App Logo

No.1 PSC Learning App

1M+ Downloads

പഞ്ചശീലതത്വങ്ങളിലെ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നത് ഏതെല്ലാം?

  1. ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുക.
  2. സമത്വവും പരസ്പര സഹായവും പുലർത്തുക.
  3. സമാധാനപരമായ സഹവർത്തിത്വം പാലിക്കുക.
  4. രാജ്യത്തിന്റെ അതിർത്തിയും പരമാധികാരവും പരസ്പരം അംഗീകരിക്കുക.
  5. പരസ്പരം ആക്രമിക്കാതിരിക്കുക.

    Aമൂന്ന് മാത്രം

    Bഅഞ്ച് മാത്രം

    Cഇവയെല്ലാം

    Dഇവയൊന്നുമല്ല

    Answer:

    C. ഇവയെല്ലാം

    Read Explanation:

    • സ്വതന്ത്ര ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം തുടക്കത്തിൽ സൗഹൃദപരമായിരുന്നു. 
    • ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന നെഹ്റുവും ചൈനീസ് പ്രധാനമന്ത്രിയായിരുന്ന ചൗ എൻ ലായിയും പഞ്ചശീല തത്വങ്ങൾ ഒപ്പ് വെച്ചത് - 1954 ഏപ്രിൽ 29

    പഞ്ചശീല തത്വങ്ങൾ:  

    1. രാഷ്ടങ്ങളുടെ അതിരുകളെയും പരമാധികാരത്തെയും പരസ്പരം ബഹുമാനിക്കുക
    2. ആഭ്യന്തരകാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുക
    3. സമത്വവും പരസ്പരനേട്ടവും ഉറപ്പുവരുത്തുക
    4. പരസ്പരം ആക്രമിക്കാതിരിക്കുക
    5. സമാധാനപരമായ സഹവർത്തിത്വവും സാമ്പത്തിക സഹകരണവും ഉറപ്പുവരുത്തുക

    Related Questions:

    Who was the elected chairman of the United Nations Commission on Korea in 1947?
    ഇന്ത്യയുടെ വിദേശനയം രൂപപ്പെടുത്തുന്നതിൽ നെഹ്റുവിന്റെ മുമ്പിലുണ്ടായിരുന്ന ലക്ഷ്യങ്ങൾ?

    1971 ലെ ഇന്ത്യ പാക് യുദ്ധവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. ഇന്ത്യൻ സൈന്യം കിഴക്കൻ പാകിസ്ഥാനിൽ കടന്ന് പടിഞ്ഞാറൻ പാകിസ്ഥാനെതിരെ യുദ്ധം ആരംഭിച്ചത് 1971 ഡിസംബറിൽ ആണ്.
    2. ബംഗ്ലാദേശ് നിലവിൽ വന്ന വർഷം 1970 ആണ്.
    3. ബംഗ്ലാദേശിലെ ആദ്യ പ്രധാനമന്ത്രി ഷേക്ക് മുജീബുർ റഹ്മാൻ ആണ്.
    4. സിംലാകരാർ ഒപ്പിട്ടത് 1972 ഓഗസ്റ്റ് 3 നാണ്.
    5. പാകിസ്ഥാൻ പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയും ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമാണ് സിംല കരാർ ഒപ്പു വെച്ചത്.

      ചേരിചേരാനയം സ്വീകരിക്കുന്നതിന് കാരണമായ ദേശീയ സാഹചര്യങ്ങൾ ഏതെല്ലാം?

      1. രാഷ്ട്രത്തിന്റെ വിജനവും അതിനെത്തുടർന്നുണ്ടായ രൂക്ഷമായ ആഭ്യന്തര പ്രശനങ്ങളും
      2. സാമ്പത്തികമായി പിന്നാക്കാവസ്ഥയും വിഭവദാരിദ്ര്യവും.
      3. സാമ്പത്തികവളർച്ചയിൽ ഇന്ത്യ വളരെ പിന്നിലായിരുന്നു.
      4. രൂക്ഷമായ ദാരിദ്ര്യവും തൊഴിലില്ലായമയും രാജ്യത്ത് നിലനിന്നു.

        1965 ലെ പാക് യുദ്ധവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

        1. 1965 ൽ പാക് പട്ടാളം ആക്രമണം നടത്തിയ പ്രദേശങ്ങൾ - റാൻ ഓഫ് കച്ച് (1965 ഏപ്രിൽ), കശ്മീർ (1965 ഓഗസ്റ്റ്, സെപ്തംബർ).
        2. ഇന്ത്യൻ സൈന്യം ലാഹോർ വരെ മുന്നേറി.
        3. ഐക്യരാഷ്ട്രസഭ ഇടപ്പെട്ടിട്ടും ഇന്ത്യ യുദ്ധം അവസാനിപ്പിച്ചില്ല.
        4. താഷ്കന്റ് കരാർ ഒപ്പു വച്ച വർഷം - 1968.
        5. പാക് പ്രസിഡന്റ് ജനറൽ അയൂബ് ഖാനും ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയും സോവിയറ്റ് യൂണിയന്റെ മധ്യസ്ഥതയിൽ ആണ് താഷ്കന്റിൽ വച്ച് യുദ്ധവിരാമക്കരാറിൽ ഒപ്പ് വച്ചത്.