഗങ്ങളാണ്.