Challenger App

No.1 PSC Learning App

1M+ Downloads

മൂത്രം രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട സൂക്ഷ്‌മ അരിക്കൽ പ്രക്രിയയിൽ ഗ്ലോമറുലസിൽ സൃഷ്ടിക്കപ്പെടുന്ന ഉയർന്ന മർദ്ദം സഹായകമാവുന്നു. ഇങ്ങനെ ഉയർന്ന മർദ്ദം രൂപപ്പെടാൻ കാരണമാകുന്നത്?

  1. അഫറൻ്റ് വെസലും ഇഫറൻ്റ് വെസലും തമ്മിലുള്ള വ്യാസ വ്യത്യാസം
  2. സോഡിയം അയോണുകളുടെ സാന്നിധ്യം
  3. അൽബുമിൻ എന്ന പ്രോട്ടീനിന്റെ സാന്നിധ്യം

    A1 മാത്രം

    B2 മാത്രം

    Cഇവയൊന്നുമല്ല

    D2, 3

    Answer:

    A. 1 മാത്രം

    Read Explanation:

    മൂത്രം രൂപപ്പെടുന്ന പ്രക്രിയ:

    സൂക്ഷ്‌മ അരിക്കൽ

    • രക്തം ഗ്ലോമറുലസിലൂടെ ഒഴുകുമ്പോൾ അതിലെ സുഷിരങ്ങളിലൂടെ സൂക്ഷ്‌മ അരിക്കലിന് വിധേയമാകുന്നു.
    • അഫറൻ്റ് വെസലും ഇഫറൻ്റ് വെസലും തമ്മിലുള്ള വ്യാസ വ്യത്യാസം ഗ്ലോമറുലസിൽ സൃഷ്ടിക്കുന്ന ഉയർന്ന മർദ്ദം ഈ പ്രക്രിയയെ സഹായിക്കുന്നു.
    • ഇതിൻ്റെ ഫലമായി രൂപം കൊള്ളുന്ന ഗ്ലോമറുലാർ ഫിൽട്രേറ്റ് ക്യാപ്‌ലാർ സ്പെയ്‌സിൽ ശേഖരിക്കുന്നു

    പുനരാഗിരണവും സ്രവണവും

    • ഗ്ലോമറുലാർ ഫിൽട്രേറ്റ് വ്യക്കാനളികയിലൂടെ ശേഖരണനാളിയിലേയ്ക്ക് ഒഴുകുമ്പോൾ അവശ്യവസ്‌തുക്കൾ ബാഹ്യനളികാലോമികാ ജാലത്തിലേയ്ക്ക് പുനരാഗിരണം ചെയ്യുന്നു.
    • സൂക്ഷ്‌മഅരിക്കലിനുശേഷവും രക്തത്തിൽ അധികമായി അവശേഷിക്കുന്ന ചില ഘടകങ്ങൾ ലോമികാജാലത്തിൽ നിന്ന് വ്യക്കാനളികയിലേയ്ക്ക് സ്രവിക്കപ്പെടുന്നു

    ജലത്തിന്റെ ആഗിരണം

    • ശേഖരണനാളിയിൽ വച്ച് ഗ്ലോമറുലാർ ഫിൽട്രേറ്റിൽ നിന്നും അധികമുള്ള ജലം ആഗിരണം ചെയ്യപ്പെടുന്നു. ശേഷിക്കുന്ന ഭാഗമാണ് മൂത്രം

    Related Questions:

    ശരീരത്തിൽ വിയർപ്പ് രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ നൽകിയിട്ടുണ്ട്. ഇവയിൽ തെറ്റായി നൽകിയിരിക്കുന്നത് ഏതെല്ലാമാണ്?

    1. ത്വക്കിലെ സ്വേദഗ്രന്ഥികളാണ് വിയർപ്പ് ഉൽപ്പാദിപ്പിക്കുന്നത്
    2. സ്വേദഗ്രന്ഥികളുടെ ഏറ്റവും മുകളിലെ ഭാഗം രക്തലോമികകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.
    3. ശരീരതാപനില ക്രമീകരിക്കലാണ് വിയർക്കലിന്റെ മുഖ്യലക്ഷ്യം.

      ഇവയിൽ കരളിൽ നിർമ്മിക്കപ്പെടുന്ന പ്രോട്ടീനുകൾ ഏതെല്ലാമാണ്?

      1. പ്രോത്രോംബിൻ
      2. ഫൈബ്രിനോജൻ
      3. ആൽബുമിൻ
      4. ഇൻസുലിൻ
        ആദ്യമായി കൃത്രിമ വൃക്ക രൂപകൽപ്പന ചെയ്തത് ആരാണ് ?
        നെഫ്രോണുകളുടെ അതിസൂക്ഷ്‌മ അരിപ്പകൾ കാണപ്പെടുന്നത് വൃക്കയുടെ ഏത് ഭാഗത്താണ്?
        വൃക്കയുടെ കടും നിറമുള്ള ആന്തരഭാഗം?