രണ്ടാം ലോക മഹായുദ്ധത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള വസ്തുതകൾ
- പുനഃസജ്ജീകരണവും പ്രീണനവും
- മിലിട്ടറിസം, സാമ്രാജ്യത്വം, കൊളോണിയലിസം.
- മ്യൂണിക്ക് കരാറുകളും തീരുമാനങ്ങളും
- ഇറ്റാലിയൻ പോളിഷ് ഇടനാഴി ആക്രമണം.
A1 മാത്രം
Bഎല്ലാം
C1, 2, 3 എന്നിവ
D2, 4 എന്നിവ
Answer:
C. 1, 2, 3 എന്നിവ
Read Explanation:
രണ്ടാം ലോക മഹായുദ്ധത്തിന്റെ കാരണങ്ങൾ
- പുനഃസജ്ജീകരണവും പ്രീണനവും : പ്രീണനം എന്നത് സംഘർഷം ഒഴിവാക്കുന്നതിനായി ഒരു ആക്രമണാത്മക ശക്തിക്ക് രാഷ്ട്രീയമോ ഭൗതികമോ പ്രാദേശികമോ ആയ ഇളവുകൾ നൽകുന്ന നയതന്ത്ര നയമാണ്.
- 1935-നും 1939-നും ഇടയിൽ ബ്രിട്ടീഷ് സമ്മർദ്ദത്തിൻ കീഴിൽ, നാസിസത്തിന്റെയും ഫാസിസത്തിന്റെയും പ്രീണനം ഫ്രഞ്ച് വിദേശനയത്തിൽ ഒരു പങ്കു വഹിച്ചിരുന്നത് ഉദാഹരണം
- ഒന്നാംലോക യുദ്ധത്തിനു ശേഷം രൂപം കൊണ്ട ചെക്കോസ്ലോവാക്ക്യ എന്ന സ്വതന്ത്ര രാജ്യത്തിൽ ജർമൻവംശജർക്ക് ഭൂരിപക്ഷമുള്ള പ്രദേശമായിരുന്നു സുഡെറ്റെൻലാൻഡ്
- വ്യാവസായിക ലക്ഷ്യങ്ങൾ കൂടി മനസ്സിൽ കണ്ട് ജർമ്മൻ ഏകാധിപതിയായിരുന്ന ഹിറ്റ്ലർ ഈ പ്രദേശം കീഴടക്കുവാൻ തീരുമാനിച്ചു.
- ഇതിനെ തുടർന്ന് ചെക്ക് ഗവൺമെൻറ് ബ്രിട്ടനോടും ഫ്രാൻസിനോട് സഹായം അഭ്യർത്ഥിച്ചു.
- എന്നാൽ ബ്രിട്ടനും,ഫ്രാൻസും ഹിറ്റ്ലർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു.
- ബ്രിട്ടൻ,ഫ്രാൻസ്, ഇറ്റലി, ജർമ്മനി എന്നീ രാഷ്ട്രങ്ങളുടെ പ്രതിനിധികൾ ജർമ്മനിയിലെ മ്യൂണിക്കിൽ സമ്മേളനം ചേരുകയും ജർമ്മനി നടത്തുന്ന അവകാശവാദം ശരിവെക്കുകയും ചെയ്തു.
- 1938 സെപ്റ്റംബറിൽ നടന്ന ഈ മ്യൂണിക്ക് ഉടമ്പടിയെ തുടർന്ന് സുഡെറ്റെൻലാൻഡ് ജർമ്മനിക്ക് വിട്ടു നൽകുവാൻ മേൽപ്പറഞ്ഞ രാജ്യങ്ങൾ ചെക്ക് ഗവൺമെന്റിന് മേൽ സമ്മർദ്ദം ചെലുത്തി.
- 'ചരിത്രത്തിലെ ഏറ്റവും ഹീനമായ ഉടമ്പടി' എന്ന മ്യൂണിക്ക് ഉടമ്പടി വിശേഷിപ്പിക്കപ്പെടുന്നു
- 1938 ഒക്ടോബർ 1 മുതൽ 10 വരെ നാല് ഘട്ടങ്ങളിലായാണ് ജർമ്മൻ അധിനിവേശം സുഡെറ്റെൻലാൻഡിൽ നടന്നത്.
- എന്നാൽ ആറുമാസങ്ങൾക്ക് ശേഷം ഉടമ്പടിയുടെ മറവിൽ ജർമ്മനി ചെക്കോസ്ലോവാക്യയെ പൂർണമായും കീഴടക്കി.
- ഇതിനെ തുടർന്ന് ബ്രിട്ടനും, ഫ്രാൻസും ജർമനിയോടുള്ള അനുകൂല നിലപാട് അഥവാ പ്രീണന നയം അവസാനിപ്പിക്കുകയും യുദ്ധത്തിനുള്ള തയ്യാറെടുപ്പ് ആരംഭിക്കുകയും ചെയ്തു.