App Logo

No.1 PSC Learning App

1M+ Downloads

റീജിയണൽ റൂറൽ ബാങ്കുകളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഗ്രാമീൺ ബാങ്ക് എന്നറിയപ്പെടുന്നു
  2. നരസിംഹം കമ്മിറ്റിയുടെ ശുപാർശപ്രകാരം രൂപീകൃതമായി
  3. ഏറ്റവും കൂടുതൽ റീജിയണൽ റൂറൽ ബാങ്കുകളുള്ള സംസ്ഥാനം മധ്യപ്രദേശ് ആണ്
  4. 1976 ലാണ് റീജിയണൽ റൂറൽ ബാങ്ക് ആക്ട് നിലവിൽ വന്നത്

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Civ മാത്രം ശരി

    Di, ii, iv ശരി

    Answer:

    D. i, ii, iv ശരി

    Read Explanation:

    • ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ പ്രാദേശിക ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിനായി സ്ഥാപിച്ച ബാങ്കുകളാണ് റീജിയണൽ റൂറൽ ബാങ്ക് എന്നറിയപ്പെടുന്നത്.
    • 1976ലാണ് റീജിയണൽ റൂറൽ ബാങ്ക് ആക്ട് നിലവിൽ വന്നത്
    • എങ്കിലും 1975ൽ തന്നെ ആദ്യ റീജിയണൽ റൂറൽ ബാങ്ക് സ്ഥാപിതമായിരുന്നു.
    • ഉത്തർപ്രദേശിലെ മൊറാദാബാദിൽ ആണ് ആദ്യ റീജിയണൽ റൂറൽ ബാങ്ക് സ്ഥാപിച്ചത്.
    • 'ഗ്രാമീൺ ബാങ്ക്' എന്നറിയപ്പെടുന്ന റീജിയണൽ റൂറൽ ബാങ്കുകൾ നരസിംഹം കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് രൂപീകൃതമായത്.
    • ഏറ്റവും കൂടുതൽ റീജിയണൽ റൂറൽ ബാങ്കുകളുള്ള സംസ്ഥാനം ഉത്തർപ്രദേശാണ്.
    • റീജിയണൽ റൂറൽ ബാങ്കിന് ശാഖകൾ ഇല്ലാത്ത സംസ്ഥാനങ്ങൾ സിക്കിം, ഗോവ എന്നിവയാണ്.

    Related Questions:

    എക്സിം ബാങ്കിന്റെ ആപ്തവാക്യം എന്ത് ?
    സ്ത്രീകൾക്കായി "Her Heaven" എന്ന പേരിൽ ഭവന വായ്‌പ പദ്ധതി ആരംഭിച്ച ബാങ്ക് ഏത് ?
    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാൻ ?
    ഇലക്ടറൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിനും എൻക്യാഷ് ചെയ്യുന്നതിനും അംഗീകാരമുള്ള ഇന്ത്യയുടെ ബാങ്ക് ഏതാണ് ?
    SIDBI is the principal financial institution for the promotion, financing, and development of which sector?