App Logo

No.1 PSC Learning App

1M+ Downloads

പ്രീണന നയവുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. ബ്രിട്ടീഷ് പ്രധാനമന്ത്രി നെവിൽ ചേംബർലെയ്ൻ പ്രീണനത്തിൻ്റെ ശക്തമായ വക്താവായിരുന്നു
  2. ഒന്നാം ലോക യുദ്ധത്തിന് ശേഷമുണ്ടായ സോവിയറ്റ് വിരുദ്ധത കാരണം ഫ്രാൻസും പ്രീണന നയം സ്വീകരിച്ചു.
  3. പ്രീണന നയം ഫാസിസ്റ്റ് ശക്തികളെ കൂടുതൽ അക്രമങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചു.

    Aiii മാത്രം

    Bii, iii എന്നിവ

    Cഇവയെല്ലാം

    Dii മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    പ്രീണന നയം

    • രണ്ടാം ലോക മഹായുദ്ധം സംഭവിക്കാനുണ്ടായ മുഖ്യ കാരണങ്ങളിൽ ഒന്നായിരുന്നു പ്രീണന നയം
    • ആനുകൂല്യങ്ങൾ നൽകിയും വിട്ടുവീഴ്ചകൾ ചെയ്തും  തർക്കങ്ങൾ ഒത്തുതീർപ്പിൽ എത്തിക്കുന്നതിനെയാണ് പ്രീണന നയം എന്ന് പറയുന്നത്.
    • ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന നെവിൽ ചേംബർലെയ്ൻ ആയിരുന്നു ഇതിന്റെ മുഖ്യ വക്താവ്.
    • ഇതേ നയമാണ് ഫ്രാൻസും സ്വീകരിച്ചിരുന്നത്
    • പ്രീണന നയം പിന്തുടരാൻ ഈ രാജ്യങ്ങളെ പ്രേരിപ്പിച്ചത് സോവിയറ്റ് വിരോധമായിരുന്നു.
    • സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളെ തടയുന്നതിനുള്ള ബദൽ ശക്തി എന്ന നിലയിൽ അവർ ഫാസിസ്റ്റ് അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചു.
    • ജർമ്മനി ആക്രമണങ്ങൾ അയച്ചു വിട്ടപ്പോളെല്ലാം ആ രാജ്യത്തെ നിലക്ക് നിർത്താൻ അല്ല മറിച്ച് പ്രീണിപ്പിക്കാൻ ആണ് അവർ ശ്രമിച്ചത്.
    • പ്രീണന നയം കൂടുതൽ അക്രമണങ്ങൾ ഏർപ്പെടാനുള്ള ഉത്തേജനം ഫാസിസ്റ്റുകൾക്ക് പകർന്നു കൊടുത്തു

    Related Questions:

    നാസിസത്തിൻ്റെ പ്രധാന ചിഹ്നം എന്തായിരുന്നു?
    Which of the following were the main members of the Allied Powers?

    " യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്രാജ്യത്വ താല്‍പര്യം ബാള്‍ക്കന്‍ പ്രതിസന്ധിക്ക് കാരണമായി ". എങ്ങനെയെന്ന് താഴെ നൽകിയിരിക്കുന്ന വസ്തുതകളിൽ നിന്ന് കണ്ടെത്തുക :

    1. ബാള്‍ക്കന്‍ മേഖല തുര്‍ക്കികളുടെ നിയന്ത്രണത്തിലായിരുന്നു.
    2. 1920-ല്‍ ബാള്‍ക്കന്‍ സഖ്യം തുര്‍ക്കിയെ പരാജയപ്പെടുത്തി.
    3. യുദ്ധത്തിന്റെ നേട്ടങ്ങള്‍ പങ്കിടുന്നതില്‍ ബാള്‍ക്കന്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായി
    4. ബാള്‍ക്കന്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധം സംഭവിച്ചു.
      സാമ്രാജ്യത്വത്തിന്റെ ഏറ്റവും പ്രകടമായ പ്രത്യേകത.
      രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവും കൂടുതൽ ആൾനാശമുണ്ടായ രാജ്യം ഏത് ?