App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏത്?

  1. സൗരോര്‍ജം, കാറ്റില്‍ നിന്നുള്ള ഊര്‍ജം, തിരമാലയില്‍ നിന്നുള്ള ഊര്‍ജം, വേലിയോര്‍ജം, ജൈവവാതകം എന്നിവ പാരമ്പര്യ ഊർജ്ജ സ്രോതസ്സുകൾക്ക് ഉദാഹരണമാണ്.
  2. പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾക്ക് പുനസ്ഥാപന ശേഷിയുണ്ട്.
  3. പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾക്ക് ചിലവ് കൂടുതലായി വരുന്നു.
  4. പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ പരിസ്ഥിതി പ്രശ്നങ്ങൾ കൂടുതലായി വരുത്തുന്നു.

    Ai, ii ശരി

    Bഇവയൊന്നുമല്ല

    Cii മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    C. ii മാത്രം ശരി

    Read Explanation:

    • പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ എന്നാൽ ദീർഘകാലമായി ഉപയോഗിക്കാത്തതും എന്നാൽ ഊർജ്ജത്തിനായി പ്രകൃതിയിൽ നിന്ന് ലഭ്യമാക്കുന്നതുമായ ഉറവിടങ്ങളാണ്.

    • ഇവയെ പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകൾ എന്നും പറയാറുണ്ട്.

    • ഈ ഊർജ്ജ രൂപങ്ങൾ പ്രകൃതിയിൽ വീണ്ടും നിറയപ്പെടുന്നു അല്ലെങ്കിൽ ദീർഘകാലത്തേക്ക് നിലനിൽക്കുന്നു

    • സൗരോര്‍ജം, കാറ്റില്‍ നിന്നുള്ള ഊര്‍ജം, തിരമാലയില്‍ നിന്നുള്ള ഊര്‍ജം, വേലിയോര്‍ജം, ജൈവവാതകം എന്നിവ പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾക്ക് ഉദാഹരണമാണ്.

    • പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾക്ക് ചിലവ് താരതമ്യേന കുറവാണ്.

    • പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല.

    പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളുടെ പ്രധാന ഗുണങ്ങൾ

    • പുനരുപയോഗിക്കാവുന്നത്: ഇവ പ്രകൃതിയിൽ വീണ്ടും ലഭ്യമാകുന്നതിനാൽ ഒരിക്കലും തീർന്നുപോവുകയില്ല.

    • പരിസ്ഥിതി സൗഹൃദം: മിക്കവാറും എല്ലാ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളും അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നു.

    • സുസ്ഥിരമായ വികസനം: ദീർഘകാലത്തേക്ക് ഊർജ്ജ ആവശ്യകത നിറവേറ്റാൻ ഇവ സഹായിക്കുന്നു.

    • ഊർജ്ജ സുരക്ഷ: ഒരു രാജ്യത്തിന്റെ ഊർജ്ജ ആവശ്യകത സ്വന്തമായി നിറവേറ്റാൻ സഹായിക്കുന്നു.


    Related Questions:

    ഗ്രാമീണ റോഡുകളുടെ നിർമാണ ചുമതലയാർക്ക് ?
    1959ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിതമായ ഇരുമ്പുരുക്ക് നിർമാണശാലയേത് ?
    സൈദ് വിളകളുടെ വിത്തിറക്കുന്ന സമയമേത് ?
    ഗോതമ്പ് കൃഷിക്ക് അനിയോജ്യമായ മണ്ണേത് ?
    ദക്ഷിണ സമുദ്രം എന്നറിയപ്പെടുന്ന സമുദ്രം ഏത്?