App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. തിരുവിതാംകൂറിലും കൊച്ചിയിലും ജനാധിപത്യം സ്ഥാപിക്കുന്നതിനുവേണ്ടിയും, ദിവാനായിരുന്ന സർ സി പി യുടെ ദുർഭരണം അവസാനിപ്പിക്കുന്നതിനു വേണ്ടിയും നടന്ന പ്രക്ഷോഭങ്ങള്‍ ഉത്തരവാദഭരണ പ്രക്ഷോഭങ്ങൾ എന്നറിയപ്പെടുന്നു.
  2. തിരുവിതാംകൂറില്‍ ഉത്തരവാദ ഭരണ പ്രക്ഷോഭം നയിച്ച സംഘടന തിരുവിതാംകൂർ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സ്‌ ആയിരുന്നു.
  3. കൊച്ചിയിൽ ഉത്തരവാദ ഭരണം നേടിയെടുക്കാൻ വേണ്ടി പ്രക്ഷോഭം നയിച്ച സംഘടന കൊച്ചിൻ രാജ്യ പ്രജാമണ്ഡലം ആണ്.

    A1, 2 എന്നിവ

    Bഇവയൊന്നുമല്ല

    C1 മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ഉത്തരവാദ ഭരണ പ്രക്ഷോഭം

    • തിരുവിതാംകൂറിലും കൊച്ചിയിലും ഉത്തരവാദ ഭരണ പ്രക്ഷോഭം ആരംഭിച്ചത് : 1938-1939
    • ഉത്തരവാദഭരണ പ്രക്ഷോഭത്തിൽ പ്രധാന നേതാക്കൾ: പട്ടംതാണുപിള്ള, ടിഎം വർഗീസ്

    ഉത്തരവാദഭരണ ഭരണ പ്രക്ഷോഭത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ:

    • ഇലക്ഷനിലൂടെ തിരുവിതാംകൂറിൽ ഉത്തരവാദ ഭരണം നിലനിർത്തുക
    • ദിവാൻ ആയ സർ സി പി രാമസ്വാമി അയ്യരുടെ തെറ്റായ ഭരണ നടപടികൾക്കെതിരെ പ്രതിഷേധിക്കുക

    തിരുവിതാംകൂറിൽ ഉത്തരവാദ ഭരണ പ്രക്ഷോഭത്തിനെതുടർന്ന് നിരോധിച്ച സംഘടനകൾ: 

    • തിരുവിതാംകൂർ സ്റ്റേറ്റ്
    • കോൺഗ്രസ് യൂത്ത് ലീഗ്

    നെയ്യാറ്റിൻകര വെടിവെപ്പ്:

    • ഉത്തരവാദ ഭരണ നിഷേധത്തിനും ദുര്‍ഭരണത്തിനുമെതിരെ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സ്‌ ആവിഷ്ക്കരിച്ച പ്രക്ഷോഭ രീതി നിയമലംഘനമായിരുന്നു.
    • നിയമലംഘനപ്രസ്ഥാനം ആരംഭിച്ചത്‌ സ്റ്റേറ്റ് കോണ്‍ഗ്രസ്സ്‌ പ്രസിഡന്റ്‌ പദവിക്കു പകരം ഡിക്റ്റേറ്റർ എന്ന പദവി രൂപവൽക്കരിച്ചു കൊണ്ടാണ്.
    • ഡിക്റ്റേറ്റർ പദവി വഹിച്ച ആദ്യ വ്യക്തി പട്ടംതാണുപിള്ള ആയിരുന്നു.
    • പട്ടം താണുപിള്ളയെ അറസ്റ്റു ചെയ്തതിനെ തുടര്‍ന്ന്‌ ഡിക്ടേറ്റര്‍ പദവി വഹിച്ചത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സഹോദരൻ എന്‍.കെ. പത്മനാഭപിള്ള ആണ്.
    • 1938 ഓഗസ്റ്റ് 31ന് എൻ കെ പത്മനാഭൻ പിള്ളയെ അറസ്റ്റ് ചെയ്തതിനെ തുടർന്നുണ്ടായ സംഭഭവമാണ് നെയ്യാറ്റിൻകര വെടിവെപ്പ്.
    • നെയ്യാറ്റിൻകരയിൽ നിന്നും തിരുവനന്തപുരത്തേക്ക് ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിക്കുക കൊണ്ടുവന്ന ഒരു ജാഥക്ക് എതിരെ പോലീസുകാർ വെടിവെപ്പ് നടത്തി.  
    • നെയ്യാറ്റിൻകര വെടിവെപ്പിൽ രക്തസാക്ഷിയായ പ്രമുഖ വ്യക്തി : നെയ്യാറ്റിൻകര രാഘവൻ
    • ഉത്തരവാദഭരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട ആദ്യ രക്തസാക്ഷിയാണ് രാഘവൻ. 

     


    Related Questions:

    പനമ്പിള്ളി ഗോവിന്ദമേനോന്റെ കോൺഗ്രസ് നിലംപതിച്ചതോടെ ആദ്യ പ്രസിഡന്റ് ഭരണം കേരളത്തിൽ നിലവിൽ വന്നത് എന്ന്?

    മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനങ്ങളുടെ വർഷവും,ജില്ലയും,അധ്യക്ഷൻമാരെയും താഴെ തന്നിരിക്കുന്നു.അവയിൽ ശരിയായത് ഏതെല്ലാമാണ് ?

    1.1916   -   പാലക്കാട്        - ആനിബസൻ്റ്

    2.1917   -   കോഴിക്കോട്  -  സി.പി രാമസ്വാമി അയ്യർ

    3.1918   -    വടകര             -  കെ. പി രാമൻ മേനോൻ 

    4.1919   -    തലശ്ശേരി        -   അലിഖാൻ ബഹദൂർ

    തിരുവതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിനെ കുറിച്ചുള്ള തെറ്റായ പ്രസ്താവന ഏതാണ് ? 

    1. തിരുവതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപം കൊണ്ടത് 1931 ജനുവരി 26 നാണ് 
    2. തിരുവതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപീകരണ കമ്മിറ്റിയുടെ അധ്യക്ഷൻ - സി വി കുഞ്ഞിരാമൻ 
    3. ന്യൂനപക്ഷാവകാശ സംരക്ഷണത്തോട് കൂടിയുള്ള ഉത്തരവാദ ഭരണം ആണ് തിരുവതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ലക്‌ഷ്യം 
      1920 ലെ മഞ്ചേരി സമ്മേളനത്തിൽ മൊണ്ടേഗു ചെംസ്ഫോർഡ് പരിഷ്കാരങ്ങൾ അതൃപ്തികരവും നിരാശാജനകവുമാണെന്ന പ്രമേയം അവതരിപ്പിച്ചതാര്?
      The state of Thiru-Kochi was formed in :