App Logo

No.1 PSC Learning App

1M+ Downloads

മാ‌ഗ് ലെവ് ട്രെയിനുകളെ സമ്പന്ധിച്ചു ചുവടെ പറയുന്നവയിൽ ഏതെല്ലാം ശെരിയാണ് ?

  1. മാ‌ഗ് ലെവ് ട്രെയിനുകൾ പാളങ്ങളിലൂടെ അതിവേഗം ഉരുണ്ടുപോകുന്ന ലോഹചക്രങ്ങൾ ഉണ്ട്
  2. മാ‌ഗ് ലെവ് ട്രെയിനുകൾ ചക്രങ്ങളില്ലാതെ തന്നെ പാളത്തിനു മുകളിലൂടെ പാഞ്ഞുപോകുന്നു.
  3. മാ‌ഗ് ലെവ് ട്രെയിനുകൾ ഘർഷണം മൂലമുള്ള ഊർജനഷ്ടവും ശബ്ദ‌മലിനീകരണവും ഗണ്യമായി കുറയ്ക്കുന്നു.
  4. ട്രെയിനിന്റെ അടിവശത്തുള്ള വൈദ്യുതകാന്തങ്ങളുടെ കാന്തികപ്രഭാവവും പാളങ്ങളിലെ ക്രമീകരണങ്ങൾ മൂലം ഉണ്ടാവുന്ന കാന്തികപ്രഭാവവും തമ്മിലുള്ള പ്രതിപ്രവർത്തനങ്ങൾ മൂലം മാ‌ഗ് ലെവ് ട്രെയിനുകൾ ഓടുന്നു.

    Ai, iii ശരി

    Bii, iii, iv ശരി

    Cii മാത്രം ശരി

    Di, ii ശരി

    Answer:

    B. ii, iii, iv ശരി

    Read Explanation:

    മാഗ്‌ലെവ് ട്രെയിനുകൾ:

    • ചക്രങ്ങളില്ലാതെ തന്നെ പാളത്തിനു മുകളിലൂടെ പാഞ്ഞുപോകുന്ന ട്രെയിനുകളാണ് മാ‌ഗ് ലെവ് ട്രെയിനുകൾ (Maglev Trains) അഥവാ മാഗ്‌നറ്റിക് ലെവിറ്റേഷൻ ട്രെയിനുകൾ (Magnetic Levitation Trains)
    • ട്രെയിനിന്റെ അടിവശത്തുള്ള വൈദ്യുതകാന്തങ്ങളുടെ കാന്തികപ്രഭാവവും പാളങ്ങളിലെ ക്രമീകരണങ്ങൾ മൂലം ഉണ്ടാവുന്ന കാന്തികപ്രഭാവവും തമ്മിലുള്ള പ്രതിപ്രവർത്തനങ്ങൾ മൂലം ട്രെയിൻ പാളങ്ങളിൽ തൊടാതെ അവയിൽ നിന്ന് അൽപ്പം ഉയർന്നു നിൽക്കുകയും കാന്തശക്തിയാൽത്തന്നെ അതിവേഗം മുന്നോട്ടുകുതിച്ചു പായുകയും ചെയ്യുന്ന സംവിധാനമാണ് ഇതിലുള്ളത്.
    • പാളങ്ങളും ട്രെയിനും തമ്മിൽ തൊടാതെ തന്നെ ചലനം സംഭവിക്കുന്നതിനാൽ ഘർഷണം മൂലമുള്ള ഊർജനഷ്ടവും ശബ്ദ‌മലിനീകരണവും ഗണ്യമായി കുറയ്ക്കാൻ ഈ സംവിധാനത്തിനു കഴിയുന്നു.
    • അധികം തേയ്‌മാനംകൂടാതെ ആയാസ രഹിതമായും നിശ്ശബ്ദമായും വേഗത്തിലും സഞ്ചരിക്കുന്ന വാഹനങ്ങളാണിവ

    Related Questions:

    ഭൂമി ഒരു കാന്തത്തെ പോലെ പ്രവർത്തിക്കുന്നു എന് ആദ്യം മനസിലാക്കിയത് ആരാണ് ?

    കാന്തത്തിനകത്ത് കാന്തിക ബലരേഖകളുടെ ദിശ എങ്ങൊട്ടാണ് ?

    1. ഉത്തര ധ്രുവത്തിൽ നിന്ന് ദക്ഷിണ ധ്രുവത്തിലേക്കാണ്
    2. ദക്ഷിണ ധ്രുവത്തിൽ നിന്ന് ഉത്തര ധ്രുവത്തിലേക്കാണ്
    3. കാന്തിക ബലരേഖകൾ ഇരുവശത്തേക്കും കാണപ്പെടുന്നു
    4. കാന്തത്തിനകതും പുറത്തും കാന്തിക ബലരേഖകൾക്ക് ഒരേ ദിശയാണ് 
    ഒരു കാന്തത്തിൻ്റെ കാന്തിക പ്രഭാവം അനുഭവപ്പെടുന്ന മേഖലയാണ് അതിന്റെ _______ .
    ഒരു കാന്തിക മണ്ഡലത്തിന്റെ സ്വാധീനം കാരണം കാന്തവൽക്കരിക്കപ്പെടാനുള്ള കാന്തിക വസ്തുവിൻ്റെ കഴിവാണ് :

    ഇവയിൽ വശഗത കൂടിയത് ഏതിനാണ് ?

    1. പച്ചിരുമ്പ്
    2. ഉരുക്ക്