App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന ഇന്ത്യയിലെ പ്രസ്ഥാനങ്ങളുടേയും അവയുടെ സ്ഥാപകരുടേയും ശരിയായ ജോഡിയേത്?

  1. സത്യശോധക് സമാജം - ജ്യോതിറാവുഫൂലെ
  2. ആര്യസമാജം - ആത്മാറാം പാണ്ഡുരംഗ്
  3. പ്രാർത്ഥനാസമാജം - സ്വാമി ദയാനന്ദ സരസ്വതി
  4. ഹിതകാരിണി സമാജം - വീരേശലിംഗം പന്തലു

    Ai, iv ശരി

    Bഇവയൊന്നുമല്ല

    Cii, iii ശരി

    Div മാത്രം ശരി

    Answer:

    A. i, iv ശരി

    Read Explanation:

    സത്യശോധക് സമാജം

    • സ്ഥാപകൻ - ജ്യോതിറാവു ഫൂലെ 
    • സ്ഥാപിച്ച വർഷം - 1873
    • സ്ഥാപിച സ്ഥലം - പൂനെ
    • ദുരാചാരങ്ങളെയും പുരോഹിത മേധാവിത്വത്തെയും എതിർക്കുകയും പിന്നോക്കവിഭാഗങ്ങൾക്കായി വിദ്യാലയങ്ങളാരംഭിക്കുകയും ചെയ്‌ത സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനം
    • സത്യശോധക് സമാജ് കോൺഗ്രസ് പാർട്ടിയിൽ ലയിച്ച വർഷം - 1930 
    • ജ്യോതിറാവു ഫൂലെയുടെ പ്രശസ്തമായ പുസ്തകം - ഗുലാംഗിരി 
    • സത്യശോധക് സമാജിന്റെ കാഴ്ചപ്പാടുകൾ പ്രസിദ്ധീകരിച്ച പത്രം - ദീനബന്ധു 

    ആര്യസമാജം

    • സ്ഥാപകൻ - സ്വാമി ദയാനന്ദ സരസ്വതി
    • 10 ഏപ്രിൽ 1875ന് സ്ഥാപിതമായി
    • വിഗ്രഹാരാധന, ശൈശവ വിവാഹം എന്നിവയെ എതിർത്തു

    പ്രാർത്ഥനാ സമാജം

    • പത്തൊൻപതാം നൂറ്റാണ്ടിൽ മിശ്രഭോജനം, മിശ്രവിവാഹം, വിധവാ വിവാഹം എന്നീ പുരോഗതിക്കായി നിലകൊണ്ട പരിഷ്കരണ പ്രസ്ഥാനം
    • ഹിന്ദുമത ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പരിഷ്കരിക്കുവാൻ ആരംഭിച്ച സംഘടനകൂടിയാണിത്.
    • ബോംബെ കേന്ദ്രീകരിച്ചായിരുന്നു പ്രാർത്ഥനാ സമാജത്തിന്റെ പ്രവർത്തനം
    • പ്രാർത്ഥന സമാജം സ്ഥാപിച്ചത് - ആത്മാറാം പാണ്ഡുരംഗ്
    • പ്രാർത്ഥന സമാജം സ്ഥാപിക്കപ്പെട്ട വർഷം - 1867
    • പ്രാർത്ഥന സമാജത്തിന്റെ മറ്റു നേതാക്കൾ - മഹാദേവ് ഗോവിന്ദ് റാനഡെ, ആർ.ജി.ഭണ്ഡാർക്കർ

    ഹിതകാരിണി സമാജം

    • സ്ഥാപകൻ - വീരേശലിംഗം പന്തലു
    • സ്ഥാപിച വർഷം - 1906
    • സ്ഥാപിച സ്ഥലം - ആന്ധ്രാപ്രദേശ്
    • വിധവാ പുനർവിവാഹത്തിനും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുമായി പ്രചാരണം നടത്തി

    Related Questions:

    "രക്തത്തിലും വർണ്ണത്തിലും ഇന്ത്യാക്കാരനും അഭിരുചിയിലും അഭിപ്രായത്തിലും ധാർമികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായ ഒരു വർഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്‌ഷ്യം" എന്ന് പറഞ്ഞത് ആര് ?
    ദേശീയസമരകാലത്തെ പ്രധാനപത്രമായിരുന്ന 'നേഷൻ' എന്ന പത്രത്തിന് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?
    നിബന്തമാല ആരുടെ കൃതിയാണ് ?
    രാജാറാം മോഹന്‍ റായ് തൻ്റെ പത്രങ്ങളില്‍ ഊന്നല്‍ നല്‍കിയ ആശയങ്ങളിൽ പെടാത്തത് ഏത് ?
    ഒരു അന്താരാഷ്ട്ര വേദിയിൽ ആദ്യമായി ഇന്ത്യൻ ത്രിവർണ പതാക ഉയർത്തിയ വർഷം ?