App Logo

No.1 PSC Learning App

1M+ Downloads

ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സണെ താഴെ പറയുന്ന ഏതു സാഹചര്യങ്ങളിലാണ് കേന്ദ്ര സർക്കാറിന് നീക്കം ചെയ്യുവാൻ സാധിക്കുക ?

  1. ചുമതലകൾ നിർവ്വഹിക്കുവാൻ വിസമ്മതിക്കുന്ന സാഹചര്യങ്ങളിൽ
  2. ചുമതലകൾ നിർവ്വഹിക്കുവാൻ പ്രാപ്തിയില്ലാത്ത സാഹചര്യങ്ങളിൽ
  3. അവിമുക്ത നിർദ്ധനനാകുന്ന സാഹചര്യങ്ങളിൽ
  4. കമ്മീഷന്റെ ഏതെങ്കിലും യോഗങ്ങളിൽ പങ്കെടുക്കാതെയിരുന്നാൽ

    Aഎല്ലാം

    Bഒന്നും നാലും

    Cഒന്ന് മാത്രം

    Dഒന്നും രണ്ടും മൂന്നും

    Answer:

    D. ഒന്നും രണ്ടും മൂന്നും

    Read Explanation:

    ദേശീയ വനിതാ കമ്മീഷൻ

    • രൂപവത്കരിച്ചത് - 1992 ജനുവരി 31
    • രൂപവത്കരിക്കാൻ കാരണമായ നിയമം - നാഷണൽ കമ്മീഷൻ ഫോർ വിമെൻ ആക്ട് (1990)

    കമ്മീഷന്റെ ലക്ഷ്യങ്ങൾ 

    • സ്ത്രീകൾക്ക് ഭരണഘടനാപരവും നിയമപരവുമായ പരിരക്ഷ ഉറപ്പുവരുത്തുക
    • നിലവിലുള്ള നിയമങ്ങൾ പുനഃപരിശോധിക്കുകയും ഭേദഗതികൾ നിർദേശിക്കുകയും ചെയ്യുക
    • സ്ത്രീകളുടെ പരാതികളിൽ വേഗത്തിൽ തീർപ്പുണ്ടാക്കുക

    ഘടന

    • അംഗസംഖ്യ - ചെയർപേഴ്‌സണടക്കം ആറ് അംഗങ്ങൾ 
    • ചെയർപേഴ്‌സന്റെയും അംഗങ്ങളുടെയും കാലാവധി - മൂന്ന് വർഷം അല്ലെങ്കിൽ 65 വയസ്സ് 
    • ചെയർപേഴ്സന്റെയും അംഗങ്ങളുടെയും ഔദ്യോഗിക കാലാവധിയെയും സേവനങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് : സെക്ഷൻ 4
    • ചെയർപേഴ്സനും അംഗങ്ങളും (മെമ്പർ സെക്രട്ടറി ഒഴികെ) രാജി കത്ത് നൽകേണ്ടത് : കേന്ദ്രസർക്കാരിന്

    ചെയർപേഴ്സൺനേയും അംഗങ്ങളെയും പുറത്താക്കാനുള്ള കാരണങ്ങൾ സെക്ഷൻ 4(3)ൽ പ്രതിപാദിച്ചിട്ടുണ്ട്.അവ താഴെ പറയുന്നവയാണ് :

    • അവിമുക്ത നിർദ്ധനനാകുന്ന സാഹചര്യങ്ങളിൽ
    • സദാചാരവിരുദ്ധ കുറ്റത്തിന്മേൽ ശിക്ഷിക്കപ്പെട്ടാൽ.
    • കോടതിയുടെ അഭിപ്രായത്തിൽ മാനസിക അസ്വാസ്ഥ്യം ഉള്ള വ്യക്തിയാണെങ്കിൽ
    • പ്രവർത്തിക്കാൻ വിസമ്മതിക്കുകയോ, പ്രവർത്തി ചെയ്യാനുള്ള പ്രാപ്തിയില്ലാതായി തീരുകയും ചെയ്താൽ.
    • അവധിക്ക് അനുവാദമില്ലാതെ കമ്മീഷന്റെ തുടർച്ചയായ മൂന്ന് യോഗങ്ങളിൽ ഹാജരാകാതിരുന്നാൽ.
    • കേന്ദ്രസർക്കാരിൻറെ അഭിപ്രായത്തിൽ ചെയർപേഴ്സൺ അല്ലെങ്കിൽ അംഗം എന്ന നിലയിൽ ആ സ്ഥാനത്ത് തുടരുന്നത് പൊതുതാല്പര്യത്തിന് എതിരാണെന്ന് തോന്നിയാൽ.

    Related Questions:

    Who was the first chairperson of National Commission for Women?
    ബ്രിട്ടീഷ് ഇന്ത്യയിലാദ്യമായി നിയമ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം ?
    How often does the National Commission for Women present reports to the Central Government?
    2022 നവംബറിൽ നീതി ആയോഗിന്റെ മുഴുവൻ സമയ അംഗമായി നിയമിച്ച കേന്ദ്ര സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് ആരാണ് ?
    താഴെപ്പറയുന്നവരിൽ ആരാണ് ദേശീയ വനിതാ കമ്മീഷൻറെ ആദ്യത്തെ അദ്ധ്യക്ഷ ?