App Logo

No.1 PSC Learning App

1M+ Downloads

വാണിജ്യ ബാങ്കുകളുടെ നിക്ഷേപ പദ്ധതികളുടെ പ്രത്യേകതകളാണ് ചുവടെ ചേർത്തിരിക്കുന്നത് ഇവയിൽ ശരിയായ പ്രസ്താവനകളെ മാത്രം കണ്ടെത്തുക:

  1. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിശ്ചിത കാലയളവിലേക്ക് പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ യോജിച്ചവ സ്ഥിര നിക്ഷേപമാണ്.
  2. ഒരു നിശ്ചിത തുക വീതം ഒരു പ്രത്യേക കാലയളവിലേക്ക് എല്ലാ മാസവും നിക്ഷേപിക്കുന്ന പദ്ധതി പ്രചലിത നിക്ഷേപം എന്നറിയപ്പെടുന്നു.
  3. ഒരു ദിവസം തന്നെ ധാരാളം പ്രാവശ്യം പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും സൗകര്യം നല്‍കുന്നവ ആവർത്തിത നിക്ഷേപം എന്നറിയപ്പെടുന്നു.
  4. പൊതുജനങ്ങള്‍ക്ക് അവരുടെ സമ്പാദ്യങ്ങള്‍ കുറഞ്ഞ കാലയളവിലേക്ക് നിക്ഷേപിക്കാനും ആവശ്യാനുസരണം അവ തിരിച്ചെടുക്കാനും സഹായിക്കുന്നവ സമ്പാദ്യ നിക്ഷേപമാണ്.

    Aഎല്ലാം ശരി

    B1, 4 ശരി

    Cഇവയൊന്നുമല്ല

    D4 മാത്രം ശരി

    Answer:

    B. 1, 4 ശരി

    Read Explanation:

    • ഒരു നിശ്ചിത തുക വീതം ഒരു പ്രത്യേക കാലയളവിലേക്ക് എല്ലാ മാസവും നിക്ഷേപിക്കുന്ന പദ്ധതി ആവർത്തിത നിക്ഷേപം എന്നറിയപ്പെടുന്നു.
    • ഒരു ദിവസം തന്നെ ധാരാളം പ്രാവശ്യം പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും സൗകര്യം നല്‍കുന്നവ പ്രചലിത നിക്ഷേപം എന്നറിയപ്പെടുന്നു.

    Related Questions:

    സവിശേഷ ബാങ്കായ നബാര്‍ഡിന്റെ സവിശേഷതകള്‍ എന്തെല്ലാമാണ്?

    1.ഗ്രാമീണ വികസനത്തിനും കാര്‍ഷിക വികസനത്തിനുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ പരമോന്നത ബാങ്ക് 

    2.ഗ്രാമീണ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന ബാങ്കുകളെ ഏകോപിപ്പിക്കുന്ന ബാങ്കാണിത് 

    3.കൃഷി, കൈത്തൊഴില്‍, ചെറുകിട വ്യവസായം തുടങ്ങിയവയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നു. 

    താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

    1.ഒരു വ്യക്തിയുടെ അക്കൗണ്ടിലുള്ള തുകയേക്കാൾ കൂടുതൽ പണം പിൻവലിക്കാൻ വാണിജ്യ ബാങ്കുകൾ അവസരം നൽകുന്നു . ഈ സേവനത്തിന്റെ പേര് ഓവർ ഡ്രാഫ്റ്റ് എന്നാണ്.

    2.ബാങ്കുമായി തുടർച്ചയായി ഇടപാടുകൾ നടത്തുന്ന വ്യക്തികൾക്ക്, സാധാരണയായി പ്രചലിത നിക്ഷേപമുള്ളവര്‍ക്ക്  എന്നിവർക്കാണ് ബാങ്കുകൾ ഓവർ ഡ്രാഫ്റ്റ് നൽകുന്നത്.

    വിജയ, ദേന എന്ന ബാങ്കുകൾ ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ച വർഷം ഏത് ?

    താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

    1.എല്ലാ ബാങ്കുകളുടെയും ശാഖകൾ ഒരു സെൻട്രൽ സെർവറിന്റെ കീഴിൽ കൊണ്ടുവന്ന്, ബാങ്കിങ് സേവനങ്ങൾ ഒരു ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേക്ക് സാധ്യമാകുന്നതരത്തിൽ ക്രമീകരിച്ചിട്ടുള്ള സൗകര്യത്തെ ഇലക്ട്രോണിക് ബാങ്കിംഗ് എന്ന് വിളിക്കുന്നു.

    2.ബാങ്കിങ് ഉപകരണങ്ങളുടെയോ ഉദ്യോഗസ്ഥരുടെയോ സഹായമില്ലാതെ  നെറ്റ്ബാങ്കിംഗിലൂടെയും  ടെലിബാങ്കിംഗിലൂടെയും എല്ലാവിധ ഇടപാടുകളും നടത്താൻ കഴിയുന്ന നൂതന രീതിയെ കോർ ബാങ്കിംഗ് എന്ന് വിളിക്കുന്നു.

    പുതിയ ചെറുകിട വ്യവസായം തുടങ്ങാനും വ്യവസായങ്ങള്‍ ആധുനികവല്‍ക്കരിക്കാനും സഹായം നല്‍കുന്ന സവിശേഷ ബാങ്ക് ഏത് ?