App Logo

No.1 PSC Learning App

1M+ Downloads

ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ്/ ഏതൊക്കെയാണ് ശരി ?

  1. ഗ്രീൻ ഹൈഡ്രജന്റെയും അതിൻ്റെ ഡെറിവേറ്റീവുകളുടെയും ഉത്പാദനത്തിനും ഉപയോഗ ത്തിനും കയറ്റുമതിക്കുമുള്ള ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുക.
  2. ദൗത്യം സമ്പദ്‌വ്യവസ്ഥയുടെ ഗണ്യമായ കാർബണൈസേഷനിലേക്കും ജലവൈദ്യുത പദ്ധതികളെ കൂടുതൽ ആശ്രയിക്കുന്നതിലേക്കും നയിക്കും
  3. ശുദ്ധമായ ഊർജ്ജത്തിലൂടെ ആത്മനിർഭർ ആകാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് ഇത് സംഭാവന നൽകുകയും ആഗോള ശുദ്ധ ഊർജ്ജ പരിവർത്തനത്തിന് പ്രചോദനമാകുകയും ചെയ്യും

    Aiii മാത്രം

    Bi, iii എന്നിവ

    Cii, iii

    Dഎല്ലാം

    Answer:

    B. i, iii എന്നിവ

    Read Explanation:

    ഗ്രീന്‍(ഹരിത) ഹൈഡ്രജന്‍

    • ജല തന്മാത്രയില്‍ നിന്ന് വൈദ്യുത വിശ്‌ളേഷണത്തിലൂടെയാണ് ഹൈഡ്രജന്‍ വേര്‍തിരിച്ചെടുക്കുന്നത്.
    • ഇതിനായുള്ള വൈദ്യുതി കാറ്റില്‍ നിന്നോ സൗരോർജത്തിൽ നിന്നോ സ്വീകരിക്കുമ്പോള്‍ അത് ഗ്രീന്‍ ഹൈഡ്രജനാകുന്നു.
    • പുനരുപയോഗിക്കാനാകുന്ന ഊര്‍ജത്താല്‍ ഹൈഡ്രജന്‍ നിര്‍മ്മിക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷത 
    • ഇതിലൂടെ സീറോ കാര്‍ബണ്‍ എമിഷന്‍ ഉറപ്പാക്കാനാകും

    ദേശീയ ഹരിത ഹൈഡ്രജന്‍ മിഷൻ

    • ഇന്ത്യയെ ഹരിത ഹൈഡ്രജന്‍ ഉത്പാദനത്തിന്‍റെ ആഗോള ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
    • ഗ്രീൻ ഹൈഡ്രജന്റെയും അതിൻ്റെ ഡെറിവേറ്റീവുകളുടെയും ഉത്പാദനത്തിനും ഉപയോഗത്തിനും കയറ്റുമതിക്കുമുള്ള ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുക എന്നതാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം.
    • ഇതിലൂടെ 2030 ആകുമ്പോഴേക്കും പ്രതിവര്‍ഷം കുറഞ്ഞത് അഞ്ച് ദശലക്ഷം മെട്രിക് ടണ്‍ ഹരിത ഹൈഡ്രജന്‍ ഉത്പാദനം ഇന്ത്യയിൽ ഉദ്പാദിപ്പിക്കുവാൻ കഴിയുമെന്നു കരുതുന്നു
    • 2047ല്‍ ഇത് 45 ലക്ഷം ടണ്ണില്‍ എത്തിക്കാനും ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്‍ വിഭാവനം ചെയ്യുന്നു.
    • ഹരിത ഹൈഡ്രജന്‍ ഉത്പാദനവുമായി ബന്ധപ്പെട്ട് എട്ട് ലക്ഷം കോടി നിക്ഷേപമാണ് സര്‍ക്കാര്‍ 2030 ആകുമ്പോഴേക്കും പ്രതീക്ഷിക്കുന്നത്.
    • പദ്ധതിയിലൂടെ ആറ് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ കരുതുന്നു.  
    • ഇന്ത്യക്ക് വിദേശ നാണ്യം വലിയ തോതില്‍ ചിലവഴിക്കേണ്ടി വരുന്നത് ഫോസില്‍ ഇന്ധനങ്ങളുടെ ഇറക്കുമതിക്ക് വേണ്ടിയാണ്.  
    • ഫോസില്‍ ഇന്ധന ഇറക്കുമതിയില്‍ ഒരു ലക്ഷം കോടിയുടെ കുറവ് വരുത്തലാണ് മറ്റൊരു ലക്ഷ്യം.
    • ഇന്ധനത്തിനായി മറ്റുരാജ്യങ്ങളെ ആശ്രയിക്കുന്നതും ഇന്ത്യക്ക് ഇതിലൂടെ കുറയ്ക്കാനാകും. 

    Related Questions:

    In which year did the Indian government conduct its first nuclear test in the deserts of Pokhran?
    Which of the following best describes the benefits of Artificial Intelligence and Robotics?
    റിസർവ് ബാങ്കിൻ്റെ അപേക്ഷകൾ നൽകുന്നത് മുതൽ അനുമതികൾ ലഭ്യമാകുന്നത് വരെയുള്ള നടപടികൾ വളരെ വേഗത്തിൽ ലഭ്യമാക്കുന്നതിന് വേണ്ടി ആരംഭിച്ച പോർട്ടൽ ഏത് ?
    Which of the following components is not typically found in natural gas?
    ഇന്ത്യൻ നിർമിത ഉപഗ്രഹ വിക്ഷണ വാഹനത്തിൽ ഉൾപ്പെടാത്തത് താഴെപ്പറയുന്നതിൽ എന്താണ് ?