App Logo

No.1 PSC Learning App

1M+ Downloads

തെറ്റായ പ്രസ്താവനകൾ ഏവ ?

  1. കുടുംബം,കൂട്ടുകാർ,വിദ്യാലയം, മാധ്യമങ്ങൾ എന്നിവ സാമൂഹീകരണത്തെ സ്വാധീനിക്കുന്നില്ല.
  2. സാമൂഹീകരണ സഹായികൾ ഗുണകരമല്ലാത്ത പ്രവർത്തനങ്ങൾക്ക് പ്രേരണ നൽകുന്നില്ല.
  3. സമുദായം സമാജം തുടങ്ങിയ സാമൂഹിക സംഘങ്ങൾ വ്യക്തിയുടെ വളർച്ചയിൽ പങ്കുവഹിക്കുന്നു.

    Ai, ii തെറ്റ്

    Bഎല്ലാം തെറ്റ്

    Cii മാത്രം തെറ്റ്

    Dii, iii തെറ്റ്

    Answer:

    A. i, ii തെറ്റ്

    Read Explanation:

    • സമൂഹത്തോടു ബന്ധപ്പെട്ടിരിക്കുന്നതുപോലെ മനുഷ്യർ വിവിധ സാമൂഹ്യ സംഘങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു. 
    • പലവിധ സാമൂഹ്യസംഘങ്ങൾ ഉൾക്കൊള്ളുന്നതാണ് സമൂഹം. 
    • സമുദായം, സമാജം തുടങ്ങിയവ സമൂഹത്തിൻറെ ഭാഗങ്ങളാണ്. 
    • സമൂഹത്തിൽ വളരാത്ത ഒരു മനുഷ്യന് സാമൂഹ്യജീവിയാകാൻ കഴിയില്ല. 
    • കുടുംബം, കൂട്ടുകാർ, വിദ്യാലയം, മാധ്യമങ്ങൾ എന്നിവ സാമൂഹീകരണത്തെ സ്വാധീനിക്കുന്നു.
    • സാമൂഹീകരണ സഹായികൾ ചില സമയങ്ങളിൽ ഗുണകരമല്ലാത്ത പ്രവർത്തനങ്ങൾക്ക് പ്രേരണ നൽകുന്നു.

    Related Questions:

    സമൂഹത്തിന്റെ അടിസ്ഥാന ഘടകം ?

    സമൂഹശാസ്ത്രവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

    1. മനുഷ്യജീവിതത്തിന്റെ സാമൂഹിക വശങ്ങളെക്കുറിച്ച് നടത്തുന്ന ശാസ്ത്രീയ പഠനം.
    2. മനുഷ്യൻ തന്റെ ചുറ്റുപാടുകളുമായി ഇന്നലെകളിലും ഇന്നും നടത്തിക്കൊണ്ടിരിക്കുന്ന സമരം എന്നത് പ്രധാന ആശയമായി വരുന്നത് സമൂഹപഠനത്തിൽ ആണ്.
    3. മനുഷ്യനും അവന്റെ ചുറ്റുപാടും തമ്മിലുള്ള പരസ്പര ബന്ധങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം.
      സമൂഹശാസ്ത്രം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് :
      Family എന്ന പദം രൂപം കൊണ്ടത് ............... എന്ന റോമൻ പദത്തിൽ നിന്നാണ്. ?
      അച്ഛനും അമ്മയും മക്കളും അവരുടെ കുടുംബവും അടങ്ങുന്ന കുടുംബങ്ങളെ അറിയപ്പെടുന്നത്.