App Logo

No.1 PSC Learning App

1M+ Downloads

മനോവിശ്ലേഷണ സിദ്ധാന്തത്തിലെ ഏതു സിദ്ധാന്തത്തിൽ ആണ് ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്നിവയെപറ്റി പരാമർശിച്ചിരിക്കുന്നത്:

  1. വ്യക്തിത്വത്തിൻറെ ചലനാത്മകതയെ സംബന്ധിച്ച സിദ്ധാന്തം
  2. വ്യക്തിത്വ ഘടനയെക്കുറിച്ചുള്ള സിദ്ധാന്തം
  3. മനോലൈംഗിക വികാസ സങ്കല്പങ്ങൾ

    Aഇവയൊന്നുമല്ല

    Bii മാത്രം

    Cഎല്ലാം

    Diii മാത്രം

    Answer:

    B. ii മാത്രം

    Read Explanation:

    മനോവിശ്ലേഷണ സിദ്ധാന്തവുമായി ബന്ധപ്പെട്ട കാര്യങ്ങളെ സിഗ്മണ്ട് ഫ്രോയ്ഡ് മൂന്നു ഭാഗങ്ങളായി വേർതിരിച്ചിരിക്കുന്നു :-

    1. വ്യക്തിത്വത്തിൻറെ ചലനാത്മകതയെ സംബന്ധിച്ച സിദ്ധാന്തം / മനസ്സിൻറെ മൂന്നു തലങ്ങൾ സംബന്ധിച്ച ആശയങ്ങൾ  (Theory of personality dynamics)
    2. വ്യക്തിത്വ ഘടനയെക്കുറിച്ചുള്ള സിദ്ധാന്തം / മനസ്സിൻറെ ഘടനയെക്കുറിച്ചുള്ള സങ്കല്പങ്ങൾ (Theory of personality structure)
    3. മനോലൈംഗിക വികാസ സങ്കല്പങ്ങൾ  (Theory of psycho-sexual development)
    • വ്യക്തിത്വ ഘടനയെക്കുറിച്ചുള്ള സിദ്ധാന്തം / മനസ്സിൻറെ ഘടനയെക്കുറിച്ചുള്ള സങ്കല്പങ്ങൾ (Theory of personality structure)
    • ഫ്രോയിഡ് വ്യക്തിത്വ ഘടനയെ ഇദ്ദ് (Id), അഹം (Ego),  അത്യഹം (Super ego) എന്നീ 3 അടിസ്ഥാന ആശയങ്ങളിലൂടെയാണ് വിശദീകരിക്കുന്നത്.
    • ഈ 3 അടിസ്ഥാന ആശയങ്ങൾക്കും അതാതിൻറെ സവിശേഷതകളും പ്രവർത്തനതന്ത്രങ്ങളും ഉണ്ടെന്നും അവ പരസ്പര പ്രവർത്തനത്തിൽ ഏർപ്പെടുന്നതിൻ്റെ ഫലമാണ് വ്യക്തിത്വം എന്നും സിഗ്മണ്ട് ഫ്രോയ്ഡ് സിദ്ധാന്തിക്കുന്നു. 

    Related Questions:

    മാനവികതാവാദ (Humanism) ത്തിന്റെ പ്രധാന കാഴ്ചപ്പാടുകളിലൊന്ന് ഏത് ?
    മനോവിശ്ലേഷണം എന്ന ചികിത്സാരീതി ആവിഷ്കരിച്ചതാര് ?
    വ്യക്തിത്വത്തിലെ പ്രരൂപം സിദ്ധാന്തപ്രകാരം ഷെൽഡൻ വ്യക്തിത്വത്തെ തരംതിരിച്ചത്തിൻറെ അടിസ്ഥാനം ?
    പക്വ വ്യക്തിത്വം (Mature personality) എന്ന ആശയം അവതരിപ്പിച്ച മനഃശാസ്ത്രജ്ഞൻ ആരാണ് ?
    രോഗിയെ കേന്ദ്രീകരിച്ചുള്ള ചികിത്സ (Client Centered Therapy) എന്ന ആശയത്തിൽ അധിഷ്ഠിതമായ സിദ്ധാന്തമാണ് ?