App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ഫ്രഞ്ചു വിപ്ലവവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഏതെല്ലാം ?

  1. ടെന്നീസ് കോർട്ട് പ്രതിജ്ഞ
  2. ബോസ്റ്റൺ ടീ പാർട്ടി
  3. ബാസ്റ്റൈൽ ജയിലിന്റെ പതനം
  4. ഫിലാഡൽഫിയ കോൺഗ്രസ്

    Ai, iv

    Bഎല്ലാം

    Ciii മാത്രം

    Di, iii എന്നിവ

    Answer:

    D. i, iii എന്നിവ

    Read Explanation:

    'ടെന്നിസ് കോർട്ട് പ്രതിജ്ഞ' (The Tennis Court Oath)

    • ഫ്രാൻസിലെ ബുർബൻ രാജാക്കന്മാർ, പുരോഹിതർ, പ്രഭുക്കന്മാർ തുടങ്ങിയവർ നയിച്ച ആഡംബരജീവിതം, ധൂർത്ത്, യുദ്ധങ്ങൾ എന്നിവയും തുടർച്ചയായ വരൾച്ചയും കൃഷിനാശവും ഫ്രാൻസിൻ്റെ സാമ്പത്തികസ്ഥിതി അതീവ ഗുരുതരമാക്കി.

    • ജനങ്ങളുടെമേൽ പുതിയ നികുതികൾ ചുമത്തുന്നതിനായി 1789 ൽ ചക്രവർത്തി ലൂയി പതിനാറാമൻ ജനപ്രതി നിധിസഭയായ സ്റ്റേറ്റ്സ് ജനറൽ വിളിച്ചു ചേർത്തു.

    • ഫ്രഞ്ച് സമൂഹത്തെപ്പോലെ സ്റ്റേറ്റ്സ് ജനറലിനും മൂന്ന് എസ്റ്റേറ്റുകൾ ഉണ്ടായിരുന്നു.

    • ഓരോ എസ്റ്റേറ്റിനും ഓരോ വോട്ട് മതിയെന്നും ഓരോ അംഗത്തിനും ഓരോ വോട്ട് വേണ്ട എന്നും രാജാവിനെ അനുകൂലിക്കുന്ന ആദ്യത്തെ രണ്ട് എസ്റ്റേറ്റുകൾ വാദിച്ചു.

    • എന്നാൽ മൂന്ന് എസ്റ്റേറ്റുകളിലെയും ഓരോ അംഗത്തിനും ഓരോ വോട്ട് തന്നെ വേണമെന്നായിരുന്നു 'കോമൺസ്' എന്നറിയപ്പെട്ട മൂന്നാമത്തെ എസ്റ്റേറ്റിന്റെ ആവശ്യം.

    • വോട്ട് ചെയ്യുന്നതിലെ തർക്കം തുടരവെ മൂന്നാമത്തെ എസ്റ്റേറ്റിലെ അംഗങ്ങൾ തങ്ങളാണ് ഫ്രാൻസിലെ ദേശീയ അസംബ്ലി എന്നു പ്രഖ്യാപിച്ചു.

    • അവർ അടുത്തുള്ള ഒരു ടെന്നിസ് കോർട്ടിൽ സമ്മേളിച്ചു.

    • ഫ്രാൻസിനായി ഒരു ഭരണഘടന തയാറാക്കിയശേഷം മാത്രമേ പിരിയുകയുള്ളൂ എന്ന് അവർ പ്രതിജ്ഞചെയ്തു‌.

    • ഇത്‌ 'ടെന്നിസ് കോർട്ട് പ്രതിജ്ഞ' (The Tennis Court Oath) എന്നറിയപ്പെടുന്നു. 

    ബാസ്റ്റൈൽ കോട്ടയുടെ ആക്രമണം

    • 1789 ജൂലൈ 14ന് ഫ്രാൻസിൽ പാരീസിലെ ബാസ്റ്റൈൽ കോട്ട വിപ്ലവകാരികളാൽ ആക്രമിക്കപ്പെട്ടു.

    • ആയുധശാല, കോട്ട, രാഷ്ട്രീയ ജയിൽ എന്നിവയെല്ലാം ആയിരുന്ന ബാസ്റ്റൈൽ കോട്ട പാരീസിന്റെ രാജകീയ അധികാരത്തെ പ്രതിനിധീകരിച്ചിരുന്നു.

