Challenger App

No.1 PSC Learning App

1M+ Downloads

ബുദ്ധൻ ദുഃഖത്തിന് കാരണമായ തൃഷ്ണയെ അതിജീവിക്കാൻ നിർദ്ദേശിച്ച അഷ്ടാംഗമാർഗങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക :

  1. ശരിയായ വിശ്വാസം
  2. ശരിയായ ജീവിതം
  3. ശരിയായ പ്രവൃത്തി
  4. ശരിയായ പരിശ്രമം
  5. ശരിയായ വാക്ക്

    Aഎല്ലാം ശരി

    Bനാല് മാത്രം ശരി

    Cഒന്ന് മാത്രം ശരി

    Dരണ്ട് മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    Buddhism / ബുദ്ധമതം

    • ബി. സി. 563ൽ നേപ്പാളിലെ കപില വസ്തുവിലെ ലുംബിനി വനത്തിൽ വെച്ച് ശുദ്ധോദന രാജാവിന്റെയും മഹാമായയുടെയും പുത്രനായാണ് ഗൗതമ ബുദ്ധൻ ജനിച്ചത്.

    • ബുദ്ധന്റെ ശരിയായിട്ടുള്ള പേര് സിദ്ധാർത്ഥൻ എന്നാണ്.

    • ശാക്യവംശത്തിൽ ജനിച്ചതിനാൽ ശാക്യമുനിയെന്നും ബുദ്ധൻ അറിയപ്പെട്ടു.

    • ഭാര്യ യശോധര, മകൻ രാഹുലൻ

    • ജീവിതത്തോട് വിരക്തി തോന്നിയ സിദ്ധാർത്ഥൻ വീട് വിട്ടിറങ്ങുകയും ബീഹാറിലെ ബുദ്ധഗയയിലെ നിരഞ്ജന നദീതീരത്തുള്ള ആൽമര ചുവട്ടിൽവെച്ച് നിർവ്വാണം നേടുകയും ചെയ്തു.

    • തൃഷ്ണയാണ് ദുഃഖത്തിന് കാരണം എന്ന് അദ്ദേഹം പറഞ്ഞു. അതിനെ അതിജീവിക്കാൻ അദ്ദേഹം അഷ്ടാംഗമാർഗ്ഗം നിർദ്ദേശിച്ചു.

    1. ശരിയായ വിശ്വാസം

    2. ശരിയായ വാക്ക്

    3. ശരിയായ ജീവിതം

    4. ശരിയായ സ്മരണ

    5. ശരിയായ ചിന്ത

    6. ശരിയായ പ്രവൃത്തി

    7. ശരിയായ പരിശ്രമം

    8. ശരിയായ ധ്യാനം


    Related Questions:

    കുശീനഗരത്തിൽവെച്ച് എത്രാമത്തെ വയസ്സിൽ ഗൗതമബുദ്ധൻ നിര്യാതനായത് ?
    "ഗയ" എന്ന സ്ഥലം താഴെപ്പറയുന്നവരില്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

    ഗ്രാമണിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

    1. ബുദ്ധൻ്റെ കാലത്ത് 'ഗ്രാമണി' എന്നു പേരുള്ള ഗ്രാമാധിപനിൽ നിക്ഷിപ്‌തമായിരുന്നു ഗ്രാമ ഭരണത്തിന്റെ ചുമതല. 
    2. രാജാവുമായി നേരിട്ട് ഇടപെടാനുള്ള അവകാശം ഗ്രാമിണിക്കുണ്ടായിരുന്നു. 
    3. രാജാവ് നിർദ്ദേശിക്കുന്ന മറ്റെല്ലാ ജോലികളും ഗ്രാമണിതന്നെയാണ് നിർവഹിക്കേണ്ടിയിരുന്നത്. 
      ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ 2022 ജൂലൈയിൽ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്ന പുരാതന ബുദ്ധമത സ്തൂപങ്ങൾ കണ്ടെത്തിയ കനഗനഹള്ളി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

      താഴെപ്പറയുന്നവയിൽ നിന്നും പ്രശ്സതമായ ജൈനമത കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുക :

      1. യു.പി.യിലെ മഥുര
      2. രാജാസ്ഥാനിലെ മൗണ്ട് അബു
      3. മധ്യപ്രദേശിലെ ഖജു രാഹോ