App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ 1920-ലെ നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധമില്ലാത്തതാണ് ?

  1. തിരഞ്ഞെടുപ്പുകൾ ബഹിഷ്ക്കരിക്കുക.
  2. ഫ്യൂഡൽ നികുതി നൽകുക.
  3. നികുതി നൽകാതിരിക്കുക.

    Aii, iii എന്നിവ

    Bii, iii

    Ci, ii

    Dii മാത്രം

    Answer:

    D. ii മാത്രം

    Read Explanation:

    നിസ്സഹകരണ പ്രസ്ഥാനം

    • ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നടത്തിയ ആദ്യ ദേശീയ പ്രക്ഷോഭമാണ് നിസ്സഹകരണ പ്രസ്ഥാനം 

    • 1920 ലെ കൽക്കട്ടയിലെ പ്രത്യേക കോൺഗ്രസ്സ് സമ്മേളനമാണ് നിസ്സഹകരണ പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ചത് 

    • 1920 ലെ നാഗ്പ്പൂരിലെ വാർഷിക കോൺഗ്രസ് സമ്മേളനത്തിലാണ് നിസ്സഹകരണ പ്രസ്ഥാനത്തിന് അംഗീകാരം നൽകിയത് 

    • ഖാദി പ്രചരിപ്പിക്കുക, മദ്യം വർജ്ജിക്കുക, ഹിന്ദി ഭാഷ പ്രചരിപ്പിക്കുക, വിദേശ വസ്ത്രങ്ങൾ ഉപേക്ഷിക്കുക എന്നിവയായിരുന്നു നിസ്സഹകരണ സമരങ്ങൾ ഉയർത്തിയ ആവശ്യങ്ങൾ 

    • നിസ്സഹകരണ പ്രസ്ഥാനത്തെ സഹായിക്കാനായി ഗാന്ധിജിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഫണ്ടാണ് തിലക് - സ്വരാജ് ഫണ്ട് 

    • ചിത്തരഞ്ജൻ ദാസ്, മോത്തിലാൽ നെഹ്‌റു, രാജേന്ദ്ര പ്രസാദ്, ടി. പ്രകാശം, അസഫ് അലി എന്നിവർ നിസ്സഹകരണ പ്രസ്ഥാനത്തെ തുടർന്ന് തങ്ങളുടെ അഭിഭാഷക പ്രാക്ടീസ് ഉപേക്ഷിച്ചവരാണ് 

    • നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട സ്വദേശി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല, കാശി വിദ്യാപീഠം, ഗുജറാത്ത് വിദ്യാപീഠം, ബീഹാർ വിദ്യാപീഠം എന്നിവ.

    • നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവമാണ് ചൗരിചൗരാ സംഭവം 

    • ചൗരിചൗരാ സംഭവുമായി ബന്ധപ്പെട്ട് 1922 മാർച്ച് 10 ന് ഗാന്ധിജിയെ അറസ്റ്റ് ചെയ്യുകയും യെർവാദ ജയിലിൽ തടവിലാക്കുകയും ചെയ്തു

    • ചൗരിചൗരാ സംഭവത്തെ തുടർന്ന് നിസ്സഹകരണ പ്രസ്ഥാനത്തെ 'ഹിമാലയൻ ബ്ലണ്ടർ' എന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചത് 

    • നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാനുള്ള തീരുമാനത്തെ 'ദേശീയ ദുരന്തം' എന്നാണ് സുഭാഷ് ചന്ദ്ര ബോസ് വിശേഷിപ്പിച്ചത് 

    • നിസ്സഹകരണ പ്രസ്ഥാനം അവസാനിപ്പിക്കാനുള്ള ബർദോളി പ്രമേയം പാസ്സാക്കിയ വർഷം - 1922 ഫെബ്രുവരി 12  


    Related Questions:

    The non cooperation movement was called off by Gandhiji in the year of?

    ചൗരിചൗര സംഭവം മൂലം ഗാന്ധിജി നിർത്തി വച്ച സമരം. 

    i) നിസ്സഹകരണ സമരം 

    ii) ഉപ്പ് സമരം 

    iii) റൗലത്ത് സമരം

     iv) ചമ്പാരൻ സമരം

     ഏറ്റവും അനുയോജ്യമായ ഉത്തരം കണ്ടെത്തുക. 

    നിസ്സഹരണ സമരത്തിന്റെ സവിശേഷതകൾ എന്തെല്ലാം ആയിരുന്നു?

    1.വിദേശ വസ്തുക്കളുടെ ബഹിഷ്കരണം

    2.വക്കീലന്മാര്‍ കോടതികള്‍ ബഹിഷ്കരിക്കുക.

    3.ഇംഗ്ലീഷ് വിദ്യാലയങ്ങള്‍ ആരംഭിക്കുക.

    4.നികുതി നല്‍കാതിരിക്കുക

    ഏത് വ്യക്തിയുടെ സ്വാധീനത്തിലാണ് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത് ?
    The Non-cooperation Movement started in ________.