App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ കാൾ റോജേഴ്സ്ൻ്റെ വ്യക്തിത്വത്തിന്റെ ഘടനയിൽ ഉൾപ്പെടുന്നവ തിരഞ്ഞെടുക്കുക :

  1. ജൈവവ്യവസ്ഥ
  2. ആത്മാവബോധം
  3. ആദർശാത്മകമായ ആത്മാവബോധം

    Aii മാത്രം

    Bii, iii എന്നിവ

    Cഇവയെല്ലാം

    Diii മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    കാൾ റോജേഴ്സ്ൻ്റെ വ്യക്തിത്വത്തിന്റെ ഘടന

    1. ജൈവവ്യവസ്ഥ (The Organism) -
    • വ്യക്തിയുടെ ബോധപൂർവ്വവും അബോധപൂർവ്വ വുമായ വ്യവഹാരങ്ങളുടെ ആകെ തുക.
    1. ആത്മാവബോധം(The Self) -
    • വ്യക്തി തന്നെക്കുറിച്ച് തന്നെ ആവിഷ്കരിക്കുന്ന ധാരണ.
    1. ആദർശാത്മകമായ ആത്മാവബോധം (The Ideal Self)
    • താൻ ആയിത്തീരാൻ ഒരു വ്യക്തി ആഗ്രഹിക്കു ന്നത്. 
    • മനുഷ്യൻ തന്റെ ആത്മാവബോധത്തെ വികസി പ്പിക്കാനും വിപുലീകരിക്കാനും അനുസൃതം പരിശ്രമിക്കുന്നതിനെ പറയുന്നത് - വ്യക്തിത്വത്തിന്റെ ചലനാത്മകത

    Related Questions:

    മാനസിക സംഘർഷങ്ങൾ എത്ര വിധത്തിലുണ്ട് ?

    താഴെപ്പറയുന്ന പ്രസ്ഥാവനകൾ ഏത് മനുഷ്യമനസ്സിന്റെ ഏത് തലവുമായി ബന്ധപ്പെട്ടതാണ് ?

    • ചില തീവ്ര അനുഭവങ്ങൾ മനസിൻ്റെ അടിത്തട്ടിലേക്ക് തള്ളി നീക്കപ്പെടുന്നു.
    • ഇത് ഒരു പ്രത്യേക നിമിഷത്തിൽ ഓർത്തെടുക്കാനാകില്ല 
    • സാധാരണ രീതിയിൽ ഇവയെ ബോധത്തിൻ്റെ ഉപരിതലത്തിലേക്ക് കൊണ്ട് വരാനും കഴിയില്ല 
    • വ്യവഹാരത്തെ ഏറ്റവും അധികം സ്വാധീനിക്കുന്ന തലം
    ഫ്രോയിഡിന്റെ മനശാസ്ത്രം അനുസരിച്ച് എല്ലാ മാനസിക ഊർജ്ജങ്ങളുടെയും ഉറവിടമാണ്?
    വ്യക്തിത്വ സവിശേഷതാ സമീപനത്തിന്റെ പ്രധാനപ്പെട്ട വക്താവ് ?
    ഒരു വ്യക്തിയെ സാമാന്യമായി വിവരിക്കാൻ ഉപയോഗിക്കാവുന്ന ഏതാനും സവിശേഷ പ്രവണതകൾ ഏതുതരം വ്യക്തി സവിശേഷതകളാണ് ?