App Logo

No.1 PSC Learning App

1M+ Downloads

നോം ചോംസ്കിയുടെ പ്രധാന കൃതികൾ ഏവ

  1. റിഫ്ളക്ഷൻസ് ഓൺ ലാംഗ്വേജ്
  2. കറന്റ് ഇഷ്യൂസ് ഇൻ ലിംഗ്വിസ്റ്റിക് തിയറി
  3. സിന്റാക്ടിക് സ്ട്രക്ചേഴ്സ്

    Aരണ്ടും മൂന്നും

    Bഒന്ന് മാത്രം

    Cഇവയെല്ലാം

    Dഒന്നും മൂന്നും

    Answer:

    C. ഇവയെല്ലാം

    Read Explanation:

    ഭാഷാ വികസനം - നോം ചോംസ്കി (Noam Chomsky)

    • ആധുനിക ഭാഷാ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് - നോം ചോംസ്കി  
    • ഭാഷയുടെ പ്രാഗ് രൂപം മനുഷ്യ മസ്തിഷ്കത്തിലുണ്ടെന്നും അത് ഉപയോഗിച്ച് ഭാഷ നിർമിച്ചെടുക്കാനും, അറിവ് ആർജ്ജിക്കാനുമാണ് കുട്ടിയെ പ്രാപ്തനാക്കേണ്ടത് എന്നുമാണ് നോം ചോംസ്കി അഭിപ്രായപ്പെടുന്നത്.
    • മനുഷ്യൻ ജനിക്കുന്നത് ഭാഷാപഠന സംവിധാനത്തോടെയാണെന്ന് അഭിപ്രായപ്പെട്ടത് - നോം ചോംസ്കി 
    • ചേഷ്ടാവാദത്തെ വിമർശിക്കുകയും മൃഗങ്ങളുടെ ചേഷ്ടാ വ്യതിയാനങ്ങളുമായി ഭാഷാ പഠനത്ത തുലനം ചെയ്യുന്നത് ശരിയല്ലെന്നും, അതിനെക്കാൾ ഉൽകൃഷ്ടമായ ഒന്നാണ് മനുഷ്യന്റെ ഭാഷാ പഠനമെന്നും നോം ചോംസ്കി സമർഥിക്കുന്നു.
    • രചനാന്തരണ പ്രജനന വ്യാകരണം (Transformational Generative Grammar) എന്നത് അദ്ദേഹത്തിന്റെ ആശയമാണ്.
    • വാക്കുകളോ, വാക്യങ്ങളോ അല്ല നിർമിക്കപ്പെടുന്ന ആശയങ്ങളാണ് മനസിൽ തങ്ങേണ്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
    • വൈകാരിക സമഗ്ര ചിത്രം (Emotional gestalt) മനസിൽ നിർമിച്ചെടുക്കാനാണ് കുട്ടികളെ പ്രാപ്തരാക്കേണ്ടത് എന്നു പറഞ്ഞു.
    • ഭാഷയുടെ വികാസത്തിനായി, മനുഷ്യ മസ്തിഷ്കത്തിൽ ഭാഷ സ്വായത്തമാക്കുന്നതിനുള്ള ഭാഷാ സമാർജന ഉപകരണം (Language Acquisition Device LAD) ഉണ്ടെന്ന് നോം ചോംസ്കി അഭിപ്രായപ്പെടുന്നു.

    നോം ചോംസ്കിയുടെ പ്രധാന കൃതികൾ :

    1. ലാംഗ്വേജ് ആൻ്റെ്  മൈൻ്റെ് 
    2. റിഫ്ളക്ഷൻസ് ഓൺ ലാംഗ്വേജ്
    3. കറൻ്റെ്  ഇഷ്യൂസ് ഇൻ ലിംഗ്വിസ്റ്റിക് തിയറി
    4. സിന്റാക്ടിക് സ്ട്രക്ചേഴ്സ്

    Related Questions:

    ഒരു വ്യക്തിയുടെ ജന്മനാ സ്വായത്തമാക്കുന്ന സ്വഭാവ സവിശേഷതകളെ അറിയപ്പെടുന്നത് ?
    യഥാസ്ഥിതി സദാചാര ഘട്ടം (pre conventional level) ............ ൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
    എബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ ശാരീരികാവശ്യങ്ങൾ എന്നതിന്റെ തൊട്ടു മുകളിൽ വരുന്ന ആവശ്യമാണ് :
    ബ്രൂണറുടെ പ്രതീകാത്മക ഘട്ട (Symbolic Stage) ത്തിനു സമാനമായി പിയാഷെ നിർദ്ദേശിച്ച ഘട്ടം :
    താഴെത്തന്നിരിക്കുന്ന "സാമൂഹിക അപചയത്തിൻറെ" കാരണങ്ങൾ ഏതെല്ലാം ?