App Logo

No.1 PSC Learning App

1M+ Downloads

ലാറ്ററൈറ്റ് മണ്ണുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. കുറഞ്ഞ മഴയും ഊഷ്മാവും ലഭിക്കുന്ന പ്രദേശങ്ങളിലാണ് ലാറ്ററൈറ്റ് മണ്ണ് രൂപപ്പെടുന്നത്.
  2. ജൈവപദാർഥങ്ങൾ, നൈട്രജൻ, ഫോസ്ഫേറ്റ്, കാൽസ്യം എന്നിവ ഈ മണ്ണിന് കൂടുതലാണ്
  3. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കേരളം തുടങ്ങിയ സ്ഥലങ്ങളിലെ ചുവന്ന ലാറ്ററൈറ്റ് മണ്ണ് കശുവണ്ടിപോലുള്ള വിളകളുടെ കൃഷിക്ക് അനുയോജ്യമാണ്.

    Aമൂന്ന് മാത്രം ശരി

    Bഒന്നും, മൂന്നും ശരി

    Cഎല്ലാം ശരി

    Dരണ്ടും മൂന്നും ശരി

    Answer:

    A. മൂന്ന് മാത്രം ശരി

    Read Explanation:

    • ലാറ്ററൈറ്റ് എന്ന പദം ലാറ്റിൻ ഭാഷയിലെ ലേറ്റർ (Later) എന്ന പദത്തിൽനിന്നാണ് ഉണ്ടായിട്ടുള്ളത്.
    • കല്ല് എന്നാണ് ഇതിന്റെറെ അർഥം.
    • ഉയർന്ന മഴയും ഊഷ്മാവും ലഭിക്കുന്ന പ്രദേശങ്ങളിലാണ് ലാറ്ററൈറ്റ് മണ്ണ് രൂപപ്പെടുന്നത്.
    • ഉഷ്ണമേഖലാ മഴയുടെ (Tropical rain) ഫലമായി ധാരാളം ജലം മണ്ണിലേക്ക് ഊർന്നിറങ്ങുകയും ഈ പ്രദേശത്തെ മണ്ണിലടങ്ങിയിട്ടുള്ള കാൽസിയം, സിലീക്ക എന്നീ മൂലകങ്ങൾ ജലത്തിൽ ലയിച്ച് ഒലിച്ചു പോകുകയും ചെയ്യുന്നു (Leaching).
    • ഇരുമ്പ് ഓക്സൈഡ്, അലൂമിനിയം സംയുക്തങ്ങൾ എന്നിവ മണ്ണിൽ അവശേഷിക്കുകയും ചെയ്യുന്നു.
    • ഉയർന്ന ഊഷ്മാവിൽ ബാക്ടീരിയുടെ പ്രവർത്തനഫലമായി ജൈവാംശം പെട്ടെന്ന് ഇല്ലാതാവുന്നു.
    • ജൈവപദാർഥങ്ങൾ, നൈട്രജൻ, ഫോസ്ഫേറ്റ്, കാൽസ്യം എന്നിവ ഈ മണ്ണിന് കുറവാണ്.
    • അതേസമയം ഇരുമ്പിന്റെ ഓക്സൈഡും പൊട്ടാഷുംകൊണ്ട് സമ്പന്നമാണ്.
    • അതുകൊണ്ടുതന്നെ ഈ മണ്ണ് കൃഷിക്ക് യോഗ്യമല്ലെങ്കിലും വളങ്ങളും രാസവളങ്ങളും ആവശ്യത്തിന് ഉപയോഗിച്ചുകഴിഞ്ഞാൽ മണ്ണിന്റെ ഫലഭൂയിഷ്‌ഠത വർധിക്കുകയും കൃഷിക്ക് യോഗ്യമാവുകയും ചെയ്യും.
    • തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കേരളം തുടങ്ങിയ സ്ഥലങ്ങളിലെ ചുവന്ന ലാറ്ററൈറ്റ് മണ്ണ് കശുവണ്ടിപോലുള്ള വിളകളുടെ കൃഷിക്ക് അനുയോജ്യമാണ്.

    Related Questions:

    ഹിമാനി നിക്ഷേപണ ഭൂരൂപമായ മൊറൈനുകളോടൊപ്പമുള്ള കളിമണ്ണും മറ്റു വസ്തുക്കളും ചേർന്ന് രൂപപ്പെടുന്ന കനമേറിയ നിക്ഷേപം :
    സമതലങ്ങളിൽ പുതുതായി നിക്ഷേപിക്കപ്പെടുന്ന എക്കൽ മണ്ണിനെ അറിയപ്പെടുന്ന പേര് എന്താണ് ?
    ഇലക്ട്രിക്കൽ കേബിൾ, ഇലക്ട്രോണിക്സ്, രാസവ്യവസായങ്ങളിൽ ഉപയോഗിക്കുന്ന കോപ്പർ നിക്ഷേപം (ചെമ്പ്) കൂടുതലായി കണ്ടുവരുന്ന സംസ്ഥാനം
    മൺസൂൺ മഴയും ഇടവിട്ടു വേനൽക്കാലവും മാറിമാറി അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ രൂപപ്പെടുന്ന മണ്ണിനം
    The term ‘Regur’ is used for which of the following soil?