App Logo

No.1 PSC Learning App

1M+ Downloads

മിസോസ്ഫിയറുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക :

  1. സ്ട്രാറ്റോസ്ഫിയറിന് മുകളിൽ 80 കിലോമീറ്റർ ഉയരം വരെ വ്യാപിച്ചുകിടക്കുന്ന അന്തരീക്ഷപാളി
  2. ഉയരം കുടുംതോറും ഈ പാളിയിലെ താപനില കൂടി വരുന്നതായി കാണാം.
  3. മിസോസ്ഫിയറിന്റെ താഴത്തെ ഭാഗം മിസോപാസ് (Mesopause) എന്നറിയപ്പെടുന്നു.

    A3 മാത്രം തെറ്റ്

    B2, 3 തെറ്റ്

    Cഎല്ലാം തെറ്റ്

    D1, 3 തെറ്റ്

    Answer:

    B. 2, 3 തെറ്റ്

    Read Explanation:

    മിസോസ്ഫിയർ (Mesosphere)

    • സ്ട്രാറ്റോസ്ഫിയറിന് മുകളിൽ 80 കിലോമീറ്റർ ഉയരം വരെ വ്യാപിച്ചുകിടക്കുന്ന അന്തരീക്ഷപാളിയാണ് മിസോസ്ഫിയർ
    • ഉയരം കുടുംതോറും ഈ പാളിയിലെ താപനില കുറഞ്ഞുവരുന്നതായി കാണാം.
    • ഭൗമോപരി തലത്തിൽ നിന്ന് 80 കിലോമീറ്റർ ഉയരത്തിൽ എത്തുമ്പോഴേക്കും താപനില -100°C  വരെ താഴുന്നു.
    • മിസോസ്ഫിയറിന്റെ ഏറ്റവും മുകളിലത്തെ ഭാഗം മിസോപാസ് (Mesopause) എന്നറിയപ്പെടുന്നു. 
    • 'നിശാദീപങ്ങൾ' (Night Shining) എന്ന പേരിൽ അറിയപ്പെടുന്ന നോക്ടിലൂസെന്റ് മേഘങ്ങൾ  (Noctilucent clouds) മീസോസ്ഫിയറിലാണ്  സ്ഥിതിചെയ്യുന്നത് .
    • ഭൂമിയിൽ നിന്നുള്ള ഏറ്റവും ഉയർന്ന മേഘങ്ങളാണിവ.
    • അന്തരീക്ഷത്തിൽ ഉൽക്കകൾ കത്തുന്ന പാളിയാണ് മീസോസ്ഫിയർ.
    • അതിനാൽ മീസോസ്ഫിയർ ഉൽക്കാവർഷ പ്രദേശം (Meteor region) എന്നും അറിയപ്പെടുന്നു.

    Related Questions:

    2021 മെയ് മാസത്തിൽ ഇന്ത്യൻ തീരങ്ങളിൽ ആഞ്ഞടിച്ച ' ടൗട്ടേ ' ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം ?
    തെളിഞ്ഞ ആകാശമുള്ള രാത്രികളില്‍ മേഘാവൃതമായ രാത്രികളെക്കാള്‍ കൂടുതല്‍ തണുപ്പുതോന്നാന്‍ കാരണം :
    International concern for the protection of environment is the subject matter of :
    യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?
    ഏത് പ്രതിഭാസത്തിന്റെ ഫലമായാണ് ശീതജല പ്രവാഹങ്ങൾ ഉഷ്ണ സ്വഭാവമുള്ളതാകുന്നത് ?