App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. മാവോ സെതുങ് ആധുനിക ചൈനയുടെ സൃഷ്ടാവ് എന്നറിയപ്പെടുന്നു
  2. ഇടുങ്ങിയ സാമൂഹിക അടിത്തറയും പരിമിതമായ രാഷ്ട്രീയ വീക്ഷണങ്ങളും മൂലം കുമിന്താങ് പാർട്ടി ചൈനയെ ഏകീകരിക്കുന്നതിൽ പരാജയപ്പെട്ടു
  3. ലോങ്ങ്‌ മാർച്ചിന് നേതൃത്വം നൽകിയത് സൺയാത്സെൻ ആണ്‌
  4. 1921 ലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചത്

    Aഎല്ലാം ശരി

    Bമൂന്നും, നാലും ശരി

    Cനാല് മാത്രം ശരി

    Dരണ്ടും നാലും ശരി

    Answer:

    D. രണ്ടും നാലും ശരി

    Read Explanation:

    • പതിനേഴാം നൂറ്റാണ്ടിലെ മധ്യകാലം മുതൽ ചൈന ഭരിച്ചിരുന്ന മഞ്ചു ഭരണകൂടത്തെ പുറത്താക്കിക്കൊണ്ട് 1911ൽ ഡോക്ടർ സൺയാത്സെനിൻ്റെ നേതൃത്വത്തിൽ ചൈനയിൽ ഒരു റിപ്പബ്ലിക്കൻ ഭരണം സ്ഥാപിച്ചു.
    • ഡോക്ടർ സൺയാത്സെനിനെയാണ് ആധുനിക ചൈനയുടെ സൃഷ്ടാവ് എന്ന് വിളിക്കുന്നത്.

    • സൺയാത്സെനിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച രാഷ്ട്രീയ പ്രസ്ഥാനം ആയിരുന്നു കുമിന്താങ് പാർട്ടി.
    • എന്നാൽ ഇടുങ്ങിയ സാമൂഹിക അടിത്തറയും പരിമിതമായ രാഷ്ട്രീയ വീക്ഷണങ്ങളും മൂലം കുമിന്താങ് പാർട്ടി രാജ്യത്തെ ഏകീകരിക്കുന്നതിൽ പരാജയപ്പെട്ടു.

    • 1921-ലാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചത് .
    • കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് മുഖ്യ പങ്കുവഹിച്ച വ്യക്തിയായിരുന്നു മാവോ സേതൂങ്.
    • 1934ൽ കിഴക്കൻ ചൈനയിലെ കിയാങ്സി മുതൽ വടക്കൻ പടിഞ്ഞാറൻ പ്രവിശ്യയായ ഷെൻസിവരെ മാവോ സേതൂങ്ങിൻ്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകൾ ഒരു യാത്ര നടത്തിയ യാത്രയാണ് 'ലോങ് മാർച്ച്' എന്ന് അറിയപ്പെടുന്നത്.

    Related Questions:

    സൻയാത്സെൻ ഏത് പാർട്ടി പ്രവർത്തകൻ ആയിരുന്നു ?
    ഒന്നാം കറുപ്പ് യുദ്ധം അവസാനിക്കാൻ കാരണമായ ഉടമ്പടി ഏതാണ് ?
    പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന നിലവിൽ വന്നത് എന്നാണ് ?
    ചൈന ജനകീയ റിപ്പബ്ലിക്ക് ആയ വർഷം ?
    മാവോ സെ തുങ് ചൈനയിൽ ലോങ്ങ് മാർച്ച് നടത്തിയ വർഷം ഏതാണ് ?