App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ബ്രിട്ടീഷ് ഭരണഘടനയിൽ നിന്ന് ഇന്ത്യ കടം കൊണ്ട വ്യവസ്ഥയിൽ പെടാത്തത് കണ്ടെത്തുക.

  1. നിയമനിർമ്മാണ നടപടി ക്രമങ്ങൾ
  2. അർദ്ധ-ഫെഡറൽ ഗവൺമെൻ്റ് സംവിധാനം
  3. നിയമവാഴ്ച
  4. ഭരണഘടന ഭേദഗതി

    A2, 4 എന്നിവ

    B1, 3

    C1, 4 എന്നിവ

    Dഎല്ലാം

    Answer:

    A. 2, 4 എന്നിവ

    Read Explanation:

    • അർദ്ധ-ഫെഡറൽ ഗവൺമെൻ്റ് സംവിധാനം (Quasi-federal system of government): ഇന്ത്യ ഈ ആശയം കടമെടുത്തത് കനേഡിയൻ ഭരണഘടനയിൽ നിന്നാണ്. ശക്തമായ കേന്ദ്രത്തോടുകൂടിയ ഫെഡറൽ സംവിധാനമാണ് ഇത്.

    • ഭരണഘടന ഭേദഗതി (Amendment of the Constitution): ഭരണഘടന ഭേദഗതി ചെയ്യാനുള്ള നടപടിക്രമങ്ങൾ ദക്ഷിണാഫ്രിക്കൻ ഭരണഘടനയിൽ നിന്ന് കടമെടുത്തതാണ്.

    • നിയമനിർമ്മാണ നടപടി ക്രമങ്ങൾ (Legislative Procedure): ഇത് ബ്രിട്ടീഷ് ഭരണഘടനയിൽ നിന്ന് കടമെടുത്തതാണ്.

    • നിയമവാഴ്ച (Rule of Law): ഇത് ബ്രിട്ടീഷ് ഭരണഘടനയിൽ നിന്ന് കടമെടുത്തതാണ്.

    • പാർലമെൻ്ററി ജനാധിപത്യം, ഏക പൗരത്വം,

      നിയമസമത്വം, കാബിനറ്റ് സമ്പ്രദായം,

      രാഷ്ട്ര തലവന് നാമമാത്രമായ അധികാരം, റിട്ടുകൾ,

      ദ്വിമണ്ഡ‌ല സഭ, തിരഞ്ഞെടുപ്പ് സംവിധാനം,

      കൂട്ടുത്തരവാദിത്വം, സി.എ.ജി., സ്‌പീക്കർ,

      കേവല ഭൂരിപക്ഷ വ്യവസ്ഥ (FPTP) - ബ്രിട്ടൺ


    Related Questions:

    കാനഡ ഭരണഘടനയിൽ നിന്നും ഇന്ത്യൻ ഭരണഘടന കടംകൊണ്ട ആശയങ്ങളിൽ ചുവടെ ചേർക്കുന്നതിൽ ശരിയേത്? 

    1. അർദ്ധ ഫെഡറൽ സമ്പ്രദായം
    2. ശിഷ്ടാധികാരങ്ങൾ എന്ന ആശയം 
    3. നിർദ്ദേശക തത്വങ്ങൾ

    ചേരുംപടി ചേർക്കുക : ഇന്ത്യ കടമെടുത്ത രാജ്യങ്ങൾ ഏവ?

    1. നിർദ്ദേശക തത്ത്വങ്ങൾ A.      ദക്ഷിണാഫ്രിക്ക
    2. മൗലിക കർത്തവ്യങ്ങൾ B. അയർലൻഡ്
    3. അവശിഷ്ടാധികാരങ്ങൾ C. റഷ്യ
    4. ഭരണഘടനാ ഭേദഗതി ദ. കാനഡ

     

    ഈ പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

    1. മന്ത്രിസഭ പാർലമെൻ്റിൻ്റെ  ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയാണ്. പാർലമെൻ്റിനുവേണ്ടി അതു കൂട്ടായ്മയോടെ ഭരണം നടത്തുന്നു. മന്ത്രിസഭയുടെ ഐക്യമാണ് കുട്ടുത്തരവാദിത്തത്തിൻ്റെ  അടിസ്ഥാനം.
    2. ഒരു മന്ത്രിക്കെതിരെയുള്ള അവിശ്വാസ വോട്ട് അയാളുടെ മാത്രം രാജിയിലേക്കു നയിക്കുമെന്നാണ് കൂട്ടുത്തരവാദിത്തം സൂചിപ്പിക്കുന്നത്. 
    3. കാബിനറ്റിൻ്റെ ഏതെങ്കിലും നയത്തോടോ തീരുമാനത്തോടോ ഒരു മന്ത്രിക്കു വിയോജിപ്പുണ്ടെങ്കിൽ അതു മന്ത്രിസഭാ യോഗത്തിൽ ഉന്നയിച്ചിരിക്കണം.
    4. മന്ത്രിസഭാ യോഗത്തിലെ തീരുമാനം എന്തായാലും അദ്ദേഹം അത് അംഗീകരിക്കാൻ ബാധ്യസ്ഥനാണ്. അല്ലാത്തപക്ഷം അദ്ദേഹം മന്ത്രിസഭയിൽ നിന്നു രാജിവയ്ക്കണം. 
      ഏത് രാജ്യത്തുനിന്നാണ് അവശിഷ്ടാധികാരം കടമെടുത്തിരിക്കുന്നത് ?
      ഇന്ത്യൻ ഭരണഘടനയിലെ ' നിയമവാഴ്ച ' എന്ന ആശയം ഏത് വിദേശ ഭരണഘടനയുടെ സ്വാധീനത്താൽ ഉൾപ്പെടുത്തിയതാണ്?