Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുവയിൽ രക്തത്തിലെ ഘടകങ്ങളെ സംബന്ധിച്ചു ശരിയായ പ്രസ്താവന /പ്രസ്‌താവനകൾ തിരഞ്ഞെടുത്തെഴുതുക ?

  1. രക്തത്തിൽ 55%പ്ലാസ്മയും 45%രക്തകോശങ്ങളും ആണ്
  2. ഓക്സിജന്റെയും കാർബൺ ഡൈ ഓക്സിഡിന്റെയും സംവഹനംനടക്കുന്നത് പ്ലാസ്മയിലാണ്
  3. പ്ലാസ്മയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ -ആൽബുമിൻ,ഗ്ലോബുലിൻ ,ഫൈബ്രിനോജൻ
  4. വെളുത്ത രക്തകോശങ്ങൾരോഗ പ്രധിരോധത്തിനു സഹായിക്കുന്നു

    Aഒന്ന് മാത്രം ശരി

    Bഒന്നും മൂന്നും നാലും ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    B. ഒന്നും മൂന്നും നാലും ശരി

    Read Explanation:

    രക്തത്തിലെ വിവിധ ഘടകങ്ങൾ: പ്ലാസ്മ -55% രക്തകോശങ്ങൾ -45% 1.പ്ലാസ്മ : ജലം പ്രോട്ടീനുകൾ -ആൽബുമിൻ,ഗ്ലോബുലിൻ ,ഫൈബ്രിനോജൻ മറ്റു ഘടകങ്ങൾ 2.രക്തകോശങ്ങൾ : എ.ചുവന്ന രക്തകോശങ്ങൾ [REDBLOOD CELLS]: ഓക്സിജന്റെയും കാർബൺ ഡൈ ഓക്സിഡിന്റെയും സംവഹനം ബി.വെളുത്ത രക്തകോശങ്ങൾ :[WHITE BLOOD CELLS ]: രോഗ പ്രധിരോധത്തിനു സഹായിക്കുന്നു . സി.പ്ലേറ്റ്ലറ്റ് [PLATELETS] രക്തം കട്ട പിടിക്കുന്നതിനു സഹായിക്കുന്നു


    Related Questions:

    പല്ലുകൾ ആഹാരത്തെ ചവച്ചരക്കുന്നതിലൂടെയും ആമാശയത്തിലെയും ചെറുകുടലിലെയും പേശികളുടെ ശക്തമായ സങ്കോചങ്ങളിലൂടെയും സാധ്യമാകുന്നതാണ് ______?
    ദഹനരസങ്ങളിലെ എൻസൈമുകളുടെ പ്രവർത്തനത്താൽ സങ്കിർണ്ണമായ പോഷകഘടകങ്ങൾ ആഗിരണ യോഗ്യമായ ലഘുഘടകങ്ങളായി മാറുന്നതാണ് _______?
    ഹൃദയ അറകളുടെ സങ്കോചത്തിനാവശ്യമായ വൈദ്യുത തരംഗങ്ങളെ ഉൽപ്പാദിപ്പിക്കുന്നത് വലത് എൻട്രിയത്തിന്റെ ഭിത്തിയിലെ SA നോട് എന്ന ഭാഗമാണ്.ഇത് ________ എന്നും അറിയപ്പെടുന്നു?
    മസ്തിഷ്ക്കത്തിലെ രക്ത കുഴലിലുണ്ടാകുന്ന തടസവും രക്തക്കുഴൽ പൊട്ടുന്നതും ______ കാരണമാകുന്നു?
    രക്തപര്യയനത്തിൽ ഒരേ രക്തം രണ്ടു പ്രാവശ്യം ഹൃദയത്തിലൂടെ കടന്നു പോകുന്നതിനാൽ മനുഷ്യനിലെ രക്ത പര്യയനം______ എന്നറിയപ്പെടുന്നു?