App Logo

No.1 PSC Learning App

1M+ Downloads

പോർച്ചുഗീസിനെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെയാണ് ശരി ?

  1. 1510-ന്റെ തുടക്കത്തിൽ അൽബുക്കർക്ക് ഗോവ പിടിച്ചെടുത്തു
  2. പോർച്ചുഗലിലെ രാജാവായ ഇമ്മാനുവലിന്റെ പ്രചോദനത്താൽ വാസ്കോഡ ഗാമ ഇന്ത്യയി ലേക്കുള്ള ഒരു സമുദ്ര പാത കണ്ടെത്താൻ ശ്രമിക്കുന്നു.
  3. പോർച്ചുഗീസുകാരുടെ കീഴിൽ, കൊച്ചി അതിവേഗം വിശാലവും അഭിവൃദ്ധി പ്രാപിക്കുന്നതുമായ ഒരു പട്ടണമായി വളർന്നു, അവരുടെ നല്ല കാലങ്ങളിൽ അത് ഗോവയ്ക്ക് ശേഷമുള്ള മലബാർ തീരത്തെ ഏറ്റവും മികച്ചതും വലുതുമായ നഗരം ആയിരുന്നു.

    Aഒന്നും രണ്ടും

    Bരണ്ടും മൂന്നും

    Cഎല്ലാം

    Dഒന്നും മൂന്നും

    Answer:

    D. ഒന്നും മൂന്നും

    Read Explanation:

    പോർച്ചുഗീസുകാർ കേരളത്തിൽ:

    • വാണിജ്യ വികസനം എന്ന ലക്ഷ്യത്തോടെ യൂറോപ്യന്മാർ പതിനഞ്ചാം നൂറ്റാണ്ടിൽ നടത്തിയ സമുദ്രാന്തര യാത്രകളുടെ ഭാഗമായിട്ടാണ് പോർച്ചുഗീസുകാർ കേരളത്തിൽ വന്നത്.
    • 1453ൽ തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്തു കൊണ്ട് നഷ്ടമായ വ്യാപാര കുത്തക തിരിച്ചുപിടിക്കാൻ അന്നത്തെ പോർച്ചുഗീസ് രാജാവായിരുന്ന മാനുവൽ ഒന്നാമൻ ഇന്ത്യയിലേക്കുള്ള സമുദ്ര പാത കണ്ടെത്താൻ ശ്രമിച്ചു. 
    • രാജാവിന്റെ പ്രചോദനത്താൽ വാസ്കോഡ ഗാമ എന്ന നാവികൻ ഇന്ത്യയിലേക്കുള്ള ഒരു സമുദ്ര പാത കണ്ടെത്താൻ ശ്രമിച്ചു.
    • യൂറോപ്പിൽനിന്നും കപ്പൽ മുഖേന 1498 മെയ് 20ന് വാസ്കോഡഗാമ കാപ്പാട് തീരത്ത് വന്നിറങ്ങി. 
    • അക്കാലത്ത് കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരി രാജാവ് വാസ്കോഡഗാമയ്ക്ക് കച്ചവട സൗകര്യങ്ങൾ നൽകിയില്ല. 
    • അതിനാൽ അദ്ദേഹം കണ്ണൂരിലെത്തി ആവശ്യമായ വിഭവങ്ങൾ ശേഖരിച്ചു പോർച്ചുഗലിലേക്ക് തിരിച്ചു പോയി. 
    • വാസ്കോഡഗാമക്ക് പിന്നാലെ അൽ മേഡ, അൽബുക്കർക്ക് തുടങ്ങിയ പോർച്ചുഗീസുകാർ വാണിജ്യത്തിനായി ഇവിടെയെത്തി. 

    അൽബുക്കർക്ക്:

    • ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നത് : അൽബുക്കർക്ക്
    • ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി
    • ഗോവ പിടിച്ചെടുക്കാൻ നേതൃത്വം നൽകിയ ഇദ്ദേഹം പോർട്ടുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവയിലേക്ക് മാറ്റി(1510)
    • ഇന്ത്യയിൽ പോർച്ചുഗീസ് കോളനിവൽക്കരണത്തിന് നേതൃത്വം നൽകി
    • പോർച്ചുഗീസുകാരും ഇന്ത്യക്കാരും തമ്മിലുള്ള വിവാഹത്തെ (മിശ്ര കോളനി വ്യവസ്ഥ) പ്രോത്സാഹിപ്പിച്ചു  
    • വിജയനഗര സാമ്രാജ്യവും ആയി വ്യാപാര ഉടമ്പടി ഒപ്പു വച്ചു 
    • ഇന്ത്യയിലെ പോർച്ചുഗീസ് പ്രവിശ്യകളിൽ സതി നിരോധിച്ചൂ
    • ഇന്ത്യയിൽ നാണയ നിർമ്മാണശാല ആരംഭിക്കുകയും, സ്വർണനാണയങ്ങളും വെള്ളിനാണയങ്ങളും പുറത്തിറക്കുകയും ചെയ്തു 
    • കോഴിക്കോട് നഗരം ആക്രമിച്ച പോർച്ചുഗീസ് വൈസ്രോയി : അൽബുക്കർക്ക് 
    • യൂറോപ്യൻ സൈന്യത്തിൽ ആദ്യമായി ഇന്ത്യക്കാരെ ഉൾപ്പെടുത്തി
    • പോർച്ചുഗീസുകാരുടെ കീഴിൽ, കൊച്ചി അതിവേഗം വിശാലവും അഭിവൃദ്ധി പ്രാപിക്കുന്നതുമായ ഒരു പട്ടണമായി വളർന്നു ഗോവയ്ക്ക് ശേഷമുള്ള മലബാർ തീരത്തെ ഏറ്റവും മികച്ചതും വലുതുമായ നഗരം ആയിരുന്നു.

    Related Questions:

    1498-ൽ വാസ്കോഡ ഗാമ കാപ്പാടെത്തിച്ചേർന്ന സംഭവത്തെ ഏഷ്യയുടെ ചരിത്രത്തിലെ "വാസ്കോഡ ഗാമ യുഗ'ത്തിന്റെ തുടക്കം എന്നു വിശേഷിപ്പിച്ച് ചരിത്രകാരനാരാണ്?
    കൈതച്ചക്ക, പപ്പായ, കശുവണ്ടി, പേരയ്ക്ക, വറ്റൽമുളക്, പുകയില, റബ്ബർ, മരച്ചീനി എന്നിവ ഇന്ത്യയിൽ കൊണ്ടുവന്ന വിദേശ ശക്തി ഏത് ?
    കുഷ്ഠരോഗികൾക്കായി ഡച്ചുകാർ ആശുപത്രി ആരംഭിച്ച പ്രദേശം ഏത് ?
    കേരളത്തിൽ ഫ്രഞ്ചുകാരുടെ വ്യാപാരകേന്ദ്രം എവിടെയായിരുന്നു ?
    ഇന്ത്യൻ സമുദ്രത്തിന്റെ ആധിപത്യത്തിന് വേണ്ടി കാർട്ടസ് വ്യവസ്ഥ നടപ്പിലാക്കിയ പാശ്ചാത്യരാജ്യം ഏതായിരുന്നു ?