ഫോട്ടോഇലക്ട്രിക് പ്രഭാവം (Photoelectric Effect):
- പ്രകാശം പതിക്കുമ്പോൾ ലോഹത്തിന്റെ ഉപരിതലത്തിൽ നിന്ന് ഇലക്ട്രോണുകൾ പുറന്തള്ളപ്പെടുന്ന പ്രതിഭാസമാണ് ഫോട്ടോഇലക്ട്രിക് പ്രഭാവം.
- ഇതിനെ ‘ഫോട്ടോ എമിഷൻ’ എന്നും വിളിക്കുന്നു.
- ഇങ്ങനെ പുറന്തള്ളപ്പെടുന്ന ഇലക്ട്രോണുകളെ, ‘ഫോട്ടോ ഇലക്ട്രോണുകൾ’ എന്നും വിളിക്കുന്നു.
- ലോഹത്തിന്റെ ഉപരിതലത്തിൽ പതിക്കുന്ന പ്രകാശത്തിന്റെ ആവൃത്തിയെ ആശ്രയിച്ചാണ്, ഫോട്ടോ ഇലക്ട്രോണുകളുടെ ഉദ്വമനവും, പുറന്തള്ളപ്പെടുന്ന ഫോട്ടോ ഇലക്ട്രോണുകളുടെ ഗതികോർജ്ജവും നിൽക്കുന്നത്.
ത്രഷോൾഡ് ആവൃത്തി (Threshold Frequency):
പ്രകാശത്തിന്റെ ആവൃത്തി (Frequency of light), ത്രഷോൾഡ് threshold ആവൃത്തിയേക്കാൾ കുറഞ്ഞ ആവൃത്തിയിൽ പതിക്കുന്നുവെങ്കിൽ, ഫോട്ടോഇലക്ട്രിക് പ്രഭാവം നടക്കുന്നില്ല.
ഫോട്ടോഇലക്ട്രിക് പ്രഭാവം ആശ്രയിക്കുന്ന ഘടകങ്ങൾ (Factors affecting Photoelectric Effect):
ത്രഷോൾഡ് threshold ആവൃത്തിയിലോ, അതിനെക്കാൾ കൂടുതൽ ആവൃത്തിയിലോ പതിക്കുന്ന പ്രകാശത്തിന്റെ, ചുവടെ പറയുന്ന ഘടകങ്ങൾ ഫോട്ടോഇലക്ട്രിക് പ്രഭാവത്തെ സ്വാധീനിക്കുന്നു:
- പ്രകാശത്തിന്റെ തീവ്രത (Intensity of light), കൂടുമ്പോൾ, ഫോട്ടോ ഇലക്ട്രിക് പ്രഭാവം കൂടുന്നു (നേർ അനുപാതം)
- പ്രകാശത്തിന്റെ തരംഗ ദൈർഘ്യം കൂടുമ്പോൾ, ഫോട്ടോ ഇലക്ട്രിക് പ്രഭാവം കുറയുന്നു (വിപരീത അനുപാതം)
- ഫോട്ടോ ഇലക്ട്രോണുകളുടെ എണ്ണം (number of photoelectrons) കൂടുമ്പോൾ, ഫോട്ടോ ഇലക്ട്രിക് പ്രഭാവം കൂടുന്നു (നേർ അനുപാതം)
- ഫോട്ടോ ഇലക്ട്രോണുകളുടെ ഗതികോർജ്ജം (Kinetic energy of photoelectrons) കൂടുമ്പോൾ, ഫോട്ടോ ഇലക്ട്രിക് പ്രഭാവം കൂടുന്നു (നേർ അനുപാതം)