App Logo

No.1 PSC Learning App

1M+ Downloads
എബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ ശാരീരികാവശ്യങ്ങൾ എന്നതിന്റെ തൊട്ടു മുകളിൽ വരുന്ന ആവശ്യമാണ് :

Aസൗന്ദര്യാത്മകം

Bആദരിക്കപ്പെടുക

Cസ്നേഹിക്കപ്പെടുക

Dസുരക്ഷിതത്വം

Answer:

D. സുരക്ഷിതത്വം

Read Explanation:

അബ്രഹാം മാസ്ലോ

  • പഠിതാവിനെ പഠിക്കാന്‍ സ്വയം പ്രേരിപ്പിക്കുന്ന ആന്തരികഘടകങ്ങളെ നിര്‍ണയിക്കാന്‍ ശ്രമിച്ച മന:ശാസ്ത്രജ്ഞനാണ് മാസ്ലോ.
  • ഒന്നിനു മുകളില്‍ മറ്റൊന്നെന്ന മട്ടില്‍ കിടക്കുന്ന ആവശ്യങ്ങളുടെ ഒരു ശ്രേണി (hierarchy of needs) മാസ്ലോ അവതരിപ്പിക്കുകയുണ്ടായി. ഈ ശ്രേണിയിലൂടെ മനുഷ്യന്‍ മുന്നോട്ടുപോകാന്‍ ശ്രമിക്കുകയാണ്. ഇത് ആവശ്യങ്ങളുടെ ശ്രേണിയാണെന്ന് മാസ്ലോ വിശദീകരിക്കുന്നു. അവ ഇവയാണ്.

1. ശാരീരികാവശ്യങ്ങള്‍

  • ശ്വസനം, ഭക്ഷണം, വെള്ളം, ലൈംഗികത, ഉറക്കം, വിശ്രമം, വിസര്‍ജനം എന്നിവ

2. സുരക്ഷാപരമായ ആവശ്യങ്ങള്‍

  • ശരീരം, തൊഴില്‍, കുടുംബം, ആരോഗ്യം, സമ്പത്ത്

3. മാനസികാവശ്യങ്ങള്‍ / സ്നേഹിക്കുക / സ്നേഹിക്കപ്പെടുക 

  • സൗഹൃദം, കുടുംബം, ലൈംഗികമായ അടുപ്പം

4. ആദരിക്കപ്പെടണമെന്ന ആഗ്രഹം

  • ആത്മവിശ്വാസം, ബഹുമാനം

5. വൈജ്ഞാനികം

  • അറിവ് ആർജിക്കുക, വസ്തുതകൾ വിശകലനം ചെയ്യുക

6. സൗന്ദര്യാത്മകം

  • കലാ-സാഹിത്യ ആസ്വാദനങ്ങൾ, സർഗപ്രവർത്തനങ്ങൾ

7. ആത്മസാക്ഷാത്കാരം

  • ധാര്‍മികത, സര്‍ഗാത്മകത, പ്രശ്നപരിഹരണശേഷി, വസ്തുതകളെ തുറന്ന മനസ്സോടെ കാണല്‍

 

 


Related Questions:

Social constructivism was developed by .....
Among the following which one is not a characteristics of joint family?
"Problems are not dangerous instead they are important points for the increase in sensitivity and potential" was said by
ലൈംഗിക അവയവ ഘട്ടത്തിൽ ആൺകുട്ടികളിൽ ഉണ്ടാകുന്ന ഈഡിപ്പസ് കോംപ്ലക്സ് പോലെ പെൺകുട്ടികളിൽ ഉണ്ടാകുന്ന കോംപ്ലക്സ് ?
"കുടുംബത്തിൽ നിന്ന് അംഗീകാരവും പ്രോത്സാഹനവും ലഭിക്കുന്ന കുട്ടി ആത്മവിശ്വാസവും ഊർജ്ജസ്വലതയും ഉളവാക്കുമെന്ന്" പറഞ്ഞ മനശാസ്ത്രജ്ഞൻ ആര് ?