App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ബന്ധനദൈർഘ്യം കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ ഏതൊക്കെയാണ് ?

  1. സ്പെക്ട്രോ സ്കോപ്പി
  2. ഇലക്ട്രോൺ ഡിഫ്രാക്ഷൻ
  3. എക്സ്റേ ഡിഫ്രാക്ഷൻ

    A1 മാത്രം

    Bഇവയെല്ലാം

    C1, 2 എന്നിവ

    D2, 3 എന്നിവ

    Answer:

    B. ഇവയെല്ലാം

    Read Explanation:

    ബന്ധനദൈർഘ്യം (Bond Length)

    • ഒരു തന്മാത്രയിലെ ബന്ധനത്തിലേർപ്പെട്ടിരിക്കുന്ന രണ്ട് ആറ്റങ്ങളുടെ ന്യൂക്ലിയസുകൾ തമ്മിലുള്ള സന്തുലിത അകലത്തെയാണ് ബന്ധനദൈർഘ്യം എന്നുപറയുന്നത്. 

    • ഇത് കണ്ടുപിടിക്കുന്നത് സ്പെക്ട്രോ സ്കോപ്പി, ഇലക്ട്രോൺ ഡിഫ്രാക്ഷൻ, എക്സ്റേ ഡിഫ്രാക്ഷൻ തുടങ്ങിയ സാങ്കേതികവിദ്യകളിലൂടെ യാണ്. 

    • ബന്ധന ജോടിയിലെ (Bonded pair) ഓരോ ആറ്റവും ബന്ധനദൈർഘ്യം നിർണയിക്കുന്നതിൽ അതിന്റേതായ പങ്കുവഹിക്കുന്നു 

    • ഒരു സഹ സംയോജകബന്ധനത്തിൽ ഓരോ ആറ്റവും പ്രദാനം ചെയ്യുന്ന അകലത്തെ ആ ആറ്റത്തിൻ്റെ സഹസംയോജക ആരം (covalent radius) എന്നാണ് പറയുന്നത്.


    Related Questions:

    VBT അനുസരിച്ച്, ഒരു രാസബന്ധനം (chemical bond) രൂപീകരിക്കാൻ ആവശ്യമായ പ്രധാന വ്യവസ്ഥ എന്താണ്?

    1. തുല്യ എണ്ണം ഇലക്ട്രോണുകൾ ഉണ്ടായിരിക്കുക
    2. ഓർബിറ്റലുകളുടെ അതിവ്യാപനം
    3. ആറ്റങ്ങൾ ഒരേ പീരിയഡിൽ ആയിരിക്കുക
    4. ആറ്റങ്ങൾ ഉൽകൃഷ്ട വാതകങ്ങൾ (noble gases) ആയിരിക്കുക
      സോഡിയം ക്ലോറൈഡ് ലായനി വൈദ്യുതവിശ്ലേഷണത്തിന് വിധേയമാകുമ്പോൾ കാഥോഡിൽ കിട്ടുന്ന പദാർത്ഥം?
      The tendency of formation of basic oxide________ when we are shifting down in a group?
      താഴെ പറയുന്നവയിൽ ഏത് ആറ്റത്തിന് ഹൈഡ്രജൻ ബന്ധനം രൂപപ്പെടുത്താൻ സാധിക്കും ?
      A substance that increases the rate of a reaction without itself being consumed is called?