App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ക്രമപ്പെടുത്തൽ ഏത്?

1.നേത്രനാഡി - പ്രകാശതീവ്രതയ്ക്കനുസരിച്ച് വലിപ്പം ക്രമീകരിക്കുന്നു.

2.പ്യൂപ്പിള്‍ - പ്രകാശത്തിന് ഏറ്റവും തെളിമയുള്ള ഭാഗം.

3.കണ്‍ജങ്റ്റൈവ - പ്രകാശരശ്മികളെ കണ്ണിലേയ്ക്ക് പ്രവേശിപ്പിക്കുന്ന ഭാഗം.

4.പീതബിന്ദു - ലെന്‍സിന്റെ വക്രത ക്രമീകരിക്കുന്നു.

5.സീലിയറി പേശികള്‍ - കോര്‍ണിയ ഒഴികെയുള്ള ദൃഢപടലത്തിന്‍റെ മുന്‍ഭാഗങ്ങളെ സംരക്ഷിക്കുന്നു.

6.കോര്‍ണിയ - ആവേഗങ്ങളെ മസ്തിഷ്കത്തിലെത്തിക്കുന്നു.

A1,2,4 മാത്രം ശരി.

B1,2,3,4,5,6 ഇവയെല്ലാം ശരി.

C1,2,3,6 മാത്രം ശരി.

D1,2,3,4,5,6 ഇവയെല്ലാം തെറ്റ്

Answer:

D. 1,2,3,4,5,6 ഇവയെല്ലാം തെറ്റ്

Read Explanation:

നേത്രനാഡി -ആവേഗങ്ങളെ മസ്തിഷ്കത്തിലെത്തിക്കുന്നു. പ്യൂപ്പിള്‍ - പ്രകാശതീവ്രതയ്ക്കനുസരിച്ച് വലിപ്പം ക്രമീകരിക്കുന്നു. കണ്‍ജങ്റ്റൈവ - കോര്‍ണിയ ഒഴികെയുള്ള ദൃഢപടലത്തിന്‍റെ മുന്‍ഭാഗങ്ങളെ സംരക്ഷിക്കുന്നു. പീതബിന്ദു - പ്രകാശത്തിന് ഏറ്റവും തെളിമയുള്ള ഭാഗം. സീലിയറി പേശികള്‍ - ലെന്‍സിന്റെ വക്രത ക്രമീകരിക്കുന്നു. കോര്‍ണിയ - പ്രകാശരശ്മികളെ കണ്ണിലേയ്ക്ക് പ്രവേശിപ്പിക്കുന്ന ഭാഗം.


Related Questions:

ഗ്ലോക്കോമ എന്ന നേത്രരോഗം ഉണ്ടാകുവാൻ കാരണമാകുന്നത്
ശരീരത്തിൻറെ തുലനനില പാലിക്കുന്ന ഭാഗമേത് ?
പ്രായം കൂടുമ്പോൾ കണ്ണിലെ ലെൻസിൻ്റെ ഇലാസ്തികത കുറഞ്ഞു വരുന്ന അവസ്ഥ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഒരു വസ്തുവിന്റെ രണ്ട് ദിശയില്‍ നിന്നുള്ള പ്രതിബിംബങ്ങളാണ് ഓരോ കണ്ണിലും പതിക്കുന്നത്. ഈ രണ്ട് ദൃശ്യങ്ങളും മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനഫലമായി സംയോജിക്കുമ്പോഴാണ് നമുക്ക് വസ്തുക്കളെ ത്രിമാനരൂപത്തില്‍ കാണാന്‍ കഴിയുന്നത്.

2.കാഴ്ചാവര്‍ണകമായ റോഡോപ്സിനിലെ ഘടകമായ റെറ്റിനാല്‍ വിറ്റാമിന്‍ D യില്‍ നിന്നാണ് രൂപപ്പെടുന്നത്. അതിനാല്‍ പ്രകാശം തട്ടി റോഡോപ്സിന്‍ വിഘടിച്ചശേഷം റോഡോപ്സിന്റെ പുനര്‍നിര്‍മാണത്തിന് വിറ്റാമിന്‍ D ആവശ്യമാണ്.

3.അക്വസ് ദ്രവത്തിന്റെ പുനരാഗിരണം തടസ്സപ്പെടുന്നതുവഴി കണ്ണിനുള്ളില്‍ മര്‍ദ്ദം കൂടുന്ന അവസ്ഥയാണ് ഗ്ലോക്കോമ. ലേസര്‍ ശസ്ത്രക്രിയയിലൂടെ അക്വസ് ദ്രവത്തിന്റെ പുനരാഗിരണം സാധാരണ ഗതിയിലാക്കാന്‍ കഴിയും. അതിനാല്‍ ഗ്ലോക്കോമ ലേസര്‍ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാം.

ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. റോഡ് കോശങ്ങൾ (Rod cells), കോൺ കോശങ്ങൾ (Cone cells) എന്നിവയാണ് റെറ്റിനയിലെ പ്രകാശഗ്രാഹീകോശങ്ങൾ.
  2. കോൺകോശങ്ങൾ റോഡുകോശങ്ങളെക്കാൾ എണ്ണത്തിൽ കൂടുതലാണ്.
  3. റോഡുകോശങ്ങളിൽ റൊഡോപ്‌സിൻ (Rhodopsin) എന്ന കാഴ്ച്ചാവർണകം (Visual pigment) ഉണ്ട്.