App Logo

No.1 PSC Learning App

1M+ Downloads

മെസൊപ്പൊട്ടമിയക്കാരുടെ പ്രധാന ദേവന്മാർ ആരെല്ലാം :

  1. അനു
  2. ഇഷ്താർ
  3. മർദുക്

    A2, 3 എന്നിവ

    Bഇവയെല്ലാം

    C1 മാത്രം

    D3 മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    മെസൊപ്പൊട്ടമിയൻ നാഗരികത

    • നഗരജീവിതം ആരംഭിച്ചത് ഇവിടെനിന്നാണ് 

    • യൂഫ്രട്ടീസ്, ടയ്ഗ്രീസ് നദികൾക്കിടയിൽ രൂപംകൊണ്ടു 

    • ഈ നദികൾ അർമേനിയൻ പർവതങ്ങളിൽ നിന്നാണ് ഉത്ഭവിക്കുന്നത്, പേർഷ്യൻ കടലുമായി ലയിക്കുന്നു. 

    • മെസൊപ്പൊട്ടേമിയ എന്ന വാക്കിന്റെ അർത്ഥം നദികൾക്കിടയിലുള്ള ഭൂമി എന്നാണ്. 

    • ഇന്നത്തെ ഇറാഖിൽ നിലനിന്നിരുന്ന സംസ്കാരം

    • മെസൊപ്പൊട്ടമിയ- ഗ്രിക്ക് വാക് 

    • മധ്യം എന്നർത്ഥം വരുന്ന മെസോസ് 

    • നദി എന്നർത്ഥം വരുന്ന പൊട്ടമാസ് 

    • "നാഗരികതയുടെ തൊട്ടിലും ശ്മശാനവും" (‘The Cradle and Graveyard of civilization’) എന്നത് സാധാരണയായി മെസൊപ്പൊട്ടേമിയയെയാണ് സൂചിപ്പിക്കുന്നത്.

    • മെസോപൊട്ടേമിയയിൽ നാല് വ്യത്യസ്ത നാഗരികതകൾ ഉയർന്നുവന്നു

    • അവർ സുമേറിയൻ, ബാബിലോണിയൻ (Amorites), അസീറിയൻ, കൽദിയൻ (new Babylonians) എന്നിവരായിരുന്നു.

    • അക്കാഡിയൻമാർ: 'സർഗോൺ, 'നരം സിൻ' എന്നീ രാജാക്കന്മാർ ഭരണം നടത്തി

    • അക്കാദിലെ സർഗോൺ (Sargon of Akkad)

    • (reigned c. 2334–c. 2279 bce) 

    • 'സുമേറിയൻ' സിറ്റി-സംസ്ഥാനങ്ങൾ ഏകീകരിച്ചു 

    • ആദ്യത്തെ മെസൊപ്പൊട്ടേമിയൻ സാമ്രാജ്യം സൃഷ്ടിച്ചു 

    • ബാബിലോണിയമാർ: 'ഉർ നമു' എന്ന രാജാവ് (അദ്ദേഹം സിഗ്ഗുരാറ്റുകൾ നിർമ്മിച്ചു) 'ഷുൽഗി', 'ഐബിബി സിൻ' എന്നീ രാജാക്കന്മാർ ഭരണം നടത്തി

    • ഹമ്മുറാബിയുടെ ഭരണ കാലഘട്ടം : 1792 - 1750 BCE

    • ബാബിലോണിയൻ സാമ്രാജ്യത്തിലെ പ്രശസ്തനായ ഭരണാധികാരി ആയിരുന്നു ഹമ്മുറാബി. 

    • ബാബിലോണിൽ ഹമ്മുറാബി കൊണ്ടു വന്ന സമഗ്രമായ ഒരു നിയമസംഹിത പ്രസിദ്ധമാണ്.

    • 282 നിയമങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്

    • ലോകത്തിലെ ആദ്യ നിയമദാതാവ് എന്നറിയപ്പെടുന്നത് ഹമുറാബി ആണ്. 

    • “കണ്ണിന് കണ്ണ്, പല്ലിന് പല്ല്” എന്ന നയം കൊണ്ടു വന്നത് - ഹമ്മുറാബി

    • നീതി, സമത്വം, വിധവാസംരക്ഷണം കൃഷിക്കാരുടെയും കച്ചവടക്കാരുടെയും സംരക്ഷണം തുടങ്ങിയ ആശയങ്ങൾക്കും പ്രയോഗങ്ങൾക്കും വേണ്ടി ഹമ്മുറാബി നിലകൊണ്ടു.

    • അദ്ദേഹം സുമാർ  കീഴടക്കി

    • അസീറിയക്കാർ: 'ടിഗ്ലാത്ത് പിലേസർ', 'ഷൽമണസേർ’ 'സർജൻ II', 'സൻഹേരീബ്', 'അസൂർ ബാനിപ്പാൽ' എന്നീ രാജാക്കന്മാർ ഭരണം നടത്തി

    • അവരുടെ പ്രധാന നഗരം: നീനെവേ, 'അസൂർ'

    • BCE 612-ൽ അസീറിയക്കാരെ കൽദയക്കാർ ആക്രമിച്ചു

    • പുതിയ ബാബിലോണിയൻ രാജാവായ നെബൂഖദ്നേസർ 

    • അദ്ദേഹം ബാബിലോണിലെ ‘Hanging പൂന്തോട്ടങ്ങൾ' നിർമ്മിച്ചു

    • പേർഷ്യൻ രാജാവായ സൈറസ് BCE  539-ൽ മെസൊപ്പൊട്ടേമിയയെ ആക്രമിച്ചു

    • പ്രധാന ദേവന്മാർ: 'അനു, ഇരിപ്പിൽ, ഇഷ്താർ, എൻകി, മർദുക്'

    Image result for mesopotamian civilizations timeline


    Related Questions:

    മെസപ്പെട്ടോമിയൻ ജനതയുടെ നിർമ്മാണ വൈഭവത്തിന് തെളിവായ ആരാധനാ ലയങ്ങൾ അറിയപ്പെടുന്ന പേരെന്ത് ?
    ലോകത്തിലാദ്യമായി ചന്ദ്രപഞ്ചാംഗം നിർമ്മിച്ചത് ?
    The Mesopotamian civilization flourished in the valleys between ............... rivers.
    ബാബിലോണിയൻ പ്രശസ്തനായ ഭരണാധികാരി ?
    60 അടിസ്ഥാനമാക്കിയുള്ള ഒരു സംഖ്യാ സമ്പ്രദായം കൊണ്ടുവന്നത് ആര് ?