Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്നവയിൽ ദീർഘകാല ഓർമ്മയുടെ വിധങ്ങൾ ഏതെല്ലാം ?

  1. അർഥപരമായ ഓർമ
  2. പ്രകിയപരമായ ഓർമ
  3. ഇന്ദ്രിയപരമായ ഓർമ
  4. സംഭവപരമായ ഓർമ
  5. ഹ്രസ്വകാല ഓർമ

    A1, 2, 4 എന്നിവ

    Bഎല്ലാം

    C2 മാത്രം

    D4 മാത്രം

    Answer:

    A. 1, 2, 4 എന്നിവ

    Read Explanation:

    ദീർഘകാല ഓർമ മൂന്ന് വിധം 

    1. സംഭവപരമായ ഓർമ (Episodic Memory)
    2. അർഥപരമായ ഓർമ (Semantic Memory)
    3. പ്രകിയപരമായ ഓർമ (Procedural Memory)

    സംഭവപരമായ ഓർമ (Episodic Memory) 

    • ഇത് ഒരാളുടെ ജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങളും വ്യക്തിപരമായ സംഭവങ്ങളും ഓർമിക്കുന്നതാണ്. 
    • ഇത്തരം ഓർമ്മകൾ ജീവിതകാലം മുഴുവൻ ഓർമിച്ചു വയ്ക്കാനും വിശദീകരിക്കാനും ആ വ്യക്തിക്ക് കഴിയും.

    അർഥപരമായ ഓർമ (Semantic Memory)

    • പുനരുപയോഗിക്കുന്നതിനുവേണ്ടി ആവശ്യമായ വിവരങ്ങൾ, പദങ്ങൾ, ആശയങ്ങൾ, സൂത്രവാക്യങ്ങൾ തുടങ്ങിയവ ഓർത്തുവയ്ക്കുന്നതാണ് അർഥപരമായ ഓർമ. 

     പ്രകിയപരമായ ഓർമ (Procedural Memory)

    • വിവിധ നൈപുണികളുമായി ബന്ധപ്പെട്ട ഓർമകൾ.

    Related Questions:

    താഴെക്കൊടുത്ത കൂട്ടങ്ങളിൽ സാമിപ്യ നിയമത്തിന് (Law of proximity) സമാനമായ കൂട്ടം ഏത് ?

    WhatsApp Image 2024-11-25 at 12.11.09.jpeg
    Words that are actually written with their real meaning is called:

    അവകാശവാദം (A), കാരണം (R) എന്നീ രണ്ട് പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു. ചുവടെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് നിങ്ങളുടെ ഉത്തരം തെരഞ്ഞെടുക്കുക.

    (A) : വ്യക്തിപരമായ ഓർമ്മകൾ ഓർമ്മിക്കുമ്പോൾ പ്രായമായ ആളുകൾ ഒരു ഓർമ്മപ്പെടുത്തൽ ബമ്പ് കാണിക്കുന്നു.

    (R) : ലൈഫ് സ്ക്രിപ്റ്റ് സിദ്ധാന്തം പ്രായമായ ആളുകൾ കാണിക്കുന്ന ഓർമ്മപ്പെടുത്തൽ ബമ്പിന് പിന്തുണ നൽകുന്നു.

    തലയണയെ തന്റെ കൂട്ടുകാരിയായി സങ്കല്പിച്ച് സംഭാഷണം നടത്തുന്ന കുട്ടി, പിയാഷെയുടെ കാഴ്ചപ്പാടിൽ ഏത് മാനസിക കഴിവുകളുടെ പൂർത്തീക രണമാണ് നടത്തുന്നത് ?
    ഒരു ടെലിഫോൺ നമ്പർ ചോദിച്ചറിഞ്ഞ് ഓർമയിൽവെച്ച് അതിലേക്ക് വിളിക്കുന്നു. അടുത്ത ദിവസം ചോദിച്ചാൽ നമ്പർ ഓർമയുണ്ടാവില്ല. ഇത് ഏതുതരം സ്മൃതിയാണ് ?