App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവരിൽ ഓടക്കുഴൽ പുരസ്കാരം ലഭിച്ചിട്ടുള്ളത്.

  1. എൻ പ്രഭാകരൻ
  2. വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
  3. ജി ശങ്കരക്കുറുപ്പ്
  4. ഇ.വി. രാമകൃഷ്ണൻ

    Aഒന്ന് മാത്രം

    Bഒന്നും രണ്ടും നാലും

    Cരണ്ട് മാത്രം

    Dരണ്ടും നാലും

    Answer:

    B. ഒന്നും രണ്ടും നാലും

    Read Explanation:

    ഓടക്കുഴൽ അവാർഡ്

    • മഹാകവി ജി.ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരം
    • 'ഓടക്കുഴൽ' എന്ന കവിതാസമാഹാരത്തിന് അദ്ദേഹത്തിന് ജ്ഞാനപീഠം ലഭിച്ചതിന്റെ ഓർമ്മയ്ക്കായിട്ടാണ് ഓടക്കുഴൽ പുരസ്കാരം ഏർപ്പെടുത്തിയത്.
    • 'ഗുരുവായൂരപ്പൻ ട്രസ്റ്റാ'ണ്  ഓടക്കുഴൽ പുരസ്കാരം നൽകുന്നത്.
    • മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. 
    • 1968 മുതൽ  പുരസ്കാരം നൽകിവരുന്നു.
    • നാരായണീയത്തിന്റെ തമിഴ് പരിഭാഷയ്ക്ക് പ്രഥമ ഓടക്കുഴൽ പുരസ്കാരം ലഭിച്ചു.
    • എന്നാൽ ഓടക്കുഴൽ പുരസ്കാരം ലഭിച്ച ആദ്യത്തെ വ്യക്തി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് ആണ്
    • 1969ൽ 'തുളസിദാസ രാമായണ'ത്തിന്റെ വിവർത്തനത്തിനാണ് അദ്ദേഹത്തിന് ഓടക്കുഴൽ അവാർഡ് ലഭിച്ചത്.
    • 1970ൽ 'ഖസാക്കിന്റെ ഇതിഹാസ'ത്തിന് ഒ വി വിജയന് ഓടക്കുഴൽ പുരസ്കാരം ലഭിച്ചു.
    • 1977ൽ 'അഗ്നിസാക്ഷി' എന്ന നോവലിന് ഓടക്കുഴൽ പുരസ്കാരം ലഭിച്ച ലളിതാംബിക അന്തർജ്ജനമാണ് ഈ പുരസ്കാരം നേടുന്ന ആദ്യ വനിത.
    • 1978ന് ശേഷം എല്ലാ വർഷവും ശങ്കരക്കുറുപ്പിന്റെ ചരമദിനമായ ഫെബ്രുവരി 2-നാണ് അവാർഡ് നൽകുന്നത്.

    • 2021ൽ ലഭിച്ചത് : സാറാ ജോസഫ് (കൃതി: ബുധിനി)
    • 2022 ൽ ലഭിച്ചത് : അംബികാസുതൻ മാങ്ങാട്(കഥാസമാഹാരം : പ്രാണവായു)

    NB: 2022 ലെ പുരസ്കാരം 2023 ഫെബ്രുവരി രണ്ടാം തിയ്യതിയാണ് നൽകപ്പെടുന്നത്.

     


    Related Questions:

    Who is the director of the famous film 'Lawrence of Arabia'?
    The book 'A Century is not Enough' is connected with whom?
    'Romancing with Life' is the autobiography of which Bollywood actor?
    The Author of "Peoples Bank for Northern India" is:
    2024 ജനുവരിയിൽ അന്തരിച്ച "മുനവർ റാണ" ഏത് ഭാഷയിലെ പ്രശസ്തനായ സാഹിത്യകാരൻ ആണ് ?