    • ആക്രമിക്കപ്പെടുമ്പോൾ അവിടെ തടവുകാരായി ഏഴു പേരേ ഉണ്ടായിരുന്നുള്ളൂവെങ്കിലും രാജവാഴ്ചയുടെ അധികാര ദുർവിനിയോഗത്തിന്റെ പ്രതീകമായി വിപ്ലവകാരികൾ അതിനെ കണ്ടു.

    • വിപ്ലവകാരികൾ ബാസ്റ്റയിൽ കോട്ട തകർക്കുകയും തടവുകാരെ മോചിപ്പിക്കുകയും ചെയ്തു.

    • ഫ്രഞ്ചുവിപ്ലവത്തിന്റെ തുടക്കമായിരുന്നു ബാസ്റ്റൈൽ കോട്ടയുടെ ആക്രമണം 

    • ഫ്രഞ്ചുവിപ്ലവകാരികൾ ആയുധമെടുത്ത് പോരാടിയ ആദ്യസംഭവം കൂടിയായിരുന്നു അത് .

    • വളരെക്കാലം അനീതിയും അസമത്വവും അനുഭവിച്ച ഒരു ജനവിഭാഗത്തിന്റെ പ്രതികരണമാണ് ബാസ്റ്റൈൽ ജയിലിന്റെ ആക്രമണത്തിനും ഫ്രഞ്ചുവിപ്ലവത്തിനും വഴിതെളിയിച്ചത് .

    • ജൂലൈ 14 ബാസ്റ്റൈൽ ദിനമായി ഫ്രഞ്ച് ജനത ഇന്നും ആഘോഷിക്കുന്നു.

    NB : ബോസ്റ്റൺ ടീ പാർട്ടി,ഫിലാഡൽഫിയ കോൺഗ്രസ് എന്നിവ അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ്.


    Related Questions:

    What was the slogan of the French Revolution?

    Which of the following statements are true?

    1.98 Percent of the population belonged to the unprivileged group, which formed the 3rd estate of the ancient French society.

    2.35 % of total French resources were controlled by the privileged groups while the remaining more than 98 percent of the population was having just 65 percent of resources.

    ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

    1. ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട് ബാസ്റ്റിലിന്റെ പതനത്തിനുശേഷം, പ്രഭുക്കന്മാർ ആക്രമിക്കപ്പെട്ടു
    2. പ്രഭുവർഗ്ഗം അവരുടെ ഫ്യൂഡൽ അവകാശങ്ങൾ 1798 ഓഗസ്റ്റ് 4-ന് സ്വമേധയാ അടിയറവ് ചെയ്തു
    3. പ്രഭുക്കന്മാരുടെ കീഴടങ്ങലിനുശേഷം, ഫ്രഞ്ച് സമൂഹത്തിൽ സമത്വം സ്ഥാപിക്കപ്പെട്ടു, വർഗവ്യത്യാസങ്ങൾ ഇല്ലാതായി.
      "തങ്ങളാണ് ഫ്രാൻസിൻ്റെ യഥാർത്ഥ ദേശീയ അസംബ്ലി" എന്ന് പ്രഖ്യാപിച്ചുകൊണ്ട് ടെന്നീസ് കോർട്ട് പ്രതിജ്ഞ ചെയ്തത് ഇവരിൽ ഏത് വിഭാഗമായിരുന്നു?

      ഫ്രാൻസിൽ നെപ്പോളിയൻ ബോണപ്പാർട്ട് അവതരിപ്പിച്ച വിദ്യാഭ്യാസ പരിഷ്കാരങ്ങളെ സംബന്ധിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

      1. നെപ്പോളിയൻ ബോണപാർട്ടിന്റെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ പൗരന്മാർക്കിടയിൽ അച്ചടക്കബോധം വളർത്തിയെടുക്കുവാൻ തക്ക രീതിയിൽ രൂപപ്പെടുത്തിയത് ആയിരുന്നു 

      2.രാഷ്ട്രത്തോടുള്ള വിശ്വസ്തത പ്രോത്സാഹിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയ വിദ്യാഭ്യാസപദ്ധതി ആയിരുന്നു അദ്ദേഹം അവതരിപ്പിച്ചത്.

      3.മിലിറ്ററി സ്കൂളുകൾക്ക് സമാനമായ രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറ്റിയെടുത്തു. 

      4.നെപ്പോളിയൻറെ ആശയങ്ങൾ പ്രകാരം രൂപമാറ്റം വരുത്തിയ പുതിയ സ്കൂളുകളെ " Leycee" (ലെയ്‌സി ) എന്നാണ് അറിയപ്പെട്ടിരുന്നത്.