App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്നവയിൽ നിന്നും ബുദ്ധിയുടെ വൈജ്ഞാനിക സിദ്ധാന്തങ്ങൾ (Cognitive Theories) തിരഞ്ഞെടുക്കുക :

  1. മനോഘടക സിദ്ധാന്തം
  2. ബുദ്ധിവിഭജന സിദ്ധാന്തം
  3. ത്രിമുഖ സിദ്ധാന്തം
  4. ബഹുതര ബുദ്ധി സിദ്ധാന്തം
  5. ട്രൈയാർകിക് സിദ്ധാന്തം

    Aഒന്ന് മാത്രം

    Bഒന്നും മൂന്നും

    Cരണ്ടും നാലും അഞ്ചും

    Dഇവയൊന്നുമല്ല

    Answer:

    C. രണ്ടും നാലും അഞ്ചും

    Read Explanation:

    ബുദ്ധി സിദ്ധാന്തങ്ങൾ

    • ബുദ്ധി സിദ്ധാന്തങ്ങളെ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു. 
      1. ഘടക സിദ്ധാന്തങ്ങൾ (Factor Theories) 
      2. വൈജ്ഞാനിക സിദ്ധാന്തങ്ങൾ (Cognitive Theories)

    ഘടക സിദ്ധാന്തങ്ങൾ (Factor Theories)

    • ബുദ്ധിയെ ഒരു മാനസിക ഘടനയായി വിഭാവനം ചെയ്ത് അതിലെ അടിസ്ഥാന ഘടകങ്ങൾ വിശദീകരിക്കുന്നു. 
      • ഏകഘടക സിദ്ധാന്തം 
      • ദ്വിഘടക സിദ്ധാന്തം 
      • മനോഘടക സിദ്ധാന്തം 
      • ബഹുഘടക സിദ്ധാന്തം 
      • സംഘഘടക സിദ്ധാന്തം 
      • ത്രിഘടക സിദ്ധാന്തം

    വൈജ്ഞാനിക സിദ്ധാന്തങ്ങൾ (Cognitive Theories)

    • ബുദ്ധി ശക്തിയെ അടിസ്ഥാന വൈജ്ഞാനിക പ്രക്രിയകളായി വിഭാവനം ചെയ്യുന്നു. 
      • ബുദ്ധിവിഭജന സിദ്ധാന്തം
      • ബഹുതര ബുദ്ധി സിദ്ധാന്തം
      • ട്രൈയാർകിക് സിദ്ധാന്തം

    Related Questions:

    ഗിൽഫോർഡിന്റെ ത്രിമാന ബുദ്ധി സിദ്ധാന്തത്തിന്റെ ഫലസിദ്ധി ഘടകത്തിലെ ഏറ്റവും ഉയർന്ന തലം ?
    പിന്റർ പാറ്റേഴ്സൺ സ്കെയിലും ആർതർ പോയിൻറ് സ്കെയിലും എന്ത് അളക്കുന്നതിനുള്ള ഉപാധിയാണ് ?
    ഒരു ബുദ്ധി പരീക്ഷയിൽ ഒരു കുട്ടിയുടെ ഐ. ക്യു. 140 എന്ന് മനസ്സിലായി. ആ കുട്ടി ഏത് കൂട്ടത്തിൽ ഉൾപ്പെടുന്നു ?
    തേഴ്സ്റ്റണിൻറെ അഭിപ്രായത്തിൽ ബുദ്ധിയുടെ പ്രാഥമിക ഘടകങ്ങളിൽ പെടാത്തത്?
    Stanford Binet scale measures which of the following attributes of an individual