App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയില്‍ ഏത്‌ തരം പാറകളാണ്‌ അവയുടെ ഉദാഹരണവുമായി ശരിയായി പൊരുത്തപ്പെടുന്നത്‌ ?

  1. ആഗ്നേയശില - ബസാൾട്ട്‌
  2. അവസാദശില - സ്ലേറ്റ്
  3. രൂപാന്തര ശിലകള്‍ - മാര്‍ബിള്‍

    Ai, ii ശരി

    Bഇവയൊന്നുമല്ല

    Cii, iii ശരി

    Di, iii ശരി

    Answer:

    D. i, iii ശരി

    Read Explanation:

    ആഗ്നേയശില (Igneous rocks)

    • മാഗ്മ തണുത്തുറഞ്ഞാണ് ഇവ രൂപം കൊള്ളുന്നത്
    • മറ്റുള്ള ശിലകളെല്ലാം ആഗ്നേയ ശിലകള്‍ക്ക്‌ രൂപമാറ്റം സംഭവിച്ച്‌ ഉണ്ടാവുന്നത്‌ കൊണ്ട്‌ പ്രാഥമിക ശിലകള്‍ എന്ന്‌ അറിയപ്പെടുന്നു.
    • ഫോസില്‍ ഇല്ലാത്ത ശിലകള്‍.
    • അഗ്നിപര്‍വ്വത ജന്യ ശിലകളാണിവ.
    • പിതൃ ശില, അടിസ്ഥാനശില,ശിലകളുടെ മാതാവ്‌ എന്നെല്ലാം അറിയപ്പെടുന്നു.
    • ഡയോറൈറ്റ്,ഗ്രാനൈറ്റ്,ഗാബ്രോ,ബസാൾട്ട്, റയോലൈറ്റ്, ആന്റിസൈറ്റ് എന്നിവ ഉദാഹരണങ്ങളാണ്‌.

    അവസാദശില(Sedimentary Rocks)

    • നിക്ഷേപണപ്രക്രിയയിലൂടെ അരിക്കലിനും തരംതിരിപ്പിനും വിധേയമായി അടരുകളായി രൂപംകൊള്ളുന്ന ശിലകളാണിവ.
    • പാളികളായി കാണുന്നൂ എന്നതാണ് അവസാദശിലാസ്തരങ്ങളുടെ മുഖ്യ സവിശേഷത.
    • മുകളിലുള്ള പാളികളുടെ ഭാരം മൂലം അടിയിലുള്ള പാളികൾ സാവധാനം കാഠിന്യമേറി പാറയായി മാറുന്നു.
    • കളിമണ്ണ്, ക്വാർട്ട്സ്, കാൽസൈറ്റ് എന്നീ ധാതുക്കളാണു കൂടുതലായുള്ളത്. 

    രൂപാന്തര ശിലകള്‍

    • അവസാദശിലകളും ആഗ്നേയശിലകളും ശക്തമായ താപം മൂലം രൂപഭേദം  വരുമ്പോൾ ഉണ്ടാകുന്ന തരം ശിലകളാണ് രൂപാന്തര ശിലകള്‍
    •  ഗ്രാനൈറ്റ്, സൈനൈറ്റ്, സ്ലേറ്റ്, സ്കിസ്റ്റ്, മാർബിൾ, ക്വാർട്ട്സൈറ്റ്
    • ഗ്രാനൈറ്റ് നയിസായും ബസാൽട്ട് ഷിസ്റ്റായും ചുണ്ണബുകല്ല് മാർബിളായും മണൽക്കല്ല് ക്വാർട്ട്സൈറ്റായും കളിമണ്ണും ഷെയിലും സ്ലേറ്റായും കൽക്കരി ഗ്രാഫൈറ്റയും മാറുന്നത് രൂപാന്തര പ്രക്രിയയിലൂടെയാണ്.

    Related Questions:

    ആർട്ടിക്കിനും, ഉത്തര ധ്രുവത്തിനും, അന്റാർട്ടിക് വൃത്തത്തിനും, ദക്ഷിണ ധ്രുവത്തിനും ഇടയ്ക്കുള്ള താപീയ മേഖലയാണ്------------- ?
    സമയമേഖല എന്ന ആശയം വിനിമയം ചെയ്യുമ്പോൾ ഏതു സാങ്കല്പിക രേഖയ്ക്കാണ് നിങ്ങൾ കൂടുതൽ ഊന്നൽ നൽകുന്നത് ?
    വടക്കേ അമേരിക്കയെ ഏഷ്യയിൽ നിന്നും വേർതിരിക്കുന്ന കടലിടുക്ക് ഏതാണ് ?
    അൻപത് വർഷമായി കത്തിക്കൊണ്ടിരിക്കുന്ന ' നരകത്തിലേക്കുള്ള കവാടം ' എന്നറിയപ്പെടുന്ന പ്രകൃതിവാതക വിള്ളൽ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
    മരുഭൂമിയിൽ വളരുന്ന ചെടികൾ അറിയപ്പെടുന്നത് ?