App Logo

No.1 PSC Learning App

1M+ Downloads

രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. ഒന്നാം ലോകമഹായുദ്ധത്തെകാൾ വിനാശകാരിയായിരുന്നു രണ്ടാംലോകമഹായുദ്ധം.
  2. രണ്ടാം ലോകമഹായുദ്ധകാലത്ത് ആണവായുധം ആദ്യമായി പ്രയോഗിക്കപ്പെട്ടു.
  3. രണ്ടാം ലോകയുദ്ധാനന്തരം ഇനിയൊരു ലോക യുദ്ധം സംഭവിക്കുകയാണെങ്കിൽ മനുഷ്യവംശം തന്നെ തുടച്ചു നീക്കപ്പെടും എന്ന ലോകനേതാക്കൾ ആശങ്കപ്പെട്ടു.
  4. യുദ്ധാനന്തരം ലോകസമാധാനത്തിനും, രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക-സാമൂഹികസഹകരണത്തിനും പ്രാധാന്യം നൽകിക്കൊണ്ട് ഒരു സംഘടനയുടെ ആവശ്യകത തിരിച്ചറിയപ്പെടുകയും അത് ഐക്യരാഷ്ട്രസഭയുടെ രൂപീകരണത്തിന് കാരണമാവുകയും ചെയ്തു

    Aii മാത്രം ശരി

    Bഇവയൊന്നുമല്ല

    Ciii മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    1939-1945 വരെയുള്ള കാലത്തു ആഗോളതലത്തിൽ സഖ്യകക്ഷികളും അച്ചുതണ്ടുശക്തികളും തമ്മിൽ നടന്ന യുദ്ധമാണ് രണ്ടാം ലോകമഹായുദ്ധം. നാളിതുവരെ മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ ഈ പോരാട്ടത്തിൽ 72 ദശലക്ഷം പേർ (ഇതിൽ 24 ദശലക്ഷം സൈനികരായിരുന്നു) മരണമടഞ്ഞു. ഈ യുദ്ധത്തിൽ അമേരിക്ക ജപ്പാനെതിരെ അണുബോംബ് പ്രയോഗിക്കുകയും ചെയ്തു. രണ്ടാം ലോകയുദ്ധാനന്തരം ഇനിയൊരു ലോക യുദ്ധം സംഭവിക്കുകയാണെങ്കിൽ മനുഷ്യവംശം തന്നെ തുടച്ചു നീക്കപ്പെടും എന്ന ലോകനേതാക്കൾ ആശങ്കപ്പെട്ടു. യുദ്ധാനന്തരം ലോകസമാധാനത്തിനും, രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക-സാമൂഹികസഹകരണത്തിനും പ്രാധാന്യം നൽകിക്കൊണ്ട് ഒരു സംഘടനയുടെ ആവശ്യകത തിരിച്ചറിയപ്പെടുകയും വിവിധ ചർച്ചകൾക്കൊടുവിൽ അത് ഐക്യരാഷ്ട്രസഭയുടെ രൂപീകരണത്തിന് കാരണമാവുകയും ചെയ്തു.


    Related Questions:

    2021 ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ വ്യതിയാന സമ്മേളന വേദി എവിടെയാണ് ?
    ആർമിസ് ഓഫ് വൈറ്റ് റോബ്സ് ഏത് രാജ്യത്തിന്റെ സംഘടനയാണ് ?
    Shanghai Co-operation Organisation (SCO) 2023 ൽ അംഗമായ രാജ്യം?
    ' കോമൺവെൽത്ത് ഓഫ് നേഷൻസ് ' നിലവിൽ വന്ന വർഷം ഏതാണ് ?
    ഐകരാഷ്ടസഭ അന്താരാഷ്ട്ര ആവർത്തന പട്ടിക വർഷമായി ആചരിച്ചത് ?