- "അവർ ആദ്യം വന്നത് സോഷ്യലിസ്റ്റുകളെ തേടിയായിരുന്നു" എന്ന് തുടങ്ങുന്ന പ്രസിദ്ധമായ വാക്കുകൾ ജർമ്മൻ ലൂഥറൻ പാസ്റ്റർ മാർട്ടിൻ നിമോയ്ളറുടെ "ആദ്യം അവർ വന്നു" എന്ന കവിതയിൽ നിന്നാണ്.
- രണ്ടാം ലോകമഹായുദ്ധസമയത്ത് നാസികൾ നടത്തിയിരുന്ന ക്രൂരതയെക്കുറിച്ച് വെളിച്ചം വീശുന്നതാണ് ഈ കവിത
ജർമൻ പുരോഹിതൻ പാസ്റ്റർ മാർട്ടിൻ നിമോയ്ളറിന്റെ വാക്കുകൾ :
"അവർ ആദ്യം വന്നത് സോഷ്യലിസ്റ്റുകളെ തേടിയായിരുന്നു. ഞാനൊരു സോഷ്യലിസ്റ്റല്ലാത്തതുകൊണ്ട് അപ്പോൾ പ്രതിഷേധിച്ചില്ല.
പിന്നീടവർ വന്നത് ട്രേഡ് യൂണിയൻകാരെ തിരക്കിയായിരുന്നു. ഒരു ട്രേഡ് യൂണിയൻകാരനല്ലാത്തതിനാൽ ഞാൻ പ്രതിഷേധിച്ചില്ല.
പിന്നീടവർ വന്നത് ജൂതരെ തേടിയായിരുന്നു. ഒരു ജൂതനല്ലാത്തതിനാൽ ഞാനപ്പോഴും പ്രതിഷേധിച്ചില്ല
ഒടുവിൽ അവർ വന്നത് എന്നെത്തേടിയായിരുന്നു.
അപ്പോൾ എനിക്കു വേണ്ടി പ്രതിഷേധിക്കാൻ മറ്റാരും ബാക്കിയുണ്ടായിരുന്നില്ല"