App Logo

No.1 PSC Learning App

1M+ Downloads

ഭൂമിയുടെ ആന്തരിക ഘടനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

  1. ഭൂവൽക്കത്തിലെ ഭൂഖണ്ഡങ്ങളുടെ ഭാഗം SIAL എന്നും സിയാലിന് താഴെ കടൽത്തറ ഭാഗം സിമ എന്നും അറിയപ്പെടുന്നു
  2. ഭൂവൽക്കവും മാന്റിലും തമ്മിൽ വേർതിരിക്കുന്ന വരമ്പാണ് ഗുട്ടൻബർഗ് വിച്ഛിന്നത
  3. ഭൂവൽക്കവും പുറക്കാമ്പും ചേരുന്നതാണ് ലിത്തോസ്ഫിയർ
  4. മാന്റിലിന്റെ ദുർബലമായ മുകൾ ഭാഗത്തെ അസ്തനോസ്ഫിയർ എന്ന് വിളിക്കുന്നു

    Aii, iv ശരി

    Bii, iii ശരി

    Ci, iv ശരി

    Dഎല്ലാം ശരി

    Answer:

    C. i, iv ശരി

    Read Explanation:

    • സിലിക്കൺ, അലുമിനിയം (SiAl) എന്നിവയാൽ സമ്പന്നമായ പാറകൾ അടങ്ങിയ ഭൂമിയുടെ പുറംതോടിന്റെ ഭാഗത്തെ സൂചിപ്പിക്കാൻ ജിയോളജിയിൽ ഉപയോഗിക്കുന്ന പദമാണ് സിയാൽ.
    • ഭൂഖണ്ഡങ്ങളുടെ മുകൾഭാഗമാണ്  സിയാൽ
    • സിയാലിന്റെ ശരാശരി സാന്ദ്രത  2.7 ആണ്.
    • സിയാലിനു താഴെ കടൽത്തറ ഭാഗത്തെ സിമ എന്നു പറയുന്നു.
    • പ്രധാനമായും സിലിക്കൺ,മഗ്നീഷ്യം എന്നിവ അടങ്ങിയ ട്ടുള്ള കടൽത്തറ ഭാഗമാണിത് .
    • സിമയുടെ ശരാശരി സാന്ദ്രത  3.0 ആണ്

    • മാന്റലിന്റെ അതിര്‍വരമ്പാണ് ഗുട്ടൻബർഗ് വിച്ഛിന്നത.
    • ഇത് ഭൂമിയുടെ ഉപരിതലത്തിന് താഴെ ഏകദേശം 2,900 കിലോമീറ്റർ (1,800 മൈൽ) ആഴത്തിലാണ് സ്ഥിതി ചെയ്യുന്നത്.
    • 1920-കളിൽ ജർമ്മൻ ജിയോഫിസിസ്റ്റായ ബെനോ ഗുട്ടൻബർഗാണ് ഇത് കണ്ടെത്തിയത്,
    • ഭൂമിയുടെ അകകാമ്പും(Core) മാന്റിലും തമ്മിൽ വേർതിരിക്കുന്ന വരമ്പാണ് ഇത്. 

    • ഭൂവല്ക്കവും മാന്റിലിന്റെ മുകൾഭാഗവും ചേർന്നു വരുന്ന പ്രദേശമാണ് ലിത്തൊസ്ഫിയർ 
    • മാന്റിലിന്റെ ദുർബലമായ മുകൾ ഭാഗത്തെ അസ്തനോസ്ഫിയർ എന്ന് വിളിക്കുന്നു

    Related Questions:

    Worlds largest delta:
    ചുവടെ പറയുന്നവയിൽ ഡിസംബർ 22 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനങ്ങളിൽ ഉൾപ്പെടാത്തതേത് :

    താഴെപ്പറയുന്ന പ്രസ്താവനകൾ വിലയിരുത്തി ഉത്തരമെഴുതുക :

    1. 'g' യുടെ പരമാവധി മൂല്യം ഭൂമദ്ധ്യരേഖയിലാണ് 
    2. 'g' യുടെ പരമാവധി മൂല്യം ധ്രുവപ്രദേശങ്ങളിലാണ് 

    ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

    1. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായി ലോകരാഷ്ട്രങ്ങളെ ഒന്നിച്ചു നിർത്താനുള്ള ശ്രമം ആരംഭിച്ചത് ഐക്യരാഷ്ട്ര സംഘടനയാണ്
    2. 1989 ലാണ് ഐക്യരാഷ്ട്ര സംഘടന കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര രൂപരേഖ അംഗീകരിച്ചത്
    3. 1992 ലെ റിയോ ഡി ജനീറോയിൽവെച്ച് നടന്ന ' ഭൗമ ഉച്ചകോടി' യിൽ ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള ഉടമ്പടി ലോകരാജ്യങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുകയുണ്ടായി
    4. കാലാവസ്ഥാ മാറ്റത്തെ കുറിച്ചുള്ള അന്താരാഷ്ട്ര സമിതി (IPCC) യുടെ റിപ്പോർട്ട് പ്രകാരം 1995 ന് ശേഷം അന്തരീക്ഷ താപനില അതിശയകരമായ രീതിയിലാണ് വർദ്ധിച്ചതെന്നും ഓരോ 10 വർഷത്തിലും ഭൂമിയുടെ താപനില 0.2°C വീതം വർദ്ധിക്കുന്നു എന്നും പറയുന്നു

      ശെരിയായ പ്രസ്താവന /പ്രസ്താവനകൾ തിരഞ്ഞെടുക്കുക

      1. ഇക്വറ്റേറിയൽ ലോ പ്രഷർ ബെൽറ്റിലാണ് ഡോൾഡ്രംസ്.
      2. അന്ധമായ താഴ്വരകൾ എയോലിയൻ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ടിട്ടിരിക്കുന്നു
      3. ബ്രഹ്മപുത്ര നദി ചെമയൂങ്ഡംഗ് ഹിമാനിയിൽ നിന്നാണ് ഉത്ഭവിക്കുന്നത്
      4. ക്ലൗഡ് കവറിൻ്റെ സ്പെഷ്യൽ ഡിസ്ട്രിബിയൂഷൻ കാണിക്കാൻ ഐസോനെഫ